Jump to content

കംബോജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാചീന ഭാരതത്തിലെ വേദിക് യുഗത്തിലെ കംബോജ പ്രദേശങ്ങൾ കാണിക്കുന്ന ഒരു ഭൂപടം

അയോയുഗത്തിൽ ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു ഗോത്ര വർഗമാണ് കംബോജർ (Sanskrit: कम्बोज, Kamboja; Persian: کمبوہ‎, Kambūh). ഇവർ ഒരു ഇൻഡോ ഇറേനിയൻ വംശജരാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ചിലർക്ക് ഇവർ ഒരു ഇൻഡ്യൻ ഗോത്രമാണെന്ന അഭിപ്രായമുണ്ട്. ഒരു വിഭാഗം കംബോജർ പിൽക്കാലത്ത് ഇപ്പോഴത്തെ കംബോഡിയയിലേക്ക് കുടിയേറിപ്പാർത്തു. അവിടത്തെ ഖ്മർ ജനത തദ്ദേശികളും കംബോജ കുടെയേറ്റക്കാരും തമ്മിലുള്ള സമ്മിശ്രണമാണ്. [1]കംബോജർ ഒരു ഇൻഡോ ഇറേനിയൻ ഗോത്രം ആണെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.

ബി സി എഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യസ്ക (നിരുക്തത്തിന്റെ ഗ്രന്ഥകർത്താവ്) കംബോജരുടെ ഭാഷയിൽ അവെസ്താന്റെ സ്വാധീനം കണ്ടു[2]. മഹാഭാരതത്തിലും വംശബ്രാഹ്മണത്തിലും കംബോജരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കംബോജ രാജ്യം ഗാന്ധാരത്തിന്റെ ഉത്തര ഭാഗത്താണെന്ന് വംശബ്രാഹ്മണത്തിൽ പറയുന്നുണ്ട്.[3]. ഇവർ കുതിരസവാരിയിലും, കുതിരപ്പുറത്ത് യുദ്ധം ചെയ്യുന്നതിലും അതിനിപുണരായിരുന്നു. അലക്സാണ്ട്ർ ചക്രവർത്തിയുടെ സേനകളെ ധീരമായി ചെറുത്ത ചരിത്രവും കംബോജർക്കുണ്ട്. പുരാതന ഗ്രീക്ക് ചരിത്രകാരനായ ഡയോഡോറസ് ഒരു കംബോജ ഉപഗോത്രമായ അശ്വകായനരുടെ ചെറുത്തുനിൽപ്പിനെക്കുറിച്ച് ഇപ്രകാരമെഴുതി.

അവലംബം

[തിരുത്തുക]
  1. Ramesh Chandra Majumdar, Achut Dattatrya Pusalker, A. K. Majumdar, Dilip Kumar Ghose, Bharatiya Vidya Bhavan, Vishvanath Govind Dighe. The History and Culture of the Indian People, 1962, p 264,
  2. Nirukuta II/2
  3. Encyclopaedia Indica, "The Kambojas: Land and its Identification", First Edition, 1998 New Delhi, page 528
"https://ml.wikipedia.org/w/index.php?title=കംബോജ&oldid=4101985" എന്ന താളിൽനിന്ന് ശേഖരിച്ചത്