മാർച്ച് 16
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 16 വർഷത്തിലെ 75 (അധിവർഷത്തിൽ 76)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- ബി.സി.ഇ. 597 - ബാബിലോണിയർ ജെറുസലേം പിടിച്ചടക്കി, ജെഹോയിയാക്കിനെ മാറ്റി സെദേക്കിയായെ രാജാവാക്കി.
- 1190 - കുരിശുയുദ്ധക്കാർ യോർക്കിലെ ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ആരംഭിച്ചു.
- 1521 - ഫെർഡിനാൻഡ് മാഗല്ലൻ ഫിലിപ്പൈൻസിലെത്തി.
- 1792 - സ്വീഡനിലെ ഗുസ്താവ് മൂന്നാമൻ രാജാവിന് വെടിയേറ്റു. മാർച്ച് 29-ന് അദ്ദേഹം മരിച്ചു.
- 1818 - കാഞ്ച റായദ യുദ്ധം: ജോസെ ഡി സാൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള ചിലിയെ സ്പാനിഷ് പട പരാജയപ്പെടുത്തി.
- 1935 - വെഴ്സായ് ഉടമ്പടി ലംഘിച്ച് ജർമ്മനി ആയുധങ്ങൾ സ്വരുക്കൂട്ടുന്നതിന് അഡോൾഫ് ഹിറ്റ്ലർ ഉത്തരവിട്ടു.
- 1939 - ബൊഹേമിയ-മൊറേവിയ ജർമ്മൻ പ്രൊട്ടക്റ്ററേറ്റ് ആണെന്ന് ഹിറ്റ്ലർ പ്രേഗ് കോട്ടയിൽ നിന്നും പ്രഖ്യാപിച്ചു.
- 1945 - ബ്രിട്ടീഷ് ബോംബർ വിമാനങ്ങൾ 20 മിനിറ്റിനുള്ളിൽ ജർമ്മനിയിലെ വർസ്ബർഗ് നഗരം 90 ശതമാനത്തോളം നശിപ്പിച്ചു. 5000-ത്തോളം പേർ മരിച്ചു.
- 1963 - അഗങ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ബാലിയിൽ 11,000 പേർ മരിച്ചു.
- 1976 - യു.കെ. പ്രധാനമന്ത്രി ഹാരോൾഡ് വിൽസൺ രാജി വച്ചു.
- 2005 - ഇസ്രയേൽ ജെറീക്കോയുടെ നിയന്ത്രണം ഔദ്യോഗികമായി പാലസ്തീനിനിനു നൽകി.
- 2006 - ഐക്യരാഷ്ട്ര മനുഷ്യാവകാശസമിതി രൂപവത്കരണത്തിനായി ഐക്യരാഷ്ട്ര പൊതുസഭ ഐക്യകണ്ഠേന തീരുമാനിച്ചു.
ജനനം
[തിരുത്തുക]ശ്രീകുമാരൻ_തമ്പി