ജനുവരി 12
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 12 വർഷത്തിലെ 12-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 353 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 354).
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1528 – ഗുസ്താവ് ഒന്നാമൻ സ്വീഡനിലെ രാജാവായി.
- 1866 - റോയൽ എയ്റോനോട്ടിക്കൽ സൊസൈറ്റി ലണ്ടനിൽ രൂപം കൊണ്ടു.
- 1895 – ദ നാഷണൽ ട്രസ്റ്റ് ബ്രിട്ടനിൽ സ്ഥാപിതമായി.
- 1908 – ഐഫൽ ടവറിൽ നിന്നും ആദ്യ ബഹുദൂര റേഡിയോ സന്ദേശം അയക്കപ്പെട്ടു.
- 1945 - രണ്ടാം ലോകമഹായുദ്ധം: റെഡ് ആർമി വിസ്റ്റുലർ ഓഡർ ആക്രമണം ആരംഭിച്ചു.
- 1970 - നൈജീരിയൻ ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിച്ചു Biafra കീഴടക്കി.
- 2004 - ലോകത്തിലെ ഏറ്റവും വലിയ സമുദ്രകപ്പലായ ആർ എം എസ് ക്വീൻ മേരി 2 അതിന്റെ ആദ്യയാത്ര നടത്തി.
- 2005 - ഡീപ് ഇംപാക്റ്റ് കേപ് കനവേഴ്സിൽ ഡെൽറ്റ II റോക്കറ്റിൽനിന്ന് വിക്ഷേപിച്ചു.
- 2006 – സൗദി അറേബ്യയിലെ മിനായിൽ ഹജ്ജ് കർമ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 362 പേർ മരിച്ചു.
- 2015 - കാമറൂണിലെ കൊലോഫാറ്റായിലെ 143 ബൊക്കോ ഹരാം ഭീകരരെ സർക്കാർ ആക്രമികൾ കൊന്നു.
- 2016 - ഇസ്താംബുളിലെ ബ്ലൂ മോസ്ക്ക്ക് സമീപമുള്ള ബോംബിംഗിൽ പത്ത് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജനനം
[തിരുത്തുക]- 1863 – സ്വാമി വിവേകാനന്ദൻ, ഇന്ത്യൻ തത്ത്വചിന്തകൻ
- 1972 – പ്രിയങ്ക ഗാന്ധി, ഇന്ത്യൻ രാഷ്ട്രീയപ്രവർത്തക
മരണം
[തിരുത്തുക]- 1976 – അഗതാ ക്രിസ്റ്റി, ഇംഗ്ലീഷ് എഴുത്തുകാരി (ജ. 1890)
- 2005 – അംരീഷ് പുരി, ഇന്ത്യൻ നടൻ (ജ. 1932)