Jump to content

ഭൂട്ടാൻ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂട്ടാൻ യുദ്ധം
തിയതി1864-1865
സ്ഥലംബംഗാൾ ഡ്യൂവാറുകൾ
ഫലംബ്രിട്ടീഷ് ഇന്ത്യൻ വിജയം
Territorial
changes
ഭൂട്ടാൻ ആസാം ഡ്യൂവാറുകളുടെയും ബംഗാൾ ഡ്യൂവാറുകളുടെയും ദേവനഗിരിയുടെയും ഭാഗങ്ങൾ ബ്രിട്ടീഷ് ഇന്ത്യയ്ക്ക് നൽകി.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
United Kingdom of Great Britain and Ireland യുനൈറ്റഡ് കിംഗ്ഡം ഭൂട്ടാൻ
പടനായകരും മറ്റു നേതാക്കളും
ബ്രിട്ടീഷ് രാജ് സർ ജോൺ ലോറൻസ്കാഗ്യുഡ് വാങ്ചുക് (1864)
ഷെവാങ് സിതുബ് (1865)

ബ്രിട്ടീഷ് ഇന്ത്യയും ഭൂട്ടാനും തമ്മിൽ 1864–1865 കാലത്ത് നടന്ന ഒരു യുദ്ധമാണ് ഭൂട്ടാൻ യുദ്ധം (ഡ്യൂവാർ യുദ്ധം) എന്ന പേരിൽ അറിയപ്പെടുന്നത്

ഭൂട്ടാനിലെ ആഭ്യന്തരയുദ്ധം അവസാനിച്ചതിനെത്തുടർന്ന് ബ്രിട്ടൻ 1864-ൽ അവിടേയ്ക്ക് ആഷ്ലി ഏഡന്റെ നേതൃത്ത്വത്തിൽ ഒരു നയതന്ത്രസംഘത്തെ അയയ്ക്കുകയുണ്ടായി.[1] പുനഖയിലെ സോങ്പോൺ യുദ്ധം ജയിച്ചതിനെത്തുടർന്ന് കേന്ദ്രത്തിലെ ഭരണസംവിധാനത്തിൽ നിന്ന് വിട്ട് ഒരു ഭരണം സ്ഥാപിച്ചിരുന്നു. ഭരണത്തിൽ അവകാശമുണ്ടായിരുന്നയാൾ പാറോയിലെ ഗവർണറുടെ സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ഇയാൾ പിന്നീട് സ്ഥാനഭൃഷ്ടനാക്കപ്പെട്ടു. പാറൊയിലെ ഭരണകർത്താവിനോടും പുനഖയിലെ ഭരണകർത്താവിനോടും ബ്രിട്ടൻ പ്രത്യേകമായി ചർച്ചനടത്തി. ഭൂട്ടാൻ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഉടമ്പടി നിരാകരിച്ചു. ബ്രിട്ടൻ 1864 നവംബറിൽ യുദ്ധം പ്രഖ്യാപിച്ചു. ഭൂട്ടാനിൽ ഒരു സ്ഥിരം സൈന്യം നിലവിലുണ്ടായിരുന്നില്ല. സോങ് കാവൽക്കാരായിരുന്നു സൈനികർ. മാച്ച്ലോക്ക് തോക്കുകളും അമ്പും വില്ലും വാളും കത്തിയും കവിണയുമായിരുന്നു ഇവരുടെ ആയുധം.

ആഷ്ലി ഏഡനെ ഒരു ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ ഭൂട്ടാൻകാർ നിർബന്ധിക്കുന്നു. 1864. എ.ഡി. മാക്രോമിക് 1909-ൽ വരച്ച ചിത്രം.
ദേവനഗിരി ആക്രമിക്കുന്നു

ഡിയോത്താങ്ങിലെ ദേവനഗിരി എന്ന കോട്ട ബ്രിട്ടീഷുകാർ 1865-ൽ നശിപ്പിച്ചു. ആദ്യത്തെ പരാജയത്തിന് മറുപടിയെന്നോണം ബ്രിട്ടീഷുകാർ ഇവിടെ ധാരാളം നാശനഷ്ടങ്ങളുണ്ടാക്കി

ഭൂട്ടാൻ യുദ്ധം (1864–1865) അഞ്ച് മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. ചില ഏറ്റുമുട്ടലുകളിൽ ഭൂട്ടാന് വിജയമുണ്ടായെങ്കിലും യുദ്ധത്തിൽ തോ‌ൽവിയാണുണ്ടായത്. ചില പ്രദേശങ്ങൾ അവർക്ക് ബ്രിട്ടന്റെ നിയന്ത്രണത്തിലേയ്ക്ക് വിട്ടുകൊടുക്കേണ്ടിവന്നു. 1865 നവംബർ 11-ന് ഒപ്പിട്ട സിൻചുല ഉടമ്പടി അനുസരിച്ച് അസം ഡ്യൂവാറുകളിലെയും ബംഗാൾ ഡ്യൂവാറുകളിലെയും ഭൂമിയും ദേവനഗിരിയിലെ 83 ചതുരശ്രകിലോമീറ്റർ ഭൂമിയും വർഷം 50,000 രൂപ സബ്സിഡിയ്ക്ക് പകരമായി ഭൂട്ടാൻ ബ്രിട്ടന് വിട്ടുകൊടുത്തു. 1910 വരെ ഈ ഉടമ്പടി നിലവിലുണ്ടായിരുന്നു. 1910-ൽ ഭൂട്ടാനും ബ്രിട്ടനും പുനഖ ഉടമ്പടിയിൽ ഒപ്പുവച്ചു. ഇത് 1947 വരെ നിലവിലുണ്ടായിരുന്നു.

സിൻചുല ഉടമ്പടി

[തിരുത്തുക]
സിൻചുല ഉടമ്പടി
Signed
Location
നവംബർ 11, 1865 (1865-11-11)
സിൻചുല
Effective
Condition
1865 നവംബർ 11
കൂച്ച് ബെഹാറിലും ഡ്യുവാറുകളിലുമുള്ള അവകാശവാദം ഭൂട്ടാൻ പിൻവലിച്ചു
Expiration 1910
Signatories സിക്കിം പൊളിറ്റിക്കൽ ഓഫീസർ ഹെർബർട്ട് ബ്രൂസ്; ഭൂട്ടാൻ രാജാവ് ഉഗ്യെൻ വാങ്ചുക്കും അദ്ദേഹത്തിന്റെ മന്ത്രിമാരും
Parties ബ്രിട്ടീഷ് ഇന്ത്യ; ഭൂട്ടാൻ
Ratifiers സർ ജോൺ ലോറൻസ് (ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിയും ഗവർണർ ജനറലും)
Language ഇംഗ്ലീഷ്

സിൻചുല ഉടമ്പടിയുടെ തർജ്ജമയാണ് താഴെക്കൊടുത്തിരിക്കുന്നത്.[2]

1865 നവംബർ 11-ന്

ഹെർ ബ്രിട്ടാനിക് മജസ്റ്റിയുടെ ഈസ്റ്റ് ഇൻഡീസിലെ ഭൂമിയുടെ വൈസ്രോയിയും ഗവർണർ ജനറലുമായ ഹിസ് എക്സലൻസി റൈറ്റ് ഓണറബിൾ സർ ജോൺ ലോറൻസ്, ജി.സി.ബി., കെ.എസ്.ഐ. നൽകിയ പൂർണ്ണമായ അധികാരത്തോടുകൂടി ലഫ്റ്റനന്റ് ജനറൽ ഹെർബർട്ട് ബ്രൂസ്, സി.ബി. ഒരു ഭാഗത്തും ദേബ് രാജാസ് നൽകിയ പൂർണ്ണ അധികാരത്തോടെ സംഡോജെ ഡേബ് ജിമ്പി, തെംസെയ്റെൻസെ ഡോണായി എന്നിവർ മറുഭാഗത്തും 1865-ൽ എത്തിച്ചേർന്ന ഉടമ്പടി.

ആർട്ടിക്കിൾ ഒന്ന് ഇനിമുതൽ ബ്രിട്ടീഷ് സർക്കാരും ഭൂട്ടാൻ സർക്കാരും തമ്മിൽ സമാധാനവും സൗഹൃദവും നിലനിൽക്കും.

ആർട്ടിക്കിൾ രണ്ട്' ഭൂട്ടാൻ സർക്കാരിന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളും, ഇവയ്ക്ക് പരിഹാരമുണ്ടാക്കുവാതിരിക്കുന്ന പ്രവൃത്തിയും, അഭിപ്രായവ്യത്യാസങ്ങൾ പരസ്പരധാരണയോടുകൂടി പരിഹരിക്കുന്നതിനുവേണ്ടി ഹിസ് എസ്കലൻസി ഗവർണർ ജനറൽ അയച്ച ദൂതന്മാരെ അപമാനിക്കുന്ന പ്രവൃത്തിയും കാരണം സൈന്യത്തെ ഉപയോഗിച്ച് ഡോവാർ പ്രദേശങ്ങൾ മുഴുവനായും ചില പർവ്വതപോസ്റ്റുകളും ബ്രിട്ടീഷ് ഗവണ്മെന്റിൻ പിടിച്ചെടുക്കേണ്ടിവന്നു. രങ്ക്പൂർ, കൂച്ച് ബെഹാർ, അസാം എന്നീ ജില്ലകളുടെ അതിർത്തിയിലുള്ള പതിനെട്ട് ഡോവാറുകൾ എന്നറിയപ്പെടുന്ന പ്രദേശങ്ങളും അംബരീ ഫാൽകോട്ടയിലെ ടാലൂ, ഇതിനായി നിയമിക്കുന്ന ബ്രിട്ടീഷ് കമ്മീഷണർ കണക്കാക്കുന്നതനുസരിച്ച് ടിറ്റ്സ നദിയുടെ ഇടത് കരയിലുള്ള കുന്നിൻ പ്രദേശം എന്നിവ ഭൂട്ടാൻ ഗവണ്മെന്റ് ബ്രിട്ടീഷ് ഗവണ്മെന്റിന് എന്നെന്നേയ്ക്കുമായി നൽകുന്നു.

ആർട്ടിക്കിൾ മൂന്ന് ഭൂട്ടാനിൽ തങ്ങളുടെ ഇഷ്ടം കൂടാതെ പിടിച്ചുവച്ചിരിക്കുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരെയും സിക്കിം ചീഫിന്റെ പൗരന്മാരെയും കൂച്ച് ബിഹാറിലെ പൗരന്മാരെയും നൽകാമെന്നും ഇവർക്ക് ബ്രിട്ടീഷ് ഭൂമിയിലേയ്ക്ക് തിരികെ വരുന്നതിന് തടസ്സങ്ങളൊന്നും ഉണ്ടാക്കുകയില്ല എന്നും ഭൂട്ടാൻ ഗവണ്മെന്റ് സമ്മതിക്കുന്നു.

ആർട്ടിക്കിൾ നാല് ആർട്ടിക്കിൾ രണ്ടിൽ പറയുന്ന പ്രകാരം ഭൂട്ടാൻ ഗവണ്മെന്റ് ഭൂമി നൽകുന്നത് പരിഗണിച്ചും, തങ്ങളുടെ പ്രവൃത്തി ദൂഷ്യം സമ്മതിച്ചതിനാലും, തിന്മ മനസ്സിലുള്ള വ്യക്തികളെ ബ്രിട്ടീഷ് ഭൂമിയിലോ സിക്കിമിലെയും കൂച്ച് ബെഹാറിലെയും രാജാക്കന്മാരുടെ ഭൂമിയിലോ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്ന് തടയാം എന്ന് സമ്മതിക്കുന്നതിനാലും, തങ്ങളുടെ വിലക്കുകൾ മറികടന്ന് ചെയ്യുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്ക് പൂർണ്ണവും പെട്ടെന്നുള്ളതുമായ പരിഹാരം നൽകാമെന്നും ഉള്ള ഉറപ്പിന്മേൽ ബ്രിട്ടീഷ് സർക്കാർ വർഷം അൻപതിനായിരം രൂപയിൽ കൂടാതെയുള്ള തുക അലവൻസ് എന്ന നിലയിൽ ഭൂട്ടാൻ സർക്കാർ ഇതിനായി നിയോഗിക്കുന്ന ജുംഗ്പെൻ എന്ന റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് നൽകാമെന്നും ഉറപ്പുതരുന്നു. താഴെപ്പറയുന്ന പ്രകാരമാണ് തുക നൽകുക എന്ന് തീരുമാനമായിരിക്കുന്നു:

ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കുന്നമുറയ്ക്ക് ഇരുപത്തയ്യായിരം രൂപ.

ആദ്യ തുക നൽകിക്കഴിഞ്ഞുള്ള ജനുവരി 10-ആം തീയതി മുപ്പത്തയ്യായിരം രൂപ.

ഇതിന് ശേഷമുള്ള ജനുവരി 10-ആം തീയതി നാൽപ്പത്തയ്യായിരം രൂപ.

ഇതിന് ശേഷമുള്ള ഓരോ ജനുവരി 10-ആം തീയതിയും അൻപതിനായിരം രൂപ വീതം.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Eden, Ashley" . Dictionary of National Biography. London: Smith, Elder & Co. 1885–1900.
  2. Singh, Nagendra; Jawaharlal Nehru University (1978). "Appendix VII – The Treaty of Sinchula". Bhutan: a Kingdom in the Himalayas : a study of the land, its people, and their government (2 ed.). Thomson Press Publication Division. p. 243. Retrieved 2011-08-25.
"https://ml.wikipedia.org/w/index.php?title=ഭൂട്ടാൻ_യുദ്ധം&oldid=2427418" എന്ന താളിൽനിന്ന് ശേഖരിച്ചത്