ഫോക്ക്‌ലാൻഡ്സ് യുദ്ധം
അർജന്റീനയുo ബ്രിട്ടനുo തമ്മിൽ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഫോക്ക് ലാൻഡ്സ് ദ്വീപിന്റെ അധികാര അവകാശത്തെച്ചൊല്ലി 1982 ൽ ഏർപ്പെട്ട യുദ്ധമാണ് ഫോക്ക്‌ലാൻഡ്സ് യുദ്ധം. മാൽവിനാ യുദ്ധമെന്നും ഇത് അറിയപ്പെടുന്നുണ്ട്. അർജന്റീനയ്ക്കു തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന സൗത്ത് ജോർജ്ജിയ, സാൻഡ് വിച്ച് ദ്വീപുകളെച്ചൊല്ലിയുള്ള തർക്കം ഇതിനു മുൻപു തന്നെ ഈ രാജ്യങ്ങൾ തമ്മിൽ ഉടലെടുത്തിരുന്നു. 1982 ഏപ്രിൽ 2 നു അർജന്റീനിയൻ സൈന്യം ഫോക്ക്‌ലാൻഡ്സ് ദ്വീപുകളിലേയ്ക്ക് സൈനിക സന്നാഹം നടത്തുകയും അവിടെ താവളമുറപ്പിയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ബ്രിട്ടീഷ് ഭരണകൂടം നാവിക, വ്യോമ സൈനിക നീക്കങ്ങൾ ഇതിനെതിരെ ശക്തമാക്കുകയും രക്തരൂക്ഷിത പോരാട്ടത്തിനൊടുവിൽ ദ്വീപുകൾ തിരിച്ചു പിടിയ്ക്കുകയും ചെയ്തു.
യുദ്ധത്തിന്റെ ബാക്കിപത്രം
[തിരുത്തുക]ഈ ഹ്രസ്വയുദ്ധം ഇരു സൈനിക വ്യൂഹങ്ങളിലും കനത്ത നാശനഷ്ടങ്ങൾ വിതച്ചു. ആൾനാശം ഇരു രാജ്യങ്ങൾക്കും ഉണ്ടായി. ആകെ 907 ഭടന്മാർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. അർജന്റീനയ്ക്കു തന്നെ 649 ഉം ബ്രിട്ടനു 255 സൈനികരെയും നഷ്ടമായി. ഏതാനും സിവിലിയന്മാരും കൊല്ലപ്പെടുകയുണ്ടായി. 74 ദിവസത്തെ ഈ യുദ്ധം ഇരു രാജ്യങ്ങളിലും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നതിനു കാരണമായി തീർന്നു. ബ്രിട്ടനിൽ താച്ചറിന്റെ ജനപ്രീതി ഉയർന്നു. അർജന്റീനയിൽ സൈനിക ഭരണകൂടം ഇതേ തുടർന്നു നിലംപൊത്തുകയും രാജ്യം പൊതുതിരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുകയും ചെയ്തു.
പ്രസിദ്ധ അർജന്റീനിയൻ എഴുത്തുകാരനായ ഹോർഹെ ലൂയി ബോർഹെ|ബോർഹെ ഈ യുദ്ധത്തെ വിശേഷിപ്പിച്ചത് രണ്ടു കഷണ്ടിക്കാർ ഒരു ചീപ്പിനു വേണ്ടി നടത്തിയ പോര് എന്നായിരുന്നു
പുറംകണ്ണികൾ
[തിരുത്തുക]- Falkland Islands History Roll of Honour
- Falklands Roundtable—Ronald Reagan Oral History Project, Scripps Library[പ്രവർത്തിക്കാത്ത കണ്ണി]
- Falklands War History, containing articles, documents and timeline
- Falklandswar.org.uk
- Film Iluminados por el fuego regarding Argentine veterans suicide (in German)
- South Atlantic Medal Association 1982 (SAMA82)
- Naval-History.Net – "Battle Atlas of the Falklands War 1982"
- "No. 49134". The London Gazette (invalid
|supp=
(help)). 8 October 1982. Victoria Cross and other decorations - "No. 48999". The London Gazette (invalid
|supp=
(help)). 3 June 1982. Decorations specifically for the defence of South Georgia - An interview with CL (R) Ing. Julio Pérez, chief designer of Exocet truck-based launcher (in Spanish)
- Comisión de Análisis y Evaluación de las responsabilidades en el conflicto del Atlántico Sur (Rattenbach Report). Report of the Argentina Armed Forces about the War. (in Spanish)
- ex-7th Argentine Infantry Regiment veterans Archived 2005-10-13 at the Wayback Machine. (in Spanish)
- Extensive CBS Radio newscasts plus recordings from shortwave stations during the war including the BBC, Radio Atlantico del Sur and an Argentina clandestine station (Liberty).
- Informe Rattenbach, an (initially) secret and exahustive official report about the causes, circumstances and lessons of the Argentine defeat in the war issued by the Argentine Armed Forces in 1983.
- Operation Corporate: Operational Art and Implications for the Joint Operational Access Concept Archived 2013-06-15 at the Wayback Machine., School of Advanced Military Studies monograph, accessed via DTIC