ബലരാമൻ
ബലരാമൻ | |
---|---|
God of Agriculture, Strength | |
ദേവനാഗിരി | बलराम |
സംസ്കൃതം | Balarāma |
ആയുധങ്ങൾ | Plough, Gada |
ജീവിത പങ്കാളി | Revati |
മാതാപിതാക്കൾ | Vasudeva (father) Devaki (conceived) Rohini (birth) |
സഹോദരങ്ങൾ | Krishna and Subhadra |
Part of a series on |
വൈഷ്ണവമതം |
---|
Hinduism കവാടം |
മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ബലരാമൻ[1] . മഹാവിഷ്ണുവിന്റെയും അനന്തന്റെയും അംശം ബലരാമനിൽ ചേർന്നിരിക്കുന്നു . എന്നാൽ ത്രേതായുഗത്തിലെ ലക്ഷ്മണൻ അനന്തന്റെ പൂർണമായ അംശമാണ് . അതിയായ ബലത്തോട് കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവനുമായതുകൊണ്ട് ബലരാമൻ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു . ശ്രീകൃഷ്ണൻ്റെ മൂത്ത ജ്യേഷ്ഠനാണ് ബലരാമൻ . രേവതിയാണ് ഇദ്ദേഹത്തിൻ്റെ പത്നി . സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. [2]
മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന വൈശാഖമാസ ശുക്ലപക്ഷ തൃതീയ ദിവസമായിരുന്നു മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി യാദവകുലത്തിൽ ബലരാമൻ അവതരിച്ചത്.[3]
അവലംബം
[തിരുത്തുക]ബലരാമൻ മഹാഭാരത യുദ്ധത്തിൽ ഉൾപ്പെടുന്നില്ല. ആ സമയത്ത് അദ്ദേഹം തീത്ഥാടനത്തിന് പോകുന്നു. ശ്രീ കൃഷ്ണന്റെ നിർദേശപ്രകാരം ആണത്. അദ്ദേഹം യുദ്ധത്തിൽ പങ്കെടുത്തിരുന്നെങ്കിൽ ദുര്യോധനനെ അധര്മത്തിലൂടെ വധിക്കാൻ അനുവദിക്കില്ലായിരുന്നു. ഗദ യുദ്ധത്തിൽ ദുര്യോധനന്റെ ഗുരുനാഥൻ കുടി ആയിരുന്നു ബലരാമൻ. അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ മഹാഭാരത യുദ്ധത്തിന്റെ പരിണാമം മറ്റൊന്നായേനേ...
- ↑ http://www.janmabhumidaily.com/jnb/%E0%B4%AC%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%A8%E0%B5%8D%E2%80%8D[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഫാ. കാമിൽ ബുൽകേ. രാമകഥ റാഞ്ചി 1950
- ↑ "Akshaya Tritiya Mythology". Archived from the original on 2017-05-04. Retrieved 2017-04-26.
പുറം കണ്ണികൾ
[തിരുത്തുക]- ബലരാമൻ[1][പ്രവർത്തിക്കാത്ത കണ്ണി]