Jump to content

ഇക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇക്കിൾ
സ്പെഷ്യാലിറ്റിഓട്ടോറൈനോലാറിംഗോളജി Edit this on Wikidata

വക്ഷസ്സും ഉദരവും തമ്മിൽ വേർതിരിക്കുന്ന പേശീഭിത്തിയുടെ അനിയന്ത്രിതവും പെട്ടെന്നുള്ളതുമായ സങ്കോചം കൊണ്ടുണ്ടാവുന്ന പ്രത്യേക ശാരീരികാവസ്ഥയാണ് ഇക്കിൾ. ഇക്കിളിനോടൊപ്പം ഒരു പ്രത്യേക ശബ്ദവും ഉണ്ടാകാറുണ്ട്. എല്ലാവർക്കും ഇടക്കിടക്ക് ഇക്കിളുണ്ടാവാറുണ്ട്. ഇതൊരു അനൈച്ഛികചേഷ്ടയാണ്.[1]

കാരണങ്ങൾ

[തിരുത്തുക]

ഇക്കിളിനു പലകാരണങ്ങളുണ്ട്. വളരെ ധൃതിപിടിച്ചു ഭക്ഷണം കഴിക്കുന്നതും ദഹനനാളിയിലെയും ശ്വസനേന്ദ്രിയത്തിലെയും തകരാറുകളും ഇക്കിളിനു കാരണമായേക്കാം. ചില രോഗങ്ങൾ കാരണവും ഇക്കിൾ ഉണ്ടാവാറുണ്ട്.

പരിഹാരങ്ങൾ

[തിരുത്തുക]

സാധാരണയായി ഏതാനും മിനുറ്റുകൾ മാത്രമേ ഇക്കിൾ നീണ്ടുനിൽക്കാറുള്ളൂ. കൂടുതൽ സമയം നീണ്ടുനിൽക്കുകയാണെങ്കിൽ ഡോക്ടറെ കാണുന്നതാണ് നല്ലത്.

ഏതാനും പ്രാവശ്യം ദീർഘമായി ശ്വസിക്കുന്നതും ഒരു ഗ്ലാസ് വെള്ളം വളരെ സാവധാനത്തിൽ കുടിക്കുന്നതും ഫലപ്രദമായ പരിഹാരമാർഗ്ഗമാണ്.

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Wilkes, Garry (2 August 2007). "Hiccups". eMedicine. Medscape. Retrieved 22 April 2009.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Provine, Robert R. Curious Behavior: Yawning, Laughing, Hiccupping, and Beyond (Harvard University Press; 2012) 246 pages; examines the evolutionary context for humans
  • Shubin, Neil (February 2008). "Fish Out of Water". Natural History. 117 (1): 26–31. INIST:19986878. – hiccup related to reflex in fish and amphibians.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
Classification
External resources
Wiktionary
Wiktionary
ഇക്കിൾ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ഇക്കിൾ&oldid=3953930" എന്ന താളിൽനിന്ന് ശേഖരിച്ചത്