വൈഗൈ നദി
വൈഗൈ നദി (வைகை ஆறு) | |
River | |
രാജ്യം | India |
---|---|
സ്രോതസ്സ് | Varusanadu Hills |
- സ്ഥാനം | തമിഴ്നാട്, ഇന്ത്യ |
അഴിമുഖം | |
- സ്ഥാനം | പാക് കടലിടുക്ക്, ഇന്ത്യ |
- ഉയരം | 0 മീ (0 അടി) |
നീളം | 258 കി.മീ (160 മൈ) |
Discharge | |
- ശരാശരി | 36 m3/s (1,271 cu ft/s) [1] |
Discharge elsewhere (average) | |
- Peranai | 28.8 m3/s (1,017 cu ft/s) [2] |
Map of Vaigai river
|
തമിഴ്നാട്ടിലെ ഒരു നദിയാണ് വൈഗൈ. തമിഴിൽ വൈയൈ[അവലംബം ആവശ്യമാണ്] എന്നാണ് പേര്. പശ്ചിമഘട്ടത്തിലെ പെരിയാർ സമതലത്തിലാണ് ഉദ്ഭവം. ഏകദേശം 240 കിലോമീറ്റർ നീളമുണ്ട്. വട്ടപ്പാറൈ വെള്ളച്ചാട്ടം വൈഗൈ നദിയിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രയാണം
[തിരുത്തുക]ഉദ്ഭവസ്ഥാനത്തുനിന്ന് പഴനി മലകൾക്ക് വടക്കും വരുശനാട് മലകൾക്ക് തെക്കുമായി സ്ഥിതി ചെയ്യുന്ന കംബൻ താഴ്വരയിലൂടെ വടക്കുകിഴക്ക് ദിശയിൽ ഒഴുകുന്നു. വരുശനാട് മലകളുടെ കിഴക്കുഭാഗത്തെത്തുമ്പോൾ നദിയുടെ ഒഴുക്ക് തെക്കുകിഴക്ക് ദിശയിലേക്ക് തിരിയുന്നു. പിന്നീട് പാണ്ട്യനാട്ടിലൂടെ ഒഴുകുന്നു. പാണ്ട്യ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന മധുര നഗരം വൈഗൈ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. രമനാഥപുരം ജില്ലയിൽവച്ച് പാക്ക് കടലിടുക്ക് വഴി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
പോഷകനദികൾ
[തിരുത്തുക]- സുരലിയാറ്
- മുല്ലൈയാറ്
- വരഗനദി
- മനജലാറ്
വൈഗൈ അണക്കെട്ട്
[തിരുത്തുക]വൈഗൈ നദിക്ക് കുറുകേ നിർമിച്ചിരിക്കുന്ന ഒരു അണക്കെട്ടാണിത്. തമിഴ്നാട്ടിലെ തേനി ജില്ലയിൽ ആണ്ടിപ്പട്ടിക്കടുത്ത് സ്ഥിതിചെയ്യുന്നു.
ഭാരതത്തിലെ പ്രമുഖ നദികൾ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |
9°21′N 79°00′E / 9.350°N 79.000°E
- ↑ Kumar, Rakesh; Singh, R.D.; Sharma, K.D. (2005-09-10). "Water Resources of India" (PDF). Current Science. 89 (5). Bangalore: Current Science Association: 794–811. Retrieved 2013-10-13.
- ↑ "Gauging Station - Data Summary". ORNL. Archived from the original on 2013-10-04. Retrieved 2013-10-01.