Jump to content

കുമാർ സംഗക്കാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kumar Sangakkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുമാർ സംഗക്കാര
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Kumar Chokshanada Sangakkara
ബാറ്റിംഗ് രീതിഇടം കൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഓഫ് ബ്രേക്ക്
റോൾവിക്കറ്റ് കീപ്പർ, ബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 84)20 ജൂലൈ 2000 v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ്5 ഡിസംബർ 2010 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 93)5 ജൂലൈ 2000 v പാകിസ്താൻ
അവസാന ഏകദിനം02 ഏപ്രിൽ 2011 v ഇന്ത്യ
ഏകദിന ജെഴ്സി നം.11
പ്രാദേശിക തലത്തിൽ
വർഷംടീം
1997–തുടരുന്നുനോണ്ഡിസ്ക്രിപ്റ്റ്സ്
2008-2010കിങ്സ് XI പഞ്ചാബ്
2007വാർവിക്ഷൈർ
2011-2012ഡെക്കാൻ ചാർജേഴ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 94 291 179 378
നേടിയ റൺസ് 8,244 9264 12,628 12,460
ബാറ്റിംഗ് ശരാശരി 58.98 38.98 48.01 39.18
100-കൾ/50-കൾ 25/34 11/62 32/58 18/80
ഉയർന്ന സ്കോർ 287 138* 287 156*
എറിഞ്ഞ പന്തുകൾ 66 192
വിക്കറ്റുകൾ 1
ബൗളിംഗ് ശരാശരി 108.00
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ്
മികച്ച ബൗളിംഗ് 1/13
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 163/20 286/74 323/33 378/95
ഉറവിടം: ക്രിക്കിൻഫോ, 3 ഏപ്രിൽ 2011

ഒരു ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് കുമാർ സംഗക്കാര (ഒക്ടോബർ 27 1977). ശരിയായ പേര് കുമാർ ചൊക്‌സാന്ദ്ര സംഗക്കാര എന്നാണ്. 2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് പരാജപ്പെടുന്നതു വരെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സംഗക്കാര. ഇടംകയ്യൻ ബാറ്റ്സ്മാനും, വിക്കറ്റ് കീപ്പറുമാണ് സംഗക്കാര. ടെസ്റ്റ് ക്രിക്കറ്റ് റാങ്കിൽ ഒന്നാം സ്ഥാനത്ത് നിരവധി തവണ സംഗക്കാര എത്തിയിരുന്നു[1].

2008, 2009,2010 എന്നീ വർഷങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് X1 പഞ്ചാബിനു വേണ്ടി കളിച്ച മഹേലെ 2011-ൽ ഡെക്കാൻ ചാർജേർസ് നായകനായി തെരഞ്ഞെടുക്കപ്പെട്ടു.

2012 സെപ്റ്റംബർ 15ന് നടന്ന ഐ.സി.സി. പുരസ്കാരനിശയിലെ താരം സംഗക്കാരയായിരുന്നു. 3 അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച ക്രിക്കറ്റ്താരത്തിനുള്ള ഗാരി സോബേഴ്സ് ട്രോഫി, ജനപ്രിയതാരം, 2011ലെ മികച്ച ടെസ്റ്റ്താരം എന്നീ അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച കളിക്കാരനുള്ള അവാർഡ് നിർണയത്തിൽ, ദക്ഷിണാഫ്രിക്കയുടെ വെറോൺ ഫിലാൻഡർ, ഹാഷിം അംല, ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് എന്നിവരെയാണ് സങ്കക്കാര പിന്തള്ളിയത്. 2011ൽ ടെസ്റ്റിലും ഏകദിനത്തിലും ഇദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു. 14 ടെസ്റ്റിൽനിന്ന് 5 സെഞ്ചുറികളും 5 അർധസെഞ്ചുറികളുമായി 1444 റൺ കഴിഞ്ഞവർഷം നേടി. പാകിസ്താനെതിരായ ടെസ്റ്റിലെ 211 റണ്ണും ഇതിലുൾപ്പെടും. 37 ഏകദിനങ്ങളിൽനിന്ന് മൂന്ന് സെഞ്ചുറികളുൾപ്പെടെ 1457 റണ്ണും സങ്കക്കാര അടിച്ചുകൂട്ടി. 2010ലെ മികച്ച ഏകദിന താരമായിരുന്ന സംഗക്കാര ഇക്കുറിയും അന്തിമപട്ടികയിലുണ്ടായിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. http://www.espncricinfo.com/ci-icc/content/story/489668.html
  2. "അവാർഡ് ചടങ്ങിലെ മിന്നുംതാരമായി കുമാർ സങ്കക്കാര, ദേശാഭിമാനി". Archived from the original on 2016-03-04. Retrieved 2012-09-16.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
മുൻഗാമി Sri Lankan national cricket captain
2009-2011
പിൻഗാമി
"https://ml.wikipedia.org/w/index.php?title=കുമാർ_സംഗക്കാര&oldid=3908292" എന്ന താളിൽനിന്ന് ശേഖരിച്ചത്