Jump to content

ഹിൽഡ ഫ്ലാവിയ നകബ്യൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hilda Flavia Nakabuye എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിൽഡ ഫ്ലാവിയ നകബ്യൂ
Nakabuye speaks to 350.org in 2020
ജനനം1997 (age 23)
ദേശീയതഉഗാണ്ടൻ
അറിയപ്പെടുന്നത്കാലാവസ്ഥാ, പരിസ്ഥിതി അവകാശ പ്രവർത്തക

ഉഗാണ്ടയിലെ കാലാവസ്ഥ, പരിസ്ഥിതി എന്നിവയുടെ അവകാശ പ്രവർത്തകയാണ് ഹിൽഡ ഫ്ലാവിയ നകബ്യൂയ് (ജനനം: 15 ഏപ്രിൽ 1997) ഉഗാണ്ടയുടെ ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ പ്രസ്ഥാനം സ്ഥാപിച്ചു. കാലാവസ്ഥാ വ്യതിയാന പ്രസ്ഥാനത്തിൽ കൂടുതൽ ലിംഗസമത്വത്തിനും വംശീയ വൈവിധ്യത്തിനും വേണ്ടി അവർ വാദിക്കുന്നു. ഉഗാണ്ടയെ അയൽരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന വിക്ടോറിയ തടാകത്തെ സംരക്ഷിക്കുക എന്നതാണ് അവരുടെ പാരിസ്ഥിതിക ആശങ്കകളിലൊന്ന്. തന്റെ ആക്ടിവിസത്തിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ പങ്കുചേരാൻ കൂടുതൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനായി നകബ്യൂ സ്കൂളുകളും കമ്മ്യൂണിറ്റികളും സന്ദർശിക്കുകയും "കാലാവസ്ഥാ പ്രതിസന്ധിക്ക് അതിരുകളില്ല" എന്ന് പ്രസ്താവിക്കുക്കുകയും ചെയ്യുന്നു. [1] കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഡിജിറ്റൽ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി അവർ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമായ ക്ലൈമറ്റ് സ്ട്രൈക്കർ ഡയറീസ് [2] സൃഷ്ടിച്ചു.

കമ്പാല സർവകലാശാലയിലെ ഗ്രീൻ ക്ലൈമറ്റ് കാമ്പെയ്ൻ ആഫ്രിക്ക (ജിസിസിഎ) നടത്തിയ കാലാവസ്ഥാ സംവാദം ഗേറ്റ് തകർത്തതിന് ശേഷം 2017 മുതൽ ഉഗാണ്ടയിലെ കമ്പാലയിൽ നകബ്യൂ പ്രതിഷേധിക്കുന്നു. കാലാവസ്ഥാ വ്യതിയാനമാണ് മുത്തശ്ശിയുടെ കൃഷിസ്ഥലം നശിപ്പിച്ച കടുത്ത കാലാവസ്ഥയ്ക്ക് കാരണമെന്ന് അവരെ ബോധ്യപ്പെടുത്തിയത് ഈ സംഭവമാണ്. ഒരു ഹരിത പ്രചാരകയെന്ന നിലയിൽ അവർ ജിസിസി‌എയുമായി സന്നദ്ധപ്രവർത്തനം ആരംഭിച്ചു. പക്ഷേ ഫലപ്രദമായ മാറ്റം വരുത്താൻ ശക്തമായ ഒരു പ്രസ്ഥാനത്തിന്റെ ആവശ്യം ഉടൻ അനുഭവപ്പെട്ടു.

ആക്ടിവിസം

[തിരുത്തുക]

ഉഗാണ്ടയുടെ ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ പ്രസ്ഥാനത്തിന്റെ ഭാഗമായി കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ യുവജന പ്രസ്ഥാനം അണിനിരത്തുന്നതിന് നകബ്യൂയിയും അവരുടെ സഹ കാലാവസ്ഥാ പ്രവർത്തകരും സമർപ്പിതരാണ്. 52 സ്കൂളുകളിലും അഞ്ച് സർവകലാശാലകളിലുമായി 50,000 ത്തിലധികം യുവജനങ്ങളുള്ള ഉഗാണ്ടയിലെ ഫ്രൈഡേഴ്സ് ഫോർ ഫ്യൂച്ചർ പ്രസ്ഥാനം ഇപ്പോൾ കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമാണ്. [3] കൂടാതെ ഉഗാണ്ട, സിയറ ലിയോൺ, അംഗോള, ഗാബൺ, നൈജീരിയ, കെനിയ എന്നിവിടങ്ങളിലായി പൊതുജനങ്ങൾക്കിടയിലും അംഗങ്ങളുണ്ട്.

കാലാവസ്ഥാ വ്യതിയാന പ്രസ്ഥാനത്തിലെ വൈവിധ്യത്തിന്റെ അഭാവത്തെക്കുറിച്ച് നകബ്യൂയി സംസാരിച്ചുകൊണ്ട് പ്രസ്താവിച്ചു "കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ച വെള്ളക്കാർക്ക് മാത്രമുള്ളതല്ല."[4] 2020 ജനുവരിയിൽ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ എടുത്ത ഫോട്ടോയിൽ നിന്ന് [5]മറ്റൊരു ഉഗാണ്ടൻ കാലാവസ്ഥാ പ്രവർത്തകയായ വനേസ നകേറ്റെയെ പുറത്താക്കിയതിന് ശേഷം അവർ മാധ്യമങ്ങളെ വിമർശിച്ചു. പാരിസ്ഥിതിക വംശീയതയുടെയും വിവേചനത്തിന്റെയും ഒരു രൂപമായാണ് അവർ ഈ പ്രവൃത്തിയെ അപലപിച്ചത്. നകേറ്റെയുടെ അഭാവം സൂചിപ്പിക്കുന്നത് 17 കാരിയായ ഗ്രേത്ത തൂൻബായ് ഉൾപ്പെടെയുള്ള വെളുത്ത പ്രവർത്തകരെ മാത്രമേ ചിത്രത്തിൽ കാണിച്ചിട്ടുള്ളൂ.

ബി‌ബി‌സി ന്യൂസ്, [6] വോക്സ്, [7] ടൈം [8]എന്നിവയുൾപ്പെടെ വിവിധ വാർത്താ ഔട്ട്‌ലെറ്റുകളിൽ കാലാവസ്ഥാ വ്യതിയാനത്തിനായി സമരംചെയ്യുന്ന പ്രമുഖ യുവതികളിലൊരാളായി നകബ്യൂയുടെ കാലാവസ്ഥാ ആക്ടിവിസം അന്താരാഷ്ട്ര ശ്രദ്ധ നേടി. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലെ നേതാക്കളിൽ നിന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2019 ഒക്ടോബർ 11 ന് ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന സി 40 മേയർമാരുടെ ഉച്ചകോടിയിൽ ഒരു പ്രസംഗം നടത്താൻ അവരെ ക്ഷണിച്ചു. [8]

അവലംബം

[തിരുത്തുക]
  1. "Women and climate change: inspiring Ugandan activist Hilda Nakabuye | Standard Chartered" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-04-21.
  2. "Striker Diaries - Why #ClimateStrike". strikerdiaries.blogspot.com. Retrieved Oct 26, 2020.
  3. "My generation is fighting to keep Africa green". africasacountry.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-04-21.
  4. "'Climate crisis is not for whites only'--Ugandan youth activist". RFI (in ഇംഗ്ലീഷ്). 2020-02-07. Retrieved 2020-04-21.
  5. Evelyn, Kenya (2020-01-29). "'Like I wasn't there': climate activist Vanessa Nakate on being erased from a movement". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 2020-04-21.
  6. "BBC World Service - The Conversation, Young women striking for climate change". BBC (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-04-21.
  7. Irfan, Umair (2019-12-11). ""We are desperate for any sign of hope," Greta Thunberg tells UN climate negotiators". Vox (in ഇംഗ്ലീഷ്). Retrieved 2020-04-21.
  8. 8.0 8.1 "Read This Powerful Speech From a Young Ugandan Climate Activist". Time (in ഇംഗ്ലീഷ്). Retrieved 2020-04-21.
"https://ml.wikipedia.org/w/index.php?title=ഹിൽഡ_ഫ്ലാവിയ_നകബ്യൂ&oldid=4143105" എന്ന താളിൽനിന്ന് ശേഖരിച്ചത്