ഹാരിസ് കൗണ്ടി (ടെക്സസ്)
ഹാരിസ് കൗണ്ടി, ടെക്സസ് | ||
---|---|---|
| ||
Map of ടെക്സസ് highlighting ഹാരിസ് കൗണ്ടി Location in the U.S. state of ടെക്സസ് | ||
ടെക്സസ്'s location in the U.S. | ||
സ്ഥാപിതം | ഡിസംബർ 22, 1836 | |
സീറ്റ് | ഹ്യൂസ്റ്റൺ | |
വിസ്തീർണ്ണം | ||
• ആകെ. | 1,778 ച മൈ (4,605 കി.m2) | |
• ഭൂതലം | 1,729 ച മൈ (4,478 കി.m2) | |
• ജലം | 49 ച മൈ (127 കി.m2), 2.75% | |
ജനസംഖ്യ | ||
• (2007) | 39,35,855 | |
• ജനസാന്ദ്രത | 2,248/sq mi (868/km²) | |
Website | www |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ മെട്രോപ്പൊളിറ്റൻ പ്രദേശത്തുൾപ്പെട്ട ഒരു കൗണ്ടിയാണ് ഹാരിസ് കൗണ്ടി. 2000ത്തിലെ യു.എസ്. സെൻസസ് പ്രകാരം കൗണ്ടിയിൽ 3,400,578 പേർ വസിക്കുന്നു (2007ലെ കണക്കുപ്രകാരം 3.935,855). ഇതുപ്രകാരം ഹാരിസ് കൗണ്ടി ടെക്സസിലെ ഏറ്റവും ജനവാസമുള്ള കൗണ്ടിയാണ്. ഹാരിസ് കൗണ്ടിയുടെ ആസ്ഥാനം ഹ്യൂസ്റ്റൺ[1] ആണ്.
ഹാരിസ് കൗണ്ടി എന്ന പേര് ഇവിടത്തെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായ ജോൺ റിച്ചാർഡ്സൺ ഹാരിസിന്റെ ബഹുമാനാർത്ഥമാണ് നൽകപ്പെട്ടത്.
ചരിത്രം
[തിരുത്തുക]ഹാരിസ് കൗണ്ടി 1836 ഡിസംബർ 22ന് ഹാരിസ്ബർഗ് കൗണ്ടി എന്ന പേരിൽ സ്ഥാപിതമായി. പിന്നീട് ഡിസംബർ 1839ൽ പേര് ഹാരിസ് കൗണ്ടി എന്നു മാറ്റി.
ഭൂമിശാസ്ത്രം
[തിരുത്തുക]യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം ഹാരിസ് കൗണ്ടിയുടെ വിസ്താരം 1,778 ചതുരശ്ര മൈൽ (4,604 km²) ആണ്. ഇതിൽ 1,729 ചതുരശ്ര മൈൽ(4,478 km²) കരയും 49 ചതുരശ്ര മൈൽ(127 km²) വെള്ളപ്രദേശവുമാണ്.
പ്രധാനപ്പെട്ട ഹൈവേകൾ
[തിരുത്തുക]ഹാരിസ് കൗണ്ടിയിലൂടെയുള്ള കൂടുതൽ റോഡുകളെക്കുറിച്ചറിയാൻ ഹാരിസ് കൗണ്ടിയിലെ ഹൈവേകളുടെ പട്ടിക കാണുക.
അയൽക്കൗണ്ടികൾ
[തിരുത്തുക]- മോണ്ട്ഗോമെറി കൗണ്ടി (വടക്ക്)
- ലിബർട്ടി കൗണ്ടി (വടക്കുകിഴക്ക്)
- ചേംബേഴ്സ് കൗണ്ടി (കിഴക്ക്)
- ഗാൽവെസ്റ്റൺ കൗണ്ടി (തെക്കുകിഴക്ക്)
- ബ്രാസോറിയ കൗണ്ടി (തെക്ക്)
- ഫോർട്ട് ബെൻഡ് കൗണ്ടി (തെക്കുപടിഞ്ഞാറ്)
- വാള്ളർ കൗണ്ടി (വടക്കുപടിഞ്ഞാറ്)
ജനസംഖ്യാശാസ്ത്രം
[തിരുത്തുക]Historical population | |||
---|---|---|---|
Census | Pop. | %± | |
1850 | 4,668 | — | |
1860 | 9,070 | 94.3% | |
1870 | 17,375 | 91.6% | |
1880 | 27,985 | 61.1% | |
1890 | 37,249 | 33.1% | |
1900 | 63,786 | 71.2% | |
1910 | 1,15,693 | 81.4% | |
1920 | 1,86,667 | 61.3% | |
1930 | 3,59,328 | 92.5% | |
1940 | 5,28,961 | 47.2% | |
1950 | 8,06,701 | 52.5% | |
1960 | 12,43,158 | 54.1% | |
1970 | 17,41,912 | 40.1% | |
1980 | 24,09,547 | 38.3% | |
1990 | 28,18,199 | 17.0% | |
2000 | 34,00,578 | 20.7% | |
Est. 2006 | 38,86,207 |
2000ലെ സെൻസസ് പ്രകാരം ഇവിടെ 1,205,516 ഭവനങ്ങളിലായി 834,217 കുടുംബങ്ങളില്പ്പെട്ട 3,400,578 പേർ കൗണ്ടിയിൽ വസിക്കുന്നു. ഇതുമൂലം ടെക്സസ് സംസ്ഥാനത്തെ ഏറ്റവും ജനവാസമുള്ള കൗണ്ടിയാണ് ഹാരിസ് കൗണ്ടി. ഇവിടുത്തെ ജനസാന്ദ്രത ചതുരശ്ര മൈലിന് 1967 ജനങ്ങൾ (759/km²) എന്നതാണ്. ചതുരശ്രമൈലിന് 751 (290/km²) എന്ന കണക്കിന് 1,298,130 ആവാസകേന്ദ്രങ്ങൾ ഇവിടെയുണ്ട്.
ഇവിടുത്തെ ജനങ്ങളിൽ 58.73% പേർ വെള്ളക്കാരും, 18.49% പേർ കറുത്ത വർഗ്ഗക്കാരും, 0.45% പേർ അമേരിക്കൻ ആദിവാസിവർഗ്ഗക്കാരും, 5.14% പേർ ഏഷ്യക്കാരും, 0.06% പേർ പസിഫിക്ക് ദ്വീപുകാരും, 14.18% പേർ മറ്റു വർഗ്ഗങ്ങളില്പ്പെട്ടവരും 2.96% പേർ രണ്ടോ അതിലധികമോ വർഗ്ഗങ്ങളില്പ്പെട്ടവരുമാണ്. ഇവിടുത്തെ 58.73% പേർ ഹിസ്പാനിക്ക് അഥവാ ലാറ്റിനോ വംശജരും 7.2% പേർ ജർമൻ വംശജരും 6.2% പേർ അമേരിക്കൻ വംശജരും 5.2% പേർ ആംഗ്ലിക്കൻ വംശജരുമാണ്. 63.8% പേർ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ 28.8% പേർ സ്പാനിഷും 1.6% പേർ വിയറ്റ്നാമീസും മാതൃഭാഷയായി ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Find a County". National Association of Counties. Retrieved 2008-01-31.