Jump to content

തൂവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Feather എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിവിധയിനം തൂവലുകൾ

ശരീരാവരണമാണ് തൂവൽ - Feather[1]. പക്ഷികളുടെയും ചില പറക്കാൻ കഴിയാത്ത തെറാപ്പോഡ ഇനം ദിനോസറുകളുടെയും സവിശേഷതയാണ് തൂവലുകൾ. പക്ഷികളുടെ കാലുകളൊഴികെയുള്ള ശരീരഭാഗങ്ങൾ തൂവലുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ബാഹ്യചർമാവയവമായ തൂവലുകൾ കനംകുറഞ്ഞതും വഴങ്ങുന്നതും ദൃഢതയുള്ളതുമാണ്. പക്ഷിയുടെ ശരീരോഷ്മാവ് നിലനിർത്താൻ സഹായിക്കുന്നതും ചിറകുകൾക്ക് പറക്കാനുള്ള ഉപരിതലം പ്രദാനം ചെയ്യുന്നതും തൂവലുകളാണ്. ചർമ്മത്തെ സംരക്ഷിക്കുന്നതും ശരീരത്തിന് രൂപം നല്കുന്നതുമായ തൂവലുകൾ പക്ഷിയെ ഉയരുവാനും പറന്നുനിൽക്കുവാനും സഞ്ചരിക്കുവാനും സഹായിക്കുന്നു. ചിലയിനം പക്ഷികൾ ഇണയെ ആകർഷിക്കുവാനും മറ്റു ചിലപ്പോൾ ശത്രുക്കളിൽ നിന്നും രക്ഷപെടുവാനുള്ള കവചമായും തൂവലുകളെ ഉപയോഗിക്കുന്നു.

A Feather in garden

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തൂവൽ&oldid=3654513" എന്ന താളിൽനിന്ന് ശേഖരിച്ചത്