സർവാധിപത്യം
സർവാധികാരങ്ങളും കയ്യാളുന്ന ഒരു വ്യക്തിയാലോ, ഒരു ചെറുസംഘത്താലോ നിയന്ത്രിക്കപ്പെടുന്ന ഒരു സ്വേച്ഛാധിപത്യ ഭരണകൂട രൂപത്തെ സർവാധിപത്യം (dictatorship) എന്ന് പറയാം.[1]
സർവാധിപതി (dictator)
[തിരുത്തുക]സർവ്വാധിപത്യം എന്ന വാക്കിന് പ്രധാനമായും താഴെ പറയുന്ന വിവക്ഷകളാണുള്ളത് :
- റോമൻ റിപ്പബ്ലിക്കിൽ അടിയന്തരാവസ്ഥക്കാലത്ത് സർവ അധികാരങ്ങളും നിക്ഷിപ്തമാക്കിക്കൊണ്ട് നിയമിക്കപ്പെട്ടിരുന്ന റോമൻ ഡിക്ടേറ്റർ ഉദ്യോഗസ്ഥനിൽ നിന്നാണ് സർവ്വാധിപത്യം എന്ന പദം ആവിർഭവിച്ചത്. ഇവർക്ക് യഥാർത്ഥത്തിൽ നിയമപരമായല്ലാതെ, സ്വേച്ഛാപരമായോ ഉത്തരവാദിത്തരഹിതമായോ ആയ അധികാരങ്ങളായിരുന്നില്ല ഉണ്ടായിരുന്നത്.
- സർവ്വാധികാരങ്ങളും കൈയ്യാളുന്ന ഒരു വ്യക്തി അല്ലെങ്കിൽ ഒരു ചെറുസംഘം നിയന്ത്രിക്കുന്ന ഭരണകൂടരൂപം. ഇയാൾ അല്ലെങ്കിൽ ഇവർ ജനങ്ങളുടെ ഒട്ടുമിക്ക സ്വാതന്ത്ര്യങ്ങളും കവർന്നെടുക്കുകയും അധികാരം ബലപ്രയോഗത്തിലൂടെയോ, പരമ്പരാഗതമായോ നിലനിർത്തുകയും ചെയ്യും.
- സമകാലീന സാഹചര്യത്തിൽ, രാജ്യത്തെ രാഷ്ട്രീയ - സാമൂഹ്യ ഘടകങ്ങളാലോ, ഭരണഘടനയാലോ, നിയമങ്ങളാലോ നിയന്ത്രിക്കപ്പെടാത്ത നേതൃത്വത്തിൻ കീഴിലുള്ള ഭരണമാണ് ഒരു രാജ്യത്ത് നടക്കുന്നതെങ്കിൽ അവിടെ സ്വേച്ഛാധിപത്യമാണുള്ളതെന്ന് വിവിക്ഷിക്കപ്പെടുന്നു.
ലാറ്റിനിൽ ഈ പദത്തിന് അത്ര സൈനിക പ്രാധാന്യമില്ലായിരുന്നു. സമൂഹമോ സവിശേഷ സാഹചര്യമോ നിർദ്ദേശിച്ചാലല്ലാതെ ഒരു സർവാധിപതിക്കും ആധിപത്യം പുലർത്തൻ കഴിയില്ലെന്നാണ് പരമ്പരാഗത ലാറ്റിൻധാരണ. തിബര്‍ നദീതീരത്തുള്ള പുരാതന ലാറ്റിന് റിപ്പബ്ലിക്കിന്റെ ഈ പാരമ്പര്യത്തെ മുസോളിനിയും ഹിറ്റലറും പോലും മാനിച്ചിരുന്നുവെന്നു വാദിക്കുന്നവരുണ്ട്. എത്ര തന്നെ കപടമായിട്ടാണെങ്കിലും ഔപചാരിക നടപടിക്രമങ്ങളുള്ള ജനഹിത പരിശോധനയിൽ അടിസ്ഥാനമാക്കിയായിരുന്നു അവർതങ്ങളുടെ അധികാരം വിനിയോഗിച്ചിരുന്നത്. ഇത് പൂർവികരിൽനിന്നാർജിക്കുകയോ സന്തതികൾക്ക് കൈമാറുകയോ ചെയ്യുന്നതല്ല.[2]
അവലംബം
[തിരുത്തുക]- ↑ http://en.wikipedia.org/wiki/Dictatorship
- ↑ ദി ഏജ് ഓഫ് എൻലൈറ്റൻഡ് ഡെസ്പോട്സ് 1660-1789, ജോൺസൺ.