ഹൈ ഫോങ്
ഹൈ ഫോങ് Thành phố Hải Phòng | |
---|---|
Nickname(s): ഗുൽമോഹർ നഗരം | |
Provincial location in Vietnam | |
രാജ്യം | വിയറ്റ്നാം |
• Party Secretary: | ലേ വാൻ ടെൻ |
• People's Council Chairman: | ദ്യൂങ് ആൻ ഡെയ്ൻ |
• People's Committee Chairman: | ലേ വാൻ ടെൻ |
• ആകെ | 1,527.4 ച.കി.മീ.(589.7 ച മൈ) |
(2015)[1] | |
• ആകെ | 2.103.500 (3rd in Vietnam) |
• ജനസാന്ദ്രത | 1,274/ച.കി.മീ.(3,300/ച മൈ) |
സമയമേഖല | UTC+07:00 (ICT) |
• Summer (DST) | UTC+7 (No DST) |
Area codes | 225 |
Climate | Cwa |
വെബ്സൈറ്റ് | Official website |
വടക്കുകിഴക്കൻ വിയറ്റ്നാമിലെ ഒരു പ്രധാന നഗരമാണ് ഹൈ ഫോങ്. വിയറ്റ്നാമിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമായ ഹൈ ഫോങ് ,തലസ്ഥാന നഗരമായ ഹാനോയിൽ നിന്നും 120 കിലോമീറ്റർ കിഴക്കുമാറിയാണ് നിലകൊള്ളുന്നത്. ടോങ്കിൻ ഉൾക്കടലിന്റെ തീരത്തായാണ് ഈ തുറമുഖനഗരത്തിന്റെ സ്ഥാനം. വിയറ്റ്നാമിലെ ഏറ്റവും പ്രാധാന്യമേറിയ തുറമുഖമായ ഹൈ ഫോങ് കേന്ദ്രമാക്കി ഇന്ന് പൽ വ്യാവസായികസ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. നഗരത്തിലുടനീളം ഗുൽമോഹർ മരങ്ങൾ ഇടതൂർന്നു വളരുന്നതിനാൽ ഗുൽമോഹർ നഗരം എന്ന അപരനാമത്തിലും ഹൈ ഫോങ് അറിയപ്പെടുന്നു. ഔദ്യോഗിക ജനസംഖ്യാ കണക്കുകൾ പ്രകാരം 20 ലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു.
ചരിത്രം
[തിരുത്തുക]എ.ഡി എട്ടിൽ മാക് സാമ്രാജ്യത്തിന്റെ കീഴിലാണ് ഹൈ ഫോങ് നഗരം സ്ഥാപിതമായതെനു വിശ്വസിക്കപ്പെടുന്നു. മാക് രാജാക്കന്മാരുടെ കിഴക്കേ അതിരിലുള്ള തുറമുഖമായിരുന്നു ഈ പ്രദേശം. അതിഉശേഷം 19ആം നൂറ്റാണ്ടിൽ വന്ന ങുയിൻ സാമ്രാജ്യത്തിലെ ടു ഡുക് ചക്രവർത്തി ഹൈ ഫോങ് പട്ടണത്തിന്റെയും തുറമുഖത്തിന്റെയും വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചു[2].
രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ പരാജയത്തിനു ശേഷം, ഫ്രാൻസിൽനിന്നും സ്വാതന്ത്ര്യം നേടുനതിന്നായി വിയറ്റ്നാമിലെ ദേശീയവാദികൾ പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭങ്ങളുടെ തുടർച്ചയായി നടന്ന ഇന്തോചൈനാ യുദ്ധത്തിൽ വടക്കൻ വിയറ്റ്നാമിലെ ഏക തുറമുഖമായിരുന്ന ഹൈ ഫോങ് തുറമുഖം അമേരിക്കൻ സൈന്യം ബോംബിട്ടു നശിപ്പിക്കുകയുണ്ടായി[3][4]. യുദ്ധത്തിൽ താറുമാറായെങ്കിലും പിന്നീടു നടന്ന വ്യാവസായിക വിപ്ലവത്തിൽ കരുത്താർജ്ജിച്ച ഹൈ ഫോങ് ഇന്ന് വിയറ്റ്നാമില വൻകിട വ്യാവസായിക നഗരങ്ങളിലൊന്നാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഒരു കടലോര നഗരം ആണ് ഹൈ ഫോങ്. ഹൈ ഫോങ് തുറമുഖത്തുവെച്ചാണ് കാം നദി ടോങ്കിൻ ഉൾക്കടലിൽ പതിക്കുന്നത്[5]. ക്വാ നിങ്ഹ്, ഹവി ഡോങ് എന്നീ പ്രവിശ്യകളുമായി ഹൈ ഫോങ് നഗരം അതിർത്തി പങ്കിടുന്നു. വിയറ്റ്നാമിലെ മറ്റ് പ്രദേശങ്ങളെപ്പോലെ ചൂടേറിയ കാലാവസ്ഥ ആണെങ്കിലും ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇവിടെ കനത്ത മഴ ലഭിക്കാറുണ്ട്[6]. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടെ ശൈത്യകാലം.
ഗതാഗതം
[തിരുത്തുക]റോഡ് മാർഗം
[തിരുത്തുക]വിയറ്റ്നാമിലെ ദേശീയപാത 1-എ, ദേശീയപാത 5 എന്നീ പ്രധാന റോഡുകൾ കൂടിച്ചേരുന്നത് ഹൈ ഫോങിൽ വെച്ചാണ്. ഇവിടെ നിന്നും ദേശിയപാത 1-എയിൽ കൂടി 120 കി.മി പടിഞ്ഞാറേക്ക് സഞ്ചരിച്ചാൽ രാജ്യതലസ്ഥാനമായ ഹനോയിലെത്താം[7]. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളുമായും ഹൈ ഫോങ് റോഡ് മാർഗ്ഗം ബന്ധപ്പെട്ടു കിടക്കുന്നു.
വ്യോമ മാർഗം
[തിരുത്തുക]നഗരത്തിലെ വിമാനത്താവളമായ കാറ്റ്-ബി വിമാനത്താവളം 2011ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. പ്രാദേശിക വിമാനസർവീസുകൾക്കു പുറമേ ദക്ഷിണകൊറിയ, തായിലന്റ് എനീ വിദേശരാജ്യങ്ങളിലേക്കും ഇവിടെ നിന്നു വിമാനസർവീസുകൾ നടത്തിവരുന്നു[8]. നിലവിൽ വടക്കൻ വിയറ്റ്നാമിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമാണിത്.
റെയിൽ മാർഗം
[തിരുത്തുക]1902ൽ സ്ഥാപിതമായ ഹൈ ഫോങ് റെയിൽവെ സ്റ്റേഷനിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് വിയറ്റ്നാം റെയിൽവെ സർവീസ് നടത്തിവരുന്നു. പണ്ട് ഹൈ ഫോങിൽ നിന്നും ചൈനയിലേക്ക് തീവണ്ടി സർവീസുണ്ടായിരുന്നെങ്കിലും നിലവിൽ താൽക്കാലികമായി അത് നിർത്തിവെച്ചിരിക്കുകയാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ഹാനോയ്, ഹോചിമിൻ സിറ്റി എന്നീ നഗരങ്ങൾ കഴിഞ്ഞാൽ വിയറ്റ്നാമിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് ഹൈ ഫോങ്. 2015 ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 20.1 ലക്ഷം ആളുകൾ ഹൈഫോങ് നഗരത്തിൽ താമസിക്കുന്നു. നഗരത്തിലെ ജനസംഖ്യയുടെ 50.4 % സ്ത്രീകളാണ്[9].
സഹോദരനഗരങ്ങൾ
[തിരുത്തുക]താഴെപ്പറയുന്ന നഗരങ്ങളുമായി ഹൈ ഫോങ് നഗരം ബന്ധം സ്ഥാപിക്കുന്നു.
- ഡാ നാങ്, വിയറ്റ്നാം
- ഇഞ്ചിയോൺ, ദക്ഷിണ കൊറിയ
- സെന്റ് പീറ്റേഴ്സ്ബർഗ്, റഷ്യ
- വ്ലാഡിവോസ്റ്റോക്, റഷ്യ
- സിയാറ്റിൽ, യു.എസ്.എ
- കിറ്റാക്യുഷൂ, ജപ്പാൻ
അവലംബം
[തിരുത്തുക]- ↑ Statistical Handbook of Vietnam 2015, General Statistics Office Of Vietnam
- ↑ Haiphong's Culture Archived 2017-06-29 at the Wayback Machine.. HaiphongTourism.gov.vn
- ↑ Interview with Thomas H. Moorer, 1981 "We took about twenty-six aircraft off of one aircraft carrier, and they were airborne about an hour and a half, and we mined Hai Phong Harbor, and not one ship entered or left ah, that Harbor until we, ourselves, removed the mines. No one person was hurt, or in any way...", http://openvault.wgbh.org/catalog/vietnam-59ce8c-interview-with-thomas-h-moorer-1981
- ↑ Forbes, Andrew, and Henley, David: Vietnam Past and Present: The North (History and culture of Hanoi and Tonkin). Chiang Mai. Cognoscenti Books, 2012. ASIN: B006DCCM9Q.
- ↑ "Red River Delta". Archived from the original on 2016-03-04. Retrieved 2016-11-23.
- ↑ Haiphong Climate Guide, Retrieved 9 August 2012.
- ↑ http://www.vidifi.vn/english/index.php?option=com_content&view=article&id=4:hanoi-%E2%80%93-hai-phong-expressway-project&catid=3&Itemid=65
- ↑ "Thai Vietjet Air W16 operation changes". routesonline. Retrieved 6 September 2016.
- ↑ The 2009 Vietnam Population and Housing census: Major findings. General Statistics Office of Vietnam.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള ഹൈ ഫോങ് യാത്രാ സഹായി
- ഹൈ ഫോങ് നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2012-07-27 at the Wayback Machine.
- ഹൈ ഫോങ് ടൂറിസം കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് Archived 2010-11-12 at the Wayback Machine..
- History of Haiphong[പ്രവർത്തിക്കാത്ത കണ്ണി]: interactive Google Map with specific sites and historic views of the city from French colonial times.
- Airport information for VVCI at World Aero Data. Data current as of October 2006.