Jump to content

സാൻജസീന്തോ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻജസീന്തോ യുദ്ധം
the ടെക്സസ് വിപ്ലവം ഭാഗം

സാൻജസീന്തോ യുദ്ധം
തിയതിഏപ്രിൽ 21, 1836
സ്ഥലംഇന്നത്തെ ലാ പോർട്ടെ, ടെക്സസിനു സമീപത്ത്
ഫലംനിർണ്ണായക ടെക്സൻ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
മെക്സിക്കോറിപ്പബ്ലിക്ക് ഓഫ് ടെക്സസ്
പടനായകരും മറ്റു നേതാക്കളും
അന്റോണിയോ ലോപ്പസ് ദെ സാന്താ അന്ന #
മാനുവേൽ ഫെർണാണ്ടസ് കാസ്റ്റില്ലോൺ 
ജുവാൻ അൽമോണ്ടെ #
സാം ഹ്യൂസ്റ്റൺ W
ശക്തി
1,400
1 പീരങ്കി
800
2 പീരങ്കികൾ
നാശനഷ്ടങ്ങൾ
630 മരണം, 208 പരിക്കേറ്റവർ, 730 തടവിലാക്കപ്പെട്ടവർ9 മരണം, 26 പരിക്കേറ്റവർ

1836 ഏപ്രിൽ 21ന്‌ ഇന്നത്തെ ഹാരിസ് കൗണ്ടി പ്രദേശത്തുവച്ച് പൊരുതപ്പെട്ടതും ടെക്സസ് വിപ്ലവത്തിൽ നിർണ്ണായകമായിത്തീർന്നതുമായ യുദ്ധമാണ്‌ സാൻജസീന്തോ യുദ്ധം. ജനറൽ സാം ഹ്യൂസ്റ്റൺടെ നേതൃത്തത്തിൽ പൊരുതിയ ടെക്സസ് സേന അന്റോണിയോ ലോപ്പസ് ദെ സാന്താ അന്നയുടെ നേതൃത്വത്തിൽ പോരാടിയ മെക്സിക്കൻ സൈന്യത്തെ പതിനെട്ടു മിനിറ്റുകൾ നീണ്ടുനിന്ന യുദ്ധത്തിൽ തോല്പ്പിച്ചു. നൂറുകണക്കിനു മെക്സിക്കൻ പടയാളികൾ മരിച്ചുവീണപ്പോൾ ടെക്സസ് പടയിലെ ഒൻപതുപേർ മാത്രമായിരുന്നു‌ മരിച്ചത്.

മെക്സിക്കൻ പ്രസിഡന്റായ സാന്ത അന്ന അടുത്ത ദിവസം യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ടു. അധികം താമസിയാതെതന്നെ അദ്ദേഹം ഒരു സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു. മെക്സിക്കൻ സേന പിന്മാറിക്കൊണ്ട് റിപ്പബ്ലിക്ക് ഓഫ് ടെക്സസ് എന്ന സ്വതന്ത്ര രാജ്യം സ്ഥാപിക്കുന്നതിനു വഴിയൊരുക്കുക എന്നതായിരുന്നു ആ ഉടമ്പടിയുടെ സത്ത. ഉടമ്പടി ടെക്സസ് ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചില്ലെങ്കിലും മെക്സിക്കോ സിറ്റിയിൽ ചെന്ന് സാന്ത അന്ന അതിനുവേണ്ട സ്വാധീനം ചെലുത്തണം എന്ന് ഉടമ്പടി വ്യവസ്ഥ ചെയ്തു. സാം ഹ്യൂസ്റ്റൺ ഒരു ആരാധ്യപുരുഷനായിത്തീർന്നു. ടെക്സാസ് ജനങ്ങളുടെ "Remember Goliad!", "Remember the Alamo!" എന്നീ ഉദ്ഘോഷങ്ങൾ പിന്നീട് അമേരിക്കൻ ചരിത്രത്തിന്റെയും ഐതിഹ്യങ്ങളുടെയും അനിഷേധ്യഭാഗമായിത്തീർന്നു.


"https://ml.wikipedia.org/w/index.php?title=സാൻജസീന്തോ_യുദ്ധം&oldid=3392391" എന്ന താളിൽനിന്ന് ശേഖരിച്ചത്