ശ്രീകാന്ത് (നടൻ)
ശ്രീകാന്ത് | |
---|---|
ജനനം | [1][2] | 28 ഫെബ്രുവരി 1979
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
സജീവ കാലം | 2002–ഇതുവരെ |
ജീവിതപങ്കാളി(കൾ) | വന്ദന (m 2007)[3] |
ഒരു തമിഴ് ചലച്ചിത്ര അഭിനേതാവാണ് ശ്രീകാന്ത്. 2002-ൽ ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ രോജാ കൂട്ടം ആയിരുന്നു അഭിനയിച്ച ആദ്യ ചലച്ചിത്രം. ഏപ്രിൽ മാതത്തിൽ (2002), മനസെല്ലാം (2003), പാർത്ഥിപൻ കനവ് (2003) ജൂട്ട് (2004), ബോസ് (2004) എന്നിവയാണ് അഭിനയിച്ച മറ്റ് പ്രധാന ചലച്ചിത്രങ്ങൾ. ചില തെലുഗു, മലയാളം ചലച്ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്. കെ. ബാലചന്ദർ സംവിധാനം ചെയ്ത ജന്നൽ എന്ന ടെലിവിഷൻ സീരിയലിലും ചെറിയ വേഷം അവതരിപ്പിച്ചിരുന്നു.[4][5] പാർത്ഥിപൻ കനവ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം 2004-ൽ ലഭിച്ചിട്ടുണ്ട്.
സ്വകാര്യ ജീവിതം
[തിരുത്തുക]1979 ഫെബ്രുവരി 28-ന് തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ചു. 2007 നവംബറിൽ ഓസ്ട്രേലിയയിൽ എം.ബി.എ പഠനം പൂർത്തിയാക്കിയ ആന്ധ്രാപ്രദേശ് സ്വദേശിയായ വന്ദനയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ട് മക്കളാണുള്ളത്.[6][7][8][9]
ചലച്ചിത്ര രംഗം
[തിരുത്തുക]ശശി സംവിധാനം ചെയ്ത പ്രണയചിത്രമായ റോജാ കൂട്ടം ആയിരുന്നു ശ്രീകാന്ത് അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടി.[10] തുടർന്ന് ഏപ്രിൽ മാതത്തിൽ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രവും പ്രേക്ഷകരിൽ നിന്ന് അനുകൂലമായ അഭിപ്രായങ്ങൾ നേടി. സ്നേഹയായിരുന്നു ഈ ചലച്ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കരു പഴനിയപ്പൻ സംവിധാനം ചെയ്ത പാർത്ഥിപൻ കനവ് എന്ന ചലച്ചിത്രവും ശ്രദ്ധിക്കപ്പെട്ടു. ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് ശ്രീകാന്തിന് മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം ലഭിച്ചു. 2004-ൽ ശ്രീകാന്ത് അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യത്തെ ചലച്ചിത്രം ബോസ് ആയിരുന്നു. ഈ ചിത്രത്തിലും സ്നേഹയായിരുന്നു നായിക.
2003-ൽ പുറത്തിറങ്ങിയ ഒക്കിരി ഒക്കരു ആയിരുന്നു തെലുഗു ഭാഷയിൽ ശ്രീകാന്ത് അഭിനയിച്ച ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിന് അനുകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ മേക ശ്രീകാന്ത് എന്ന പേരിൽ ഒരു അഭനേതാവ് തെലുഗു ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ ശ്രീറാം എന്നായിരുന്നു ശ്രീകാന്ത് അറിയപ്പെട്ടത്. 2007-ൽ തെലുഗുവിൽ സെൽവരാഘവൻ സംവിധാനം ചെയ്ത ആടവാരി മാടലാകു അരതലു വെരുലേ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. 2008-ൽ പുറത്തിറങ്ങിയ ശ്രീകാന്തിന്റെ ഏക ചിത്രം ശശി സംവിധാനം ചെയ്ത പൂ ആയിരുന്നു. തുടർന്ന് പോലീസ് പോലീസ് എന്ന ചിത്രവും പുറത്തിറങ്ങി. 2011-ലാണ് ചതുരംഗം എന്ന ചലച്ചിത്രം പുറത്തിറങ്ങിയത്. 2006-ൽത്തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായെങ്കിലും 5 വർഷങ്ങൾക്കു ശേഷമാണ് റിലീസ് ചെയ്തത്. 2011 ഒക്ടോബർ 7-ന് ചിത്രം റിലീസ് ചെയ്തു. 2012-ൽ എസ്. ഷങ്കർ സംവിധാനം ചെയ്ത കോമഡി ചലച്ചിത്രമായ നൻപനിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചു. വിജയ്, ജീവ, ഇലിയാന ഡിക്രൂസ്, സത്യരാജ് തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 2010-കളിൽ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ, ഹീറോ എന്നീ മലയാള ചലച്ചിത്രങ്ങളിലും ശ്രീകാന്ത് അഭിനയിച്ചിരുന്നു.
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | വേഷം | ഭാഷ | മറ്റുള്ളവ |
---|---|---|---|---|
2002 | റോജാ കൂട്ടം | ഇളങ്കോ | തമിഴ് | ITFA മികച്ച പുതിയ നടൻ |
2002 | ഏപ്രിൽ മാതത്തിൽ | കതിർ | തമിഴ് | |
2003 | മനസെല്ലാം | ബാല | തമിഴ് | |
2003 | പാർത്ഥിപൻ കനവ് | പാർത്ഥിപൻ | തമിഴ് | മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം |
2003 | ഒക്കിരി ഒക്കരു | കാമേശ്വര റാവു | തെലുഗു | |
2003 | ജൂട്ട് | ഈശ്വരൻ | തമിഴ് | |
2004 | വർണജാലം | ശക്തിവേൽ | തമിഴ് | |
2004 | ബോസ് | ബോസ് | തമിഴ് | |
2005 | കനാ കണ്ടേൻ | ഭാസ്കർ | തമിഴ് | |
2005 | ഒരു നാൾ ഒരു കനവ് | ചീനു | തമിഴ് | |
2005 | ബംബര കന്നലേയ് | ആറുമുഖം | തമിഴ് | |
2006 | മെർക്കുരി പൂക്കൾ | കാർത്തിക് | തമിഴ് | |
2006 | ഉയിർ | സുന്ദർ | തമിഴ് | |
2006 | കിഴക്ക് കടൽക്കരൈ സാലൈ | ഗണേശൻ | തമിഴ് | |
2007 | Adavari Matalaku Ardhalu Verule | വാസു | തെലുഗു | |
2008 | വല്ലമൈ തരായോ | ശേഖർ | തമിഴ് | അതിഥി |
2008 | പൂ | തങ്കരാജ് | തമിഴ് | |
2009 | ഇന്ദിര വിഴാ | സന്തോഷ് ശ്രീനിവാസൻ | തമിഴ് | |
2010 | രസിക്കും സിമാനേ | നന്ദു | തമിഴ് | |
2010 | പോലീസ് പോലീസ് | രണധീർ | തെലുഗു | |
2010 | ദ്രോഹി | സാമി ശ്രീനിവാസൻ | തമിഴ് | |
2010 | മന്ത്ര പുന്നഗൈ | തമിഴ് | ||
2011 | ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ | ബോബി | മലയാളം | |
2011 | ദാദാ | രാജീവ് | തെലുഗു | |
2011 | ചതുരംഗം | തിരുപ്പതിസാമി | തമിഴ് | |
2012 | നൻപൻ | വെങ്കട് രാമകൃഷ്ണൻ | തമിഴ് | |
2012 | നിപ്പ് | ശ്രീറാം | തെലുഗു | |
2012 | ഹീറോ | പ്രേംആനന്ദ് | മലയാളം | |
2012 | പാഗൻ | സുബ്രഹ്മണി | തമിഴ് | |
2013 | ബഡ്ഡി | നെയിൽ ഫെർണാണ്ടസ് | മലയാളം | |
2014 | കഥൈ തിരക്കഥൈ വസനം ഇയക്കം | സ്വയം | തമിഴ് | Cameo appearance |
2015 | ഓം ശാന്തി ഓം | വാസു | തമിഴ് | |
2016 | സൗക്കാർപേട്ടൈ | ശക്തി/വെട്രി | തമിഴ് | |
2016 | നമ്പ്യാർ | രാമചന്ദ്രൻ | തമിഴ് | |
2017 | ലൈ | ആദി | തെലുഗു | |
2018 | സ്വപ്നത്തേക്കാൾ സുന്ദരം | TBA | മലയാളം | കാലതാമസം |
2018 | സാമിയാട്ടം | TBA | തമിഴ് | ചിത്രീകരണം. |
പുരസ്കാരങ്ങൾ
[തിരുത്തുക]പാർത്ഥിപൻ കനവ് എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പ്രത്യേക പുരസ്കാരം 2004-ൽ ലഭിച്ചു.
2002-ൽ റോജാ കൂട്ടം എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനുള്ള IIFA പുരസ്കാരം ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ http://www.imdb.com/name/nm0820241/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-26. Retrieved 2018-04-05.
- ↑ https://www.oneindia.com/2007/07/07/actor-srikanth-admits-to-marriage-with-vandana-1183818947.html
- ↑ Anupama Subramanian (28 August 2013) "‘I belong to Tamil films’" Archived 2014-03-16 at Archive.is. Deccan Chronicle.
- ↑ "Interview with Sriram". IndiaGlitz. 22 April 2004
- ↑ "Special birthday bash for Srikanth and son".
- ↑ MALATHI RANGARAJAN. "Friend paves the way". The Hindu.
- ↑ "It's baby time in Kollywood". The Times of India.
- ↑ "SrikanthVandana: Maestros gesture".
- ↑ Roja Koottam Archived 2003-06-27 at the Wayback Machine.. The Hindu. 1 March 2002