Jump to content

ശഹ്‌റിസത്ത് അബ്ദുൽ ജലീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശഹ്‌റിസത്ത് അബ്ദുൽ ജലീൽ
Tan Sri Shahrizat Abdul Jalil
Malaysian Minister of Women, Family and Community Development
ഓഫീസിൽ
10 April 2009 – 8 April 2012
മുൻഗാമിNg Yen Yen
പിൻഗാമിNajib Razak (acting)
മണ്ഡലംSenator
Chairlady of UMNO's Women's Wing
പദവിയിൽ
ഓഫീസിൽ
26 March 2009
മുൻഗാമിRafidah Aziz
Member of Parliament for Lembah Pantai
ഓഫീസിൽ
1995 – 8 March 2008
മുൻഗാമിMohamed Kamal Hussain
പിൻഗാമിNurul Izzah Anwar
Special Adviser to the Prime Minister for Women and Social Development Affairs
ഓഫീസിൽ
18 March 2008 – 8 April 2009
മുൻഗാമിNg Yen Yen
പിൻഗാമിpost closed
വ്യക്തിഗത വിവരങ്ങൾ
ജനനം
Shahrizat binti Abdul Jalil

(1953-08-15) 15 ഓഗസ്റ്റ് 1953  (71 വയസ്സ്)
Penang, Federation of Malaya (now Malaysia)
പൗരത്വംMalaysian
രാഷ്ട്രീയ കക്ഷിUnited Malays National Organisation (UMNO) part of Barisan Nasional
പങ്കാളിDr. Mohamad Salleh Ismail
കുട്ടികൾ3
അൽമ മേറ്റർUniversity of Malaya
ജോലിPolitician, lawyer

ഒരു മലേഷ്യൻ രാഷ്ട്രീയ പ്രവർത്തകയാണ് ശഹ്‌റിസത്ത് അബ്ദുൽ ജലീൽ (Shahrizat Abdul Jalil). 2009 മുതൽ 2012 വരെ മലേഷ്യൻ മന്ത്രസഭയിൽ വനിതാ, കുടുംബ, കമ്മ്യൂണിറ്റി വികസന മന്ത്രിയായിരുന്നു. 1995 മുതൽ 2008 വരെ ലെംബ പന്തായി പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച് മലേഷ്യൻ പാർലമെന്റിൽ അംഗമായിരുന്നു. ഇതിന് ശേഷം മലേഷ്യൻ പാർലമെന്റിന്റെ ഉപരിസഭയായ ദേവൻ നെഗാരയിൽ അംഗമായിരുന്നിട്ടുണ്ട്.[1] 2011-2012 വർഷത്തിൽ ഇവരുടെ രാഷ്ട്രീയ ജീവിതത്തിൽ വലിയ വിവാദമുണ്ടായ അഴിമതി ആരോപണമുണ്ടായി. പൊതു ഖജനാവിൽ നിന്നുള്ള പണം മന്ത്രിയും കുടുംബവും ദുരുപയോഗം ചെയ്തുവെന്ന് ആരോപണം ഉയർന്നു. ഇതേ തുടർന്ന് സെനറ്റർ സ്ഥാനവും മന്ത്രി പദവിയിൽ നിന്നും രാജിവെച്ചു. 2012 മെയ് മാസം, മന്ത്രി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. യുനൈറ്റ്ഡ് മലായി നാഷണൽ ഓർഗനൈസേഷന്റെ വനിതാ വിഭാഗം അധ്യക്ഷയാണ് ഇവർ.

ആദ്യകാല ജീവിതം, വിദ്യാഭ്യാസം

[തിരുത്തുക]

1953 ആഗസ്റ്റ് 15ന് പാകിസ്താനി മലായി കുടുംബത്തിൽ പെനാൻഗ് എന്ന സ്ഥലത്ത് ജനിച്ചു. നോർത്തം റോഡ് ഗേൾസ് സ്‌കൂൾ, മദ്രസ തർബിയ ഇസ്‌ലാമിയ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. സെന്റ് ജോർജ്‌സ് ഗേൾസ് സ്‌കൂൾ, കോലെജ് തുങ്കു കുർഷിയ എന്നിവിടങ്ങളിലായി സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി. 1976ൽ മലായ സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ഡിസ്റ്റിക്ഷനോടെ ബിരുദം നേടി. തുടർന്ന് മൂന്ന് വർഷം മജിസ്‌ട്രേറ്റായി സേവനം അനുഷ്ടിച്ചു. തുടർന്ന് അസിസ്റ്റന്റ് ട്രെഷറി സൊളിസിറ്ററായി നിയമിതയായി. 1980ൽ പബ്ലിക്ക് സർവ്വീസ് സെക്ടറിൽ നിന്ന് വിട്ടുനിന്നു. തുടർന്ന് സ്വന്തമായി നിയമ കമ്പനി തുടങ്ങി [2]

മന്ത്രി പദവിയിൽ

[തിരുത്തുക]

2001ൽ മഹാതിർ മുഹമ്മദ് പ്രധാനമന്ത്രിയായ സമയത്താണ് ഇവർ ആദ്യമായി മന്ത്രിയായത്. പിന്നീട് അബ്ദുല്ല അഹമ്മദ് ബദവി പ്രധാനമന്ത്രിയായ സമയത്ത് രണ്ടാമതും വനിതാ, കുടുംബ, കമ്മ്യൂണിറ്റി വികസന മന്ത്രിയായി.[3] 2005 ഒക്ടോബർ 16 മുതൽ 2006 ഫെബ്രുവരി വരെ ഫെഡറൽ ടെറിട്ടറീസ് മന്ത്രിയായി.

രാഷ്ടീയ രംഗത്ത്

[തിരുത്തുക]

1995 മുതൽ 2008 വരെ ലെംബ പന്തായി പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച് മലേഷ്യൻ പാർലമെന്റിൽ അംഗമായി. 2008ലെ പൊതുതിരഞ്ഞെടുപ്പ് കോലാലമ്പൂരിലെ ലെംബാ പന്തായി മണ്ഡലത്തിൽ നിന്ന് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. മലേഷ്യൻ വനിതാ, കുടുംബ ക്ഷേമ മന്ത്രിയും മൂന്ന് തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ശഹ്‌റിസത്ത് അബ്ദുൽ ജലീലിനെ മലേഷ്യൻ മുൻ ഉപപ്രധാനമന്ത്രിയുടെ മകൾ നൂറുൽ ഇസ്സ അൻവർ വൻ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. 2004ലെ തിരഞ്ഞെടുപ്പിൽ നല്ല മാർജിനിൽ വിജയിച്ച ശഹ്‌റിസത്ത് അബ്ദുൽ ജലീൽ തന്നെ സീറ്റ് നിലനിർത്തുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ജനകീയ മന്ത്രിയായിരുന്നു അവർ, 2004ൽ 15,288 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അവർ ജയിച്ചിരുന്നത്. എന്നാൽ, 21,728 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2008ൽ നൂറുൽ ഇസ്സ, ശഹ്‌റിസത്ത് അബ്ദുൽ ജലീലിനെ പരാജയപ്പെടുത്തിയത്. എന്നാൽ,2013ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കഷ്ടിച്ചാണ് നൂറുൽ ഇസ്സ അൻവർ ഈ സീറ്റ് നിലനിർത്തിയത്. 1847 വോട്ടിനാണ് നൂറുൽ ഇസ്സ് ഇവിടെ നിന്ന് വിജയിച്ചത്. 1999ലെ പൊതു തിരഞ്ഞെടുപ്പിൽ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് എതിരാളിയായ സൈനുർ സക്കരിയ്യയെ പരാജയപ്പെടുത്തി സീറ്റ് നിലനിർത്തിയത്. വോട്ടെണ്ണലിൽ വിവാദം ഉണ്ടാകുകയും രണ്ടാമതും വോട്ടെണ്ണിയാണ് ശഹ്‌റിസത്ത് അബ്ദുൽ ജലീലിനെ വിജയിയായി പ്രഖ്യാപിച്ചത്.

അവലംബം

[തിരുത്തുക]

Khoo Salma Nasution, Alison Hayes & Sehra Yeap Zimbulis: Giving Our Best: The Story of St George's Girls' School, Penang, 1885-2010, Areca Books, 2010

  1. New dimension to urban voting, The Star, March 2, 2008.
  2. "Shahrizat Abdul Jalil". Menteriku.blogspot.com. Retrieved 6 January 2015.
  3. Shahrizat made Special Adviser, The Star, March 19, 2008.