Jump to content

വൈൽഡ് സ്ട്രോബറീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈൽഡ് സ്ട്റോബറീസ്
ചിത്രത്തിന്റെ ഡിവിഡി കവർ ആർട്ട്
സംവിധാനംഇങ്മർ ബർഗ്‍മൻ
നിർമ്മാണംAllan Ekelund
രചനഇങ്മർ ബർഗ്‍മൻ
അഭിനേതാക്കൾVictor Sjöström
Bibi Andersson
Ingrid Thulin
Gunnar Björnstrand
സംഗീതംErik Nordgren
ഛായാഗ്രഹണംGunnar Fischer
ചിത്രസംയോജനംOscar Rosander
വിതരണംAB Svensk Filmindustri
റിലീസിങ് തീയതിസ്വീഡൻ:
26 ഡിസംബർ 1957
അമേരിക്ക:
22 ജൂൺ 1959
രാജ്യംസ്വീഡൻ
ഭാഷസ്വീഡിഷ്
ലാറ്റിൻ
സമയദൈർഘ്യം91 മിനിറ്റ്

മതബോധം എന്ന ഫാന്റസിയെക്കുറിച്ചുള്ള തന്റെ സെവെൻത് സീൽ എന്ന ചിത്രത്തിനു ശേഷം ഇങ്മർ ബർഗ്‍മൻ സംവിധാനം ചെയ്ത സിനിമയാണ് വൈൽഡ് സ്ട്റോബറീസ്. ആധുനിക മനുഷ്യൻ സ്വയം സൃഷ്ടിക്കുന്ന ഒറ്റപ്പെടലും അന്യവൽകരണവും ഏകാന്തതയും ഈ ചിത്രത്തിൽ വിഷയമാക്കുന്നു. വ്യക്തിയുടെ ചിന്തകൾ, ഓർമ്മകൾ, നിരാശകൾ, ഖേദങ്ങൾ എന്നിവയെല്ലാം ആഴത്തിൽ ചിത്രീകരിക്കുന്ന ആഖ്യാന ശൈലി യൂറോപ്യൻ സിനിമ സ്വാംശീകരിച്ചത് 'വൈൽഡ് സ്ട്റോബറീസ്' എന്ന ഈ ചിത്രത്തിലൂടെയായിരുന്നു.

ഈ ചിത്രം, ബർലിൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബിയർ പുരസ്കാരം നേടിയിട്ടുണ്ട്.[1]

കഥാസംഗ്രഹം

[തിരുത്തുക]

തനിക്ക് ലഭിച്ച ഓണററി ബിരുദം സ്വീകരിക്കുന്നതിനായി മുൻ സർവകലാശാലയിലേക്ക് മരുമകളോടൊപ്പം യാത്രയാകുന്ന പ്രൊഫസർ ഇഷാക് ബോർഗ് (വിഖ്യാത സ്വീഡിഷ് സംവിധായകനായ വിക്റ്റർ ജോസ്റ്റോം ആണ് ഈ കഥാപാത്രമായി അഭിനയിക്കുന്നത്) എന്ന 78 വയസ്സുകാരൻ തന്റെ 'മരണം പോലെ തണുത്തുറഞ്ഞ' ജീവിതത്തെ അതിന്റെ നിഷ്ഫലതയെ സ്വപ്നങ്ങളിലൂടെ ദർശിക്കുന്നു. യാത്രയ്ക്കിടെ തന്റെ ജീവിതത്തിലെ പ്രധാന ദശാസന്ധികളെല്ലാം കാണവേ അവയെല്ലാം അയാളിലേക്ക് തന്റെ ഭൂതകാലം, കുടുംബം, കാമുകി, ഭാര്യ എന്നിവയുടെ സ്മരണകൾ നിറയ്ക്കുന്നു. അയാളുടെ ഭൂതകാല തീരുമാനങ്ങൾ എല്ലാം അയാളെ കൊണ്ടെത്തിച്ചത് അർത്ഥമില്ലാത്തതും മൂല്യരഹിതവുമായ, തണുത്തുറഞ്ഞ, ശൂന്യത നിറഞ്ഞ ജീവിതത്തിലേക്കായിരുന്നു. ഭീതിതസ്വപ്നങ്ങൾക്കൊടുവിൽ, സ്നേഹത്തിലൂടെ മാത്രമേ ശാന്തി ഉള്ളൂ എന്ന തിരിച്ചറിവിൽ ആണ് അയാൾ എത്തിച്ചേരുന്നത്.

ബർഗ്‍മാൻ ‍വൈൽഡ് സ്ട്റോബറീസിന്റെ ചിത്രീകരണത്തിനിടെ

കുറ്റബോധം നിറഞ്ഞ അയാളുടെ ജീവിതം എന്ന നിഷ്ഫലതയെ അതിന്റെ അസ്തിത്വത്തിൽ നിറഞ്ഞിരിക്കുന്ന ശൂന്യതയെ ചിത്രീകരിക്കുന്ന സ്വപ്നപരമ്പരകൾ ബർഗ്മാൻ എന്ന പ്രതിഭയുടെ യഥാർത്ഥ നിദർശനങ്ങളാണ്. മൂല്യനിരാസത്തിലൂടെ യൂറോപ്യൻ സമൂഹം നേടിയത് വെറും ശൂന്യത മാത്രമായിരുന്നു എന്നത് നമ്മെ ഈ ചിത്രം ഓർമ്മിപ്പിക്കുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വൈൽഡ്_സ്ട്രോബറീസ്&oldid=3800211" എന്ന താളിൽനിന്ന് ശേഖരിച്ചത്