വി.എൻ. ജാനകി
വി.എൻ. ജാനകി രാമചന്ദ്രൻ | |
---|---|
തമിഴ്നാട് മുഖ്യമന്ത്രി | |
ഓഫീസിൽ 7 ജനുവരി 1988 - 30 ജനുവരി 1988 | |
മുൻഗാമി | വി.ആർ. നെടുഞ്ചെഴിയൻ |
പിൻഗാമി | പ്രസിഡന്റു ഭരണം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] വൈക്കം , കേരളം | നവംബർ 30, 1923
മരണം | മേയ് 19, 1996 ചെന്നൈ, തമിഴ്നാട് | (പ്രായം 72)
രാഷ്ട്രീയ കക്ഷി | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം |
പങ്കാളികൾ | ഗണപതി ഭട്ട് (1939-1961 (വിവാഹമോചനം) എം.ജി. രാമചന്ദ്രൻ (1963-1987 (അദ്ദേഹത്തിന്റെ മരണം വരെ)) |
കുട്ടികൾ | സുരേന്ദ്രൻ |
മാതാപിതാക്കൾs | രാജഗോപാൽ അയ്യർ, നാരായണി അമ്മ |
ജോലി | അഭിനേത്രി, രാഷ്ട്രീയപ്രവർത്തക |
സിനിമാ അഭിനേത്രിയും, തമിഴ്നാടിന്റെ ഒമ്പതാമത്തെ മുഖ്യമന്ത്രിയുമായിരുന്നു വി.എൻ.ജാനകി എന്ന ജാനകി രാമചന്ദ്രൻ. 1940കളിൽ 25ഓളം സിനിമകളിൽ ജാനകി അഭിനയിച്ചു. എം ജി ആറിന്റെ മരണശേഷം എ.ഐ. എ. ഡി .എം .കെയുടെ തലപ്പത്തെത്തിയ ജാനകി 1988 ജനുവരിയിൽ തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.[2] മുഖ്യമന്ത്രിപദവിയിൽ എത്തിയ ആദ്യ മലയാളി വനിതയാണ് ജാനകി രാമചന്ദ്രൻ. 1996 മേയ് 19 ന് ഹൃദയാസ്വാസ്ഥ്യം മൂലം അന്തരിച്ചു.
ആദ്യകാല ജീവിതം
[തിരുത്തുക]വൈക്കത്ത് നാരായണിയമ്മയുടെയും രാജഗോപാൽ അയ്യരുടെയും മകളായി ജനനം. പിതാവ് രാജഗോപാല അയ്യർ അറിയപ്പെടുന്ന ഒരു സംഗീതജ്ഞൻ ആയിരുന്നു. [3]പാപനാശം ശിവൻ ചെറിയച്ഛനായിരുന്നു. ആദ്യത്തെ ഭർത്താവ് ഗണപതി ഭട്ട്. മകൻ സുരേന്ദ്രൻ. പിന്നീട് എം ജി രാമചന്ദ്രനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ കുട്ടികളില്ല.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1987 ൽ എം.ജി. രാമചന്ദ്രൻ മരിച്ചപ്പോൾ, ജാനകി അടുത്ത മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. തമിഴ്നാട് സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി കൂടിയായിരുന്നു ജാനകി രാമചന്ദ്രൻ. ജനുവരി ഏഴാം തീയതി ജാനകി സത്യപ്രതിജ്ഞ ചെയ്തു, കേവലം 24 ദിവസം മാത്രമേ അവർക്ക് അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളു. ജാനകിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചുവെങ്കിലും, കേന്ദ്രത്തിൽ അധികാരത്തിലിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ, ഭരണഘടനയുടെ 356 ആമത്തെ വകുപ്പുപയോഗിച്ച് തമിഴ്നാട് നിയമസഭയെ പിരിച്ചുവിടുകയായിരുന്നു.[4] ഒരു വർഷത്തെ രാഷ്ട്രപതി ഭരണത്തിനുശേഷം 1989 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ അവരുടെ പാർട്ടി പരാജയപ്പെട്ടതോടെ, അവർ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.
മരണം
[തിരുത്തുക]1996 മേയ് 19 ന് ജാനകി ഹൃദയാഘാതം മൂലം മരണമടഞ്ഞു.
സാമൂഹികപ്രവർത്തനങ്ങൾ
[തിരുത്തുക]തമിഴ്നാട്ടിൽ ലോയിഡ്സ് റോഡിലുള്ള അവരുടെ കെട്ടിടം, എം.ജി.ആറിന്റെ ഓർമ്മക്കായി ഓൾ ഇന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രധാന ഓഫീസ് പ്രവർത്തിക്കുന്നതിനായി 1986 ൽ വിട്ടുകൊടുത്തു. ടി.നഗറിലുള്ള ഒരു കെട്ടിടം എം.ജി.ആർ മെമ്മോറിയൽ ആശുപത്രി നിർമ്മിക്കുന്നതിനായി സംഭാവനചെയ്തു.[5] ചെന്നൈയിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന ട്രസ്റ്റായ സത്യ എഡ്യുക്കേഷനൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക ചെയർപേഴ്സൺ കൂടിയായിരുന്നു ജാനകി.
അവലംബം
[തിരുത്തുക]- ↑ "ജാനകി രാമചന്ദ്രൻ". എം.ജി.ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്. Archived from the original on 2016-03-21. Retrieved 2016-03-21.
- ↑ "ലീഡിങ് ലേഡി". ഇന്ത്യാടുഡേ. 2013-11-21. Archived from the original on 2016-03-21. Retrieved 2016-03-21.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ അഥാർ, ചന്ദ്. എം. ജി. രാമചന്ദ്രൻ, മൈ ബ്ലഡ് ബ്രദർ. ഗ്യാൻ പബ്ലിഷിംഗ് ഹൗസ്. p. 209. ISBN 978-8121202336.
- ↑ ബാർബറ, ക്രോസെറ്റ (1989-01-21). "സൗത്ത് ഇന്ത്യ ഇലക്ഷൻ വിൽ ടെസ്റ്റ് പൊളിറ്റിക്കൽ സ്ട്രെങ്ത് ഓഫ് ഗാന്ധി". ന്യൂയോർക്ക് ടൈംസ്. Archived from the original on 2016-03-21. Retrieved 2016-03-21.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "എം.ജി.ആർ മെമ്മോറിയൽ ഹോസ്പിറ്റൽ". എം.ജി.ആർ മെമ്മോറിയൽ ട്രസ്റ്റ്. Archived from the original on 2016-03-22. Retrieved 2016-03-22.
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- 1923-ൽ ജനിച്ചവർ
- നവംബർ 30-ന് ജനിച്ചവർ
- 1996-ൽ മരിച്ചവർ
- മേയ് 19-ന് മരിച്ചവർ
- ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാർ
- ഇന്ത്യയിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ
- ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകർ
- തമിഴ്നാട് രാഷ്ട്രീയത്തിലെ സ്ത്രീകൾ
- തമിഴ്നാട്ടിലെ മുഖ്യമന്ത്രിമാർ
- ഇന്ത്യയിലെ അഭിനേതാക്കളായ രാഷ്ട്രീയക്കാർ