Jump to content

വിപാസന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Global Vipassana Pagoda at Gorai, North-west of Mumbai, India.

വിപാസന, വിപശ്യന എന്നൊക്കെ പല പേരിൽ, പല രാജ്യങ്ങളിൽ അറിയപ്പെടുന്ന ഇതൊരു ധ്യാനരീതിയാണ്. വിപാസ്സന (പാലി) അല്ലെങ്കിൽ വിപാസ്യാന (സംസ്കൃതം), "ഉൾക്കാഴ്ച" അല്ലെങ്കിൽ പ്രജ്നയാണ്. ഥേരവാദ പാരമ്പര്യത്തിലെ അസ്തിത്വത്തിന്റെ മൂന്ന് അടയാളങ്ങളായ അനിക "അമാനുഷികത", ദുഃഖ "കഷ്ടത, തൃപ്തികരമല്ലാത്തത്", അനാട്ട "സ്വയമല്ലാത്തത്" [1][2] എന്നിവയും മഹായാന പാരമ്പര്യത്തിലെ "ശൂന്യത", ബുദ്ധപ്രകൃതി ബുദ്ധതത്ത്വങ്ങൾ എന്നിവയും ഇതിൽ നിർവചിച്ചിരിക്കുന്നു. ഇന്നു ലോകത്തേറ്റവും കൂടുതൽ പേർ പരിശീലിക്കുന്ന ഈ ധ്യാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് സാക്ഷാൽ ഗൗതമബുദ്ധനായിരുന്നു. വിപാസനയുടെ ആഴങ്ങൾ കടന്ന സുന്ദരനിമിഷത്തിലായിരുന്നു അദ്ദേഹത്തിന് ഉണർവുണ്ടായത്. സ്വയം നിരീക്ഷിക്കലിൽ നിന്നും സ്വയം അറിഞ്ഞവനായ ആ മുഹൂർത്തമാണ് ബുദ്ധാവസ്ഥ.

എല്ലറ്റിനോടും സാക്ഷീഭാവത്തിൽ നോക്കിയിരുന്ന്, സ്വയം നിരീക്ഷിച്ചു യാഥാർഥ്യം മനസ്സിലാക്കലാണ് വിപസ്സന. മറ്റു ധ്യാനമാർഗങ്ങളിലും യോഗയിലുളളതുപോലെ പ്രാണായാമമോ ശ്വാസത്തെ ക്രമപ്പെടുത്തലോ ശാരീരികാഭ്യാസമോ ഒന്നും ഇവിടെയില്ല. ചിലപ്പോൾ ഇതൊരു ധ്യാനമാണെന്ന് പോലും കരുതാനാകില്ല.

അഭ്യസക്രമം

[തിരുത്തുക]

ലളിതമായ അഭ്യസക്രമമാണ് വിപാസനയുടേത്. ഒരിടത്ത്, സ്വസ്ഥമായി വെറുതെ ഇരിക്കുക. ശ്വാസം വരുന്നതും പോകുന്നതും മാത്രം നിരീക്ഷിക്കുക. ശ്വാസനിയന്ത്രണമൊന്നും വേണ്ടതില്ല. ശ്വാസത്തെക്കുറിച്ചു ശ്രദ്ധവേണമെന്നു മാത്രം. നിങ്ങൾ അറിയുന്നുണ്ടോ? മൂക്കിന്റെ അറ്റത്തു തട്ടി പുറത്തേക്ക് ശ്വാസം വരുന്നതും. ആ ഭാഗങ്ങളിൽ കൂടി വീണ്ടും അകത്തേക്ക് പോകുന്നതും നിരീക്ഷിച്ചുകൊണ്ടേയിരിക്കുക.

ചരിത്രം

[തിരുത്തുക]

മനസ്സിന്റെ സ്വാഭാവികമായ ശ്വാസഗതിയെ ശാന്തമായി നിരീക്ഷിച്ച്, അതിലെ മാലിന്യങ്ങളെ പുറം തള്ളി, മനസ്സിനെ ശാന്ത - സുദൃഡമാക്കാൻ സഹായിക്കുന്ന വിപാസന എന്ന ധ്യാന സമ്പ്രദായം ബൗദ്ധായന സമ്പ്രദായത്തിലെ അനുഷ്ഠാന ക്രമത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ്. വിപസ്സന എന്ന വാക്കിന്റെ അർത്ഥം വസ്തുക്കളെ/വസ്തുതകളെ യഥാതഥമായി കാണുക എന്നതാണ്.

ജീവിത ദു:ഖങ്ങളുടെ കാരണം തേടിയലഞ്ഞ ഗൗതമ സിദ്ധാർത്ഥൻ എന്ന രാജകുമാരനെ ശ്രീബുദ്ധനാക്കി, ജീവിത ദുരിതങ്ങളുടെ യഥാർത്ഥ കാരണമെന്തെന്ന് വെളിവാക്കിക്കൊടുത്തത് വിപാസന ധ്യാന പരിശീലനമാണ്. ബുദ്ധൻ അനേകരെ ഈ വിദ്യ പഠിപ്പിച്ച് ഭവസാഗരത്തിൽ നിന്ന് വിമുക്തരാക്കി. മ്യാൻമാർ, ടിബെറ്റ്‌, നേപ്പാൾ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ഏറെ പ്രചരിക്കപ്പെട്ട ഈ വിദ്യ പിന്നീട് കാലപ്രവാഹത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് മണ്ണടിഞ്ഞു.

വിപാസന കേരളത്തിൽ

[തിരുത്തുക]

സത്യനാരായണ ഗോയങ്ക (ഗോയങ്കാജി) എന്ന യോഗി വിപാസന ധ്യാന വിദ്യക്ക് കേരളത്തിൽ പ്രചാരം നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ ചെങ്ങന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ധാമ കേന്ദ്ര ' സൗജന്യമായി വിപാസന പഠിപ്പിക്കുന്നു. 10 ദിവസം ധ്യാനകേന്ദ്രത്തിൽ താമസിച്ച് വേണം വിപാസന പഠിക്കുവാൻ.

മൊഴിമുത്തുകൾ

[തിരുത്തുക]

" എനിക്ക് മുന്നേ അനേക ബുദ്ധൻമാർ ഉണ്ടായിട്ടുണ്ട്. വിപാസന യിലൂടെ ഇനിയും അനേകം ബുദ്ധന്മാർ (ബോധോദയം ഉണ്ടായവർ) ഉണ്ടാകുക തന്നെ ചെയ്യും " :- ശ്രീ ബുദ്ധൻ

അവലംബം

[തിരുത്തുക]
  1. Buswell 2004, പുറം. 889.
  2. Gunaratana 2011, പുറം. 21.
"https://ml.wikipedia.org/w/index.php?title=വിപാസന&oldid=3257802" എന്ന താളിൽനിന്ന് ശേഖരിച്ചത്