വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം
133 വട്ടിയൂർക്കാവ് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 197570 (2019) |
നിലവിലെ അംഗം | വി.കെ. പ്രശാന്ത് |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2019 |
ജില്ല | തിരുവനന്തപുരം ജില്ല |
കേരളത്തിലെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം. തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം പുനഃസംഘടയോടെയാണ് വട്ടിയൂർക്കാവ് നിയമസഭാമണ്ഡലമായത്.
പ്രദേശങ്ങൾ
[തിരുത്തുക]തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ് എന്നീ ഗ്രാമപഞ്ചായത്തുകളും; തിരുവനന്തപുരം നഗരസഭയുടെ 13, 15 മുതൽ 25 വരെയും 31 മുതൽ 36 വരേയുമുള്ള വാർഡുകളും അടങ്ങിയതായിരുന്നു ഈ മണ്ഡലം. പിന്നീട് രണ്ട് പഞ്ചായത്തുകളും നഗരസഭയിൽ ലയിച്ചു. അതോടെ 22 വാർഡുകൾ മണ്ഡലത്തിന്റെ ഭാഗമായി. മണ്ഡല പുനഃസംഘടനയ്ക്ക് മുൻപ് ഉള്ളൂർ, കടകംപള്ളി എന്നീ പഞ്ചായത്തുകൾ മാറി; പകരം, തിരുവനന്തപുരം നഗരസഭയുടെ ഭാഗങ്ങളായിരുന്ന ശാസ്തമംഗലം, കുന്നുകുഴി, പാങ്ങോടിന്റെ ചില ഭാഗങ്ങൾ എന്നിവ പുതിയതായി ചേർന്നു[1]. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് വട്ടിയൂർക്കാവ് നിയമസഭാ നിയോജക മണ്ഡലം.
പ്രതിനിധികൾ
[തിരുത്തുക]- 2019 - മുതൽ വി.കെ. പ്രശാന്ത്[2]
- 2016 - 2019 കെ. മുരളീധരൻ
- 2011 - 2016 കെ. മുരളീധരൻ
സമ്മതിദാനം
[തിരുത്തുക]ആകെ 140 പോളിങ് സ്റ്റേഷനുകളിലായി 171904 വോട്ടർമാരാണ് 2011 നിയമസഭാതിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലുള്ളത്. അതിൽ 89524 സ്ത്രീ വോട്ടർമാരും 82380 പുരുഷവോട്ടർമാരും ആണ് ഉള്ളത്. 2019 ഒക്ടോബർ നടന്ന തിരഞ്ഞെടുപ്പിൽ വി കെ പ്രശാന്ത് 14465 വോട്ടിനു ജയിച്ചു [3]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2016 | കെ. മുരളീധരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കുമ്മനം രാജശേഖരൻ | ബി.ജെ.പി., എൻ.ഡി.എ. | ടി.എൻ. സീമ | സി.പി.എം., എൽ.ഡി.എഫ്. |
2011 | കെ. മുരളീധരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ചെറിയാൻ ഫിലിപ്പ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. | വി.വി. രാജേഷ് | ബി.ജെ.പി., എൻ.ഡി.എ. |
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ |
---|---|---|---|---|---|---|
2019 [6] | 197570 | 123930 | വി.കെ. പ്രശാന്ത്,സി.പി.എം. | 54830 | കെ. മോഹൻകുമാർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 40365 |
2016 [7] | 195239 | 137108 | കെ. മുരളീധരൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 51322 | കുമ്മനം രാജശേഖരൻ, ഭാരതീയ ജനതാ പാർട്ടി | 43700 |
2011 [8] | 175398 | 112675 | കെ. മുരളീധരൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 73190 | ചെറിയാൻ ഫിലിപ്പ്, സ്വതന്ത്ര സ്ഥാനാർത്ഥി | 40364 |
അവലംബം
[തിരുത്തുക]- ↑ http://www.mathrubhumi.com/election/trivandrum/vattiyoorkavu-trivandrum_north/index.html#[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.niyamasabha.org/codes/members.htm
- ↑ "വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ്".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-19.
- ↑ http://www.keralaassembly.org
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2020-11-01. Retrieved 2020-10-28.
- ↑ https://eci.gov.in/files/file/3767-kerala-general-legislative-election-2016/
- ↑ https://eci.gov.in/files/file/3763-kerala-2011/