തിരുവനന്തപുരം നിയമസഭാമണ്ഡലം
134 തിരുവനന്തപുരം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 203584 (2021) |
നിലവിലെ അംഗം | ആന്റണി രാജു |
പാർട്ടി | ജനാധിപത്യ കേരള കോൺഗ്രസ് |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തിരുവനന്തപുരം ജില്ല |
കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് തിരുവനന്തപുരം നിയമസഭാമണ്ഡലം. തിരുവനന്തപുരം വെസ്റ്റ് എന്നറിയപ്പെട്ടിരുന്ന മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ മണ്ഡലത്തിലാണ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് തിരുവനന്തപുരം നിയമാസഭാമണ്ഡലം നിലവിൽ വന്നത്. [1]തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് തിരുവനന്തപുരം നിയമസഭാ നിയോജക മണ്ഡലം.
പ്രദേശങ്ങൾ
[തിരുത്തുക]തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 26 മുതൽ 30 വരേയും ( കുന്നുകുഴി, പാളയം, വഴുതക്കാട്, കാഞ്ഞിരംപാറ), 40 മുതൽ 47 വരേയും (തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂർ, മുടവൻ മുകൾ, 59,60,( വെങ്ങാനൂർ, മുല്ലൂർ) 69 മുതൽ 75 വരേയും ( കളിപ്പാൻ കുളം, ആറ്റുകാൽ, ചാല, മണക്കാട്, കുര്യാത്തി, പുത്തൻ പള്ളീ, മാണിക്യവിളാകം) 77(ബീമാപള്ളീ), 78(മുട്ടത്തറ), 80(ഫോർട്ട്) എന്നീ വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണ്.
സമ്മതിദായകർ
[തിരുത്തുക]2011-ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 148 പോളിങ് ബൂത്തുകളിലായി 174392 പേർക്ക് സമ്മതിദാനാവകാശം ഉണ്ട്. അതിൽ 90147 പേർ സ്ത്രീ സമ്മതിദായകരും, 84245 പേർ പുരുഷ സമ്മതിദായകരുമാണ്[1].
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | അസാധു |
---|---|---|---|---|---|---|---|---|---|
2021[4] | 203584 | 128322 | ആന്റണി രാജു | കേരള കോൺഗ്രസ് - കെ.സി.ഡി. എൽ.ഡി.എഫ്. 48748 | വി.എസ്. ശിവകുമാർ | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 41659 | ശ്രീശാന്ത് | ബി.ജെ.പി. 34996 | |
2016[5] | 193042 | 126236 | വി.എസ്. ശിവകുമാർ | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 46474 | ആന്റണി രാജു | കേരള കോൺഗ്രസ് - കെ.സി.ഡി. എൽ.ഡി.എഫ്. 35569 | ശ്രീശാന്ത് | ബി.ജെ.പി. 34764 | 0 |
2011[6] | 177442 | 107152 | വി.എസ്. ശിവകുമാർ | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 49122 | വി. സുരേന്ദ്രൻ പിള്ള | കേരള കോൺഗ്രസ് (കെ.സി.ടി) എൽ.ഡി.എഫ്. 43770 | ബി.കെ ശേഖർ | ബി.ജെ.പി. എൻ.ഡി.എ. 11519 | 0 |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 http://www.mathrubhumi.com/election/trivandrum/thiruvananthapuram-trivandrum_west/index.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-24.
- ↑ http://www.keralaassembly.org
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/134.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-11. Retrieved 2011-03-27.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-11. Retrieved 2011-03-27.