പുകയില (സസ്യം)
പുകയില | |
---|---|
Common tobacco | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | N. tabacum
|
Binomial name | |
Nicotiana tabacum |
നിക്കോട്ടിയാന ജനുസ്സിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് പുകയില (ശാസ്ത്രീയനാമം: Nicotiana tabacum - നിക്കോട്ടിയാന ടബാക്കം). പ്രാദേശികമായി ഇവ പൊകല എന്നും അറിയപ്പെടുന്നു. നിക്കോട്ടിൻ എന്ന ആൽക്കലോയ്ഡ് ഇതിൽ അടങ്ങിയിരിക്കുന്നു. നിക്കോട്ടിൻ ഏറ്റവുമധികം അടങ്ങിയിരിക്കുന്നതും പുകയിലച്ചെടിയിലാണ്.
പുകയില
[തിരുത്തുക]നിക്കോട്ടിൻ
[തിരുത്തുക]പുകയിലയുടെ വേരിലാണ് നിക്കോട്ടിൻ ആദ്യമുണ്ടാകുന്നത്. പിന്നീട് വേരിൽ നിന്ന് ഇലകളിലേക്ക് പ്രതിസ്ഥാപിക്കപ്പെടുന്നു. സിട്രിക്, മാലിക് അമ്ലങ്ങളുടെ നിഷ്ക്രിയലവണങ്ങളായാണ് ഇലകളിൽ നിക്കോട്ടിൻ സ്ഥിതിചെയ്യുന്നത്. പുകയിലച്ചെടിയിൽ നിന്ന് ഇലകൾ മാറ്റിയശേഷം വേര്, ഞെട്ട് എന്നിവയിൽ നിന്നാണ് നിക്കോട്ടിൻ വേർതിരിച്ചെടുക്കുന്നത്. സിഗററ്റ്, സിഗാർ, ബീഡി എന്നിവയ്ക്കായി ഇല ഉപയോഗപ്പെടുത്തുന്നു. നേർപ്പിച്ച അമ്ലലായനിയുപയോഗിച്ചാണ് പുകയിലയിൽ നിന്ന് നിക്കോട്ടിൻ നിഷ്കർഷണം ചെയ്തെടുക്കുന്നത്.
കൃഷി കേരളത്തിൽ
[തിരുത്തുക]കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിൽ പുകയിലച്ചെടി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.
അവലംബം
[തിരുത്തുക]- Medicinal Plants of the world, By Ivan A. Ross
- Poisonous plants, Dr Julia Higa de Landoni Seccion Toxicologia
- Hospital de Clinicas "José de San Martin" Cordoba 2351, 1120 Capital, Argentina
- African Ethnobotany: Poisons and Drugs: Chemistry, Pharmacology, Toxicology by Hans Dieter Neuwinger
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പുകയില (സസ്യം) എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Growing Nicotiana species (Plot55.com) Archived 2012-03-05 at the Wayback Machine.