ജ്യൂസേപ്പെ വേർഡി
ജ്യൂസേപ്പെ ഫെർണാന്റോ ഫ്രാൻസെസ്കോ വേർഡി( Giuseppe Fortunino Francesco Verdi ഇറ്റാലിയൻ ഉച്ചാരണം: [dʒuˈzɛppe ˈverdi]; ഒക്ടോബർ 10 1813 - ജനുവരി 27 1901) ഒരു ഇറ്റാലിയൻ റൊമാന്റിക് ഓപറ ഗാനരചയിതാവ് ആയിരുന്നു. അദ്ദേഹം 19-ആം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ഗാനരചയിതാക്കളിലൊരാളായി കരുതപ്പെടുന്നു.
ആദ്യകാല ജീവിതം
[തിരുത്തുക]കാർലോ ജ്യൂസേപ്പെ വേർഡിയുടെയും ലൂജിയ യുട്ടിനിയുടെയും പുത്രനായി ആദ്യ ഫ്രഞ്ച് എമ്പയറിലെ ബുസ്സെറ്റോക്ക് സമീപമുള്ള ലെ റോൻകോളിൽ ജനിച്ചു, വേർഡി ചെറിയ കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കുടുംബം വടക്കൻ ഇറ്റലിയിലെ പിയാസെൻസൊ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. ഇവിടത്തെ ജസ്യൂട്ട് സ്കൂളിലെ ലൈബ്രറി ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെ വളരെ സ്വാധീനിച്ചിട്ടുണ്ട്. സംഗീതസംവിധാനത്തിലെ ആദ്യ പാഠങ്ങളും ഇദ്ദേഹത്തിന് ലഭിച്ചത് ഇവിടെനിന്നാണ്.
ഇരുപതാം വയസിൽ മിലാനിലേക്ക് താമസം മാറ്റി അവിടെ സംഗീതപഠനം തുടർന്നു. ഓപറയിൽ (പ്രത്യേകിച്ച് ജർമൻ ഓപറ) പങ്കെടുക്കുമ്പോൾ തന്നെ ഇദ്ദേഹം കൗണ്ടർപോയിന്റ് സംബന്ധിച്ചുള്ള പഠനം സ്വകാര്യമായി തുടർന്നു.
1839 നവംബറിൽ മിലാനിലെ പ്രസിദ്ധമായ ലാ സ്കാല ഒപ്പെറാ ഹൗസിൽ ഒബെർട്ടോ എന്ന ആദ്യ ഓപ്പെറ അവതരിപ്പിച്ചു.
ബുസ്സെറ്റോയിലേയ്ക്ക് തിരികെ വന്ന ഇദ്ദേഹം പട്ടണത്തിലെ മ്യൂസിക് മാസ്റ്ററായി മാറി. അന്റോണിയോ ബാറെസ്സിയുടെ പിന്തുണയോടെ ഇദ്ദേഹം 1830-ൽ ആദ്യ പൊതു സംഗീതാവതരണം നടത്തി.
ഇദ്ദേഹത്തിന്റെ സംഗീതം ഇഷ്ടപ്പെട്ടതിനാൽ ബാറെസ്സി ഇദ്ദേഹത്തെ തന്റെ മകളുടെ സംഗീതാദ്ധ്യാപകനാകാൻ ക്ഷണിച്ചു. ഇവർ പ്രണയബദ്ധരാകുകയും 1836 മേയ് നാലിന് വിവാഹം കഴിക്കുകയും ചെയ്തു. ഇവർക്കുണ്ടായ രണ്ടു കുട്ടികളും ചെറുപ്പത്തിലേ മരിച്ചുപോയി. ഈ സമയത്ത് വെർഡി തന്റെ ആദ്യ ഓപറ തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അടുത്തുതന്നെ മാർഗരിറ്റയും (26ആം വയസ്സിൽ) എൻസെഫലൈറ്റിസ് ബാധിച്ച് മരിച്ചുപോയി.[1][2] 1840 ജൂൺ 18-നായിരുന്നു ഇത്.[3] തന്റെ മക്കളെയും ഭാര്യയെയും നഷ്ടപ്പെട്ടത് വെർഡിയെ മാനസികമായി തളർത്തിക്കളഞ്ഞിരുന്നുവത്രേ.
അവലംബം
[തിരുത്തുക]- ↑ on magiadellopera.com (in Italian): "On 18 June 1840 Margherita Barezzi's life was cut short by violent encephalitis."
- ↑ reocities.com (in Italian): Archived 2013-08-24 at the Wayback Machine. "...on 20 [sic] June 1840 his young wife Margherita died, struck down by a severe form of acute encephalitis."
- ↑ museocasabarezzi.it (in Italian): "She died the following year [1840] on 18 June, aged only 26 years, while Verdi was working on his ill-fated second opera, Un Giorno di Regno."
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Giuseppe Verdi Official Site Archived 2004-11-01 at the Wayback Machine.
- Stanford University list of Verdi operas, premiere locations and dates, etc.
- Giuseppe Verdi എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- "Album Verdi" from the Digital Library of the National Library of Naples (Italy) Archived 2011-01-15 at the Wayback Machine.
- Free scores by Verdi in the International Music Score Library Project
- Free scores by ജ്യൂസേപ്പെ വേർഡി in the Werner Icking Music Archive (WIMA)
- Free scores by ജ്യൂസേപ്പെ വേർഡി in the Choral Public Domain Library (ChoralWiki)
- The Mutopia Project has compositions by ജ്യൂസേപ്പെ വേർഡി
- രചനകൾ ജ്യൂസേപ്പെ വേർഡി ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Detailed listing of "complete" recordings of Verdi's operas and of extended excerpts Archived 2013-02-09 at the Wayback Machine.
- "Verdi and Milan" Archived 2008-10-12 at the Wayback Machine., lecture by Roger Parker on Verdi, given at Gresham College, London 14 May 2007
- Verdi cylinder recordings, from the Cylinder Preservation and Digitization Project at the University of California, Santa Barbara Library
|PLACE OF DEATH=Milan, Italy }}