ജോസഫ് ഗാട്‌നർ
ദൃശ്യരൂപം
ജർമൻകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു ജോസഫ് ഗാട്‌നർ. Joseph Gaertner. വിത്തുകളെപ്പറ്റിയുള്ള De Fructibus et Seminibus Plantarum (1788-1792) എന്ന ഗ്രന്ഥത്താൽ പ്രശസ്തനാണ്. സസ്യശാസ്ത്രത്തിൽ Gaertn. എന്ന ചുരുക്കെഴുത്ത് ഇദ്ദേഹത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
ജീവചരിത്രം
[തിരുത്തുക]കാൽവിലാണ് ഗാട്‌നർ ജനിച്ചത്. ആൽബ്രെക്റ്റ് വോൺ ഹല്ലറുടെ കീഴിൽ ഗട്ടിംഗനിൽ പഠിച്ചു. അദ്ദേഹം പ്രാഥമികമായി പ്രകൃതിശാസ്ത്രജ്ഞനായിരുന്നു. മാത്രമല്ല ഭൗതികശാസ്ത്രത്തിലും സുവോളജിയിലും പ്രവർത്തിച്ചു. മറ്റ് പ്രകൃതിശാസ്ത്രജ്ഞരെ കാണാൻ അദ്ദേഹം ധാരാളം യാത്ര ചെയ്തു. 1760-ൽ ട്യൂബിംഗെനിലെ അനാട്ടമി പ്രൊഫസറായ അദ്ദേഹം 1768-ൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സസ്യശാസ്ത്ര പ്രൊഫസറായി നിയമിതനായി. പക്ഷേ 1770-ൽ കാലുവിലേക്ക് മടങ്ങി.[1]