Jump to content

കോൺകോർഡ് (വിമാനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കോൺകോർഡ്

തരം ശബ്ദാദിവേഗ യാത്രാവിമാനം
നിർമ്മാതാവ് ഏയ്റോസ്പേഷ്യേൽ-ബ്രിട്ടീഷ് ഏയ്റോസ്പേസ്
ആദ്യ പറക്കൽ 1969- മാർച്ച് 2

ലോകത്തിൽ ഇന്നുവരേ നിർമ്മിക്കപ്പെട്ടിട്ടുള്ള രണ്ട് ശബ്ദാധിവേഗ (Supersonic) യാത്രാവിമാനങ്ങളിൽ ഒന്നാണ് കോൺകോർഡ്. 2003-ൽ വിരമിച്ച ഈ വിമാനമാണ്‌ രണ്ടെണ്ണത്തിലും വച്ച് വ്യാവസായികമായി വിജയിച്ചത്. മറ്റേത് ടുപോലേവ് ടി.യു.-144 ആണ്. കോൺകോർഡ് നിരവധി വിവാദങ്ങളും, അതിനൊപ്പം തന്നെ ചരിത്രങ്ങളും തിരുത്തിക്കുറിച്ചിട്ടുണ്ട്. ലോക വിമാന നിർമ്മാണ ചരിത്രത്തിലെ ഒരു അസാധാരണമായ കാലഘട്ടമാണ് കോൺകോർഡിന്റെ വിരാമത്തോടെ അടഞ്ഞത്. ലോകത്തെ ആദ്യത്തെ ജറ്റ് വിമാനം ഉണ്ടാക്കിയ സമയത്തിനടുത്തായ് തന്നെയാണ് കോൺകോർഡും നിർമ്മിക്കപ്പെട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്നും, പാരീസിലെ ചാൾസ് ഡി ഗാൾ വിമാനത്താവളത്തിൽ നിന്നും സ്ഥിരമായി അമേരിക്കയിലെ വാഷിംഗ്ടൺ ഡുള്ളെസ് വിമാനത്താവളത്തിലേക്ക് പറന്നിരുന്ന ഈ വിമാനം 1976-ലാണ് സേവനം തുടങ്ങിയത്.

ചരിത്രം

[തിരുത്തുക]

ലോക മഹായുദ്ധത്തിനു ശേഷം 1950 കളിൽ എല്ലാ ലോകശക്തികളും ശബ്ദാദിവേഗ യാത്രാവിമാനം നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു. അമേരിക്ക, സോവിയറ്റ് യൂണിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഈ വഴിക്കുള്ള പ്രവർത്തനങ്ങൾ നടത്തി.

"https://ml.wikipedia.org/w/index.php?title=കോൺകോർഡ്_(വിമാനം)&oldid=2773269" എന്ന താളിൽനിന്ന് ശേഖരിച്ചത്