കൂട്ടാൻ
ദൃശ്യരൂപം
Place of origin | Indian subcontinent |
---|---|
Region or state | Worldwide |
Main ingredients | Spices, herbs, usually fresh or dried hot peppers or chillies |
ചോറ്, പലഹാരം തുടങ്ങിയ പ്രധാനഭക്ഷണങ്ങൾക്കൊപ്പം സ്വാദു വർദ്ധിപ്പിക്കുന്നതിനായി കൂട്ടത്തിൽ കഴിക്കുന്ന ഭക്ഷണമാണ് കൂട്ടാൻ അഥവാ കറി. സാമ്പാർ, പുളിശ്ശേരി, ഓലൻ, അവിയൽ, കാളൻ തുടങ്ങിയവ കേരളത്തിൽ ഉപയോഗിക്കുന്ന കൂട്ടാനുകൾക്ക് ഉദാഹരണങ്ങളാണ്. കൂട്ടാനിലെ പ്രധാനചേരുവയുടെ പേരിലാണ് അവ അറിയപ്പെടുന്നത്. സ്വാദിന്റെയും, അതിൽ ചേർത്തിരിക്കുന്ന ചേരുവകളുടെയും അടിസ്ഥാനത്തിലാണ് കൂട്ടാനുകളെ തരം തിരിക്കുന്നത്.
ഉത്തരേന്ത്യയിലെ കൂട്ടാനുകൾക്ക് ദക്ഷിണെന്ത്യൻ വിഭവങ്ങളെ അപേക്ഷിച്ച് എരുവ് കുറവായിരിക്കും.
വർഗീകരണം
[തിരുത്തുക]ഭക്ഷിക്കുന്ന രീതിയനുസരിച്ച് കൂട്ടാനുകളെ പലതായി വർഗീകരിച്ചിരിക്കുന്നു.
- തൊട്ടുകൂട്ടാൻ - ഉപ്പിലിട്ടത് (അച്ചാർ), പച്ചടി, കിച്ചടി ഇത്യാദി.
- നുള്ളിക്കൂട്ടാൻ - അവിയൽ, വറവ്, മെഴുക്കുപുരട്ടി ഇത്യാദി.
- ഒഴിച്ചുകൂട്ടാൻ - പരിപ്പുകൂട്ടാൻ, സാമ്പാർ, എരിശ്ശേരി, പുളിശ്ശേരി, രസം, മോരുകറി ഇത്യാദി.
ചിത്രശാല
[തിരുത്തുക]-
മസാല കൂട്ടാൻ
-
മോരുകറി
-
മീൻ കൂട്ടാൻ