കാലാൾപ്പട
ശത്രുവുമായി നേർക്കുനേർ യുദ്ധം ചെയ്യുന്നതിന് പ്രത്യേകമായി പരിശീലനം സിദ്ധിച്ച പട്ടാളക്കാരുടെ വിഭാഗത്തെ കരസേനയിൽ കാലാൾപ്പട എന്നുപറയുന്നു.[1] യുദ്ധമുന്നണിയിൽ നിന്നുണ്ടാകുന്ന എല്ലാവിധ പ്രഹരങ്ങളും ഏറ്റുവാങ്ങേണ്ടതുമൂലം ഇവർക്ക് കനത്ത ആൾനാശം ഉണ്ടാകാനും സാധ്യതയുണ്ട്. ഏറ്റവും പഴക്കം ചെന്ന കരസേനാഘടകമാണ് കാലാൾപ്പട. ആധുനിക കരസേനയുടെ നട്ടെല്ലാണ് കാലാൾപ്പട എന്നു പറയാം. തുടർച്ചയായ പരിശീലനം സേനാഗങ്ങളെ കൂടുതൽ ശക്തരും എന്തും താങ്ങാനുള്ള കഴിവുള്ളവരും ആക്കിതീർകുന്നു.
കാലാൾപ്പടയിലെ ജവാന്മാരെ അവർചെയ്യുന്ന പ്രവർത്തിക്കനുസരിച്ച് ഇപ്രകാരം തരംതിരിച്ചിരിക്കുന്നു:-
- കാവലറി - കുതിരപ്പുറത്തേറി യുദ്ധം ചെയ്യുന്നവർ.
- ആർമ്ഡ് കാവലറി - ടാങ്ക് ഉപയോഗിച്ചു യുദ്ധം ചെയ്യുന്നവർ.
- ആർട്ടിലറി - ഹെവി ലോങ്ങ്റേഞ്ച് തോക്കുകൾ ഉപയോഗിച്ചു യുധംചെയ്യുന്നവർ
- ടെക്നിഷൻസ് - ആർമറർ, സിഗ്നലർ, മെഡിക്കൽ.
ചരിത്രം
[തിരുത്തുക]16-ആം നൂറ്റാണ്ടിൽ (1570) ഇംഗ്ലീഷിൽ കാലാൾപ്പടയെ നിർവചിച്ചിരുന്നത് ഇപ്രകാരമാണ്. ഒരു പടയാളിയെന്നാൽ യുദ്ധമുഖത്തേക്കു നടന്നടുക്കുകയും യുദ്ധം ചെയ്യുകയും ശത്രുവിനെ തോൽപ്പിക്കുകയും യുദ്ധഭൂമിയിൽ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്നവനാണ്. [2]
യുദ്ധത്തിൽ കാലാൾപ്പടയുടെ പങ്ക്
[തിരുത്തുക]യുദ്ധത്തിന്റെ അവിഭാജ്യ ഘടകമായ കാലാൾപ്പടയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാൻ പടില്ലാത്തതുമാകുന്നു. ശത്രുസൈന്യത്തിനു നേരേ യുദ്ധംചെയ്തു മുന്നേറുക, ശത്രുവിനെ തോക്ക്, പിസ്റ്റൾ, മെഷീൻഗൺ, ബയണറ്റ് മുതലായവ ഉപയോഗിച്ച് വകവരുത്തുക അങ്ങനെ ശത്രുവിനെ പരാജയപ്പെടുത്തി വിജയം ഉറപ്പിക്കുക എന്നിവയാണവ. [3]
അവലംബം
[തിരുത്തുക]- ↑ ഫ്രീഡിക്ഷണറി.കോമിൽ നിന്ന് കാലാൾപ്പട
- ↑ സിബാസോക്കിൽ നിന്ന് Archived 2013-09-28 at the Wayback Machine. കാലാൾപ്പടയുടെ ചരിത്രം
- ↑ വിക്കാപീഡിയായിൽ നിന്ന് കാലാൾപ്പടയുടെ പങ്ക്