കഴുത്തുപിരിയൻകിളി
കഴുത്തുപിരിയൻകിളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | J. torquilla
|
Binomial name | |
Jynx torquilla | |
Subspecies | |
| |
കഴുത്തു പിരിയൻ കിളിയുടെ വിതരണ ഭൂപടം Summer Resident Winter |
മരംകൊത്തികളുടെ കുടുംബത്തിലെ ഒരു പക്ഷിയാണ് കഴുത്തുപിരിയൻകിളി[2] [3][4][5] Eurasian wryneck. ഇതിന്റെ ശാസ്ത്രീയനാമം Jynx torquilla എന്നാണ്. ഇവയ്ക്ക് കഴുത്ത് 180 ഡിഗ്രി തിരിക്കാൻ പറ്റുന്നതു കൊണ്ടാണ് ഈ പേര് കിട്ടിയത്.
വിതരണം
[തിരുത്തുക]ഇവ യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ മിതശീതോഷ്ണ പ്രദേശങ്ങളിൽ പ്രജനനം നടത്തുന്നു. തുറന്ന പ്രദേശങ്ങളിലും തോട്ടങ്ങളിലും മരങ്ങൾ ഉള്ളിടത്തും കാണുന്നു.
രൂപവിവരണം
[തിരുത്തുക]ഈ പക്ഷിക്ക് 17 സെന്റീമീറ്റർ നീളമുണ്ട് .[6] കൊക്കുകൾക്ക് നീളം കുറവാണ്. മുകൾവശത്ത് മങ്ങിയ തവിട്ടുനിറത്തിലുള്ള വരകളും കുത്തുകളും കറുത്തുതടിച്ച വരകളുമുണ്ട്. വണ്ണം കുറഞ്ഞ് നീളമുള്ള പക്ഷിയാണ് കഴുത്തുപിരിയൻകിളി.
ഭക്ഷണം
[തിരുത്തുക]ഇവയുടെ പ്രധാനഭക്ഷണം നിലത്തും പൂതലിച്ച മരങ്ങളിലും കാണുന്ന ഉറുമ്പുകളും മറ്റു പ്രാണികളുമാണ്.
പ്രജനനം
[തിരുത്തുക]ഇവ മെയ് മാസത്തിനും ജൂൺ മാസത്തിനും ഇടയ്ക്ക് വെളുത്ത 7 മുതൽ 10 മുട്ടകളിടും. കൂട്ടിൽ ശല്യപ്പെടുത്തിയാൽ കഴുത്ത് പാമ്പിനെ പോലെ പിരിച്ച് ചീറ്റുന്ന ശബ്ദമുണ്ടാക്കുന്നു. മരത്തിന്റെ പൊത്തുകളിലോ ചുവരിന്റെ വിടവുകളിലോ കരയിലോ മാളങ്ങളിലോ കൂട് ഉണ്ടാക്കുന്നു.[6]മറ്റു പക്ഷികളുടെ മുട്ടയേയും കുഞ്ഞുങ്ങളേയും പുറത്തേക്കിട്ട് അവരുടെ കൂട് സ്വന്തമാക്കുകയും ചെയ്യാറുണ്ട്.[7]കൂടുണ്ടാക്കുവാൻ വസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ല. 7 -10 മുട്ടകളിടും. മങ്ങിയവെള്ള നിറമുള്ള മുട്ടകൾ, ഭാഗികമായി അതാര്യമാണ്. പൂവനും പിടയും അടയിരിക്കും. 12 ദിവസം കൊണ്ട് മുട്ടവിരിയുന്നു. 20 ദിവസംകൊണ്ട് കുഞ്ഞുങ്ങൾ പറക്കാറാകുന്നു.
ഈ പക്ഷിയെ 1758ൽ ‘’ stema Naturae ‘’യുടെ 10-മത്തെ പതിപ്പിൽ Carl Linnaeus ആണ് വിവരിച്ചത്.
- Jynx torquilla tschusii O. Kleinschmidt,1907
വിവരണം
[തിരുത്തുക]വട്ടത്തിലുള്ള വാലിൽ മങ്ങിയ ചാരതവിട്ടുനിറത്തിൽ പട്ടയും തവിട്ട് അടയാളങ്ങളുണ്ട്. മങ്ങിയ നിറമുള്ള കഴുത്തിലും തൊണ്ടയിലും തവിട്ടുവരകളുണ്ട്. അടിവശത്ത് മങ്ങിയ വെള്ളനിറത്തിൽ നേരിയ തവിട്ടുവരകളുണ്ട്. കൊക്കിനു തവിട്ടുനിറം. കാലുകൾക്ക് മങ്ങിയ തവിട്ടുനിറം. ഒന്നും നാലും കാൽ വിരലുകൾ പുറകിലേക്കും രണ്ടും നാലും വിരലുകൾ മുമ്പിലേക്കുമാണ്.[6]
മരത്തിൽ ദ്വാരം ഉണ്ടാക്കിയല്ല, നാവുനീട്ടിയാണ് ഇര പിടിക്കുന്നത്.[6]. സാധാരണ മരത്തിന്റെ ഉയരത്തിലുള്ള കൊമ്പിലാണ് ഇരിക്കുകയെങ്കിലും കുറ്റിക്കാടുകളിലും നിലത്തും ഇവയെ കാണാറുണ്ട്. നിലത്ത് ചാടിച്ചാടി നടന്നാണ് ഇര പിടിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "Jynx torquilla". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 499–500. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ 6.0 6.1 6.2 6.3 Witherby, H. F. (ed.) (1943). Handbook of British Birds, Volume 2: Warblers to Owls. H. F. and G. Witherby Ltd. pp. 292–296.
{{cite book}}
:|first=
has generic name (help) - ↑ Alerstam, Thomas; Högstedt, Göran (1981). "Evolution of hole-nesting in birds". Ornis Scandinavica. 12 (3): 188–193. JSTOR 3676076.
{{cite journal}}
: CS1 maint: multiple names: authors list (link)
- Jynx torquilla എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Jynx torquilla എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Oiseaux Images