എപ്സിലോൺ
ദൃശ്യരൂപം
ഗ്രീക്ക് അക്ഷരമാല | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||||||||||||||||||||||||||||||||||||
ചരിത്രം | ||||||||||||||||||||||||||||||||||||||||||||||||
മറ്റ് ഭാഷകളിൽ | ||||||||||||||||||||||||||||||||||||||||||||||||
അനുബന്ധം | ||||||||||||||||||||||||||||||||||||||||||||||||
ഗ്രീക്ക് അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരമാണ് എപ്സിലോൺ (ഇംഗ്ലീഷ്: Epsilon; വലിയക്ഷരം Ε, ചെറിയക്ഷരം ε or lunate ϵ; ഗ്രീക്ക്: Έψιλον). ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന് 5ന്റെ സ്ഥാനമാണ്. എപ്സിലോണിനെ വലിയക്ഷരത്തിൽ "Ε"എന്നും, ചെറിയക്ഷരത്തിൽ " ε അല്ലെങ്കിൽ ϵ"എന്നും എഴുതുന്നു. ഫിനീഷ്യൻ അക്ഷരമായ ഹിയിൽനിന്നാണ് എപ്സിലോണിന്റെ ഉദ്ഭവം. റോമൻ അക്ഷരങ്ങളായ ഇ (E, Ë and Ɛ), സിറിലിൿ അക്ഷരങ്ങളായ (Е, È, Ё, Є and Э) എന്നിവ എപ്സിലോണിൽനിന്നും ഉദ്ഭവിച്ച അക്ഷരങ്ങളാണ്.
ഉപയോഗങ്ങൾ
[തിരുത്തുക]ചിഹ്നം
[തിരുത്തുക]വലിയക്ഷരം എപ്സിലോൺ ഗ്രീക്ക് ഭാഷയ്ക്ക് പുറമേ, കൂടുതലായ് ഉപയോഗിച്ച് കാണാറില്ല. അത് ലാറ്റിൻ അക്ഷരം ഇ(E) ക്ക് സമാനമായതിനാലാണ് ഇത്.
ഗ്രീക് ചെറിയക്ഷരം എപ്സിലോൺ ε, അതിന്റെ മറ്റൊരു വകഭേദം ϵ, അല്ലെങ്കിൽ ലാറ്റിൻ ചെറിയക്ഷരം എപ്സിലോൺ ɛ (see above) എന്നിവ കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിച്ച് വരുന്നു:
- In mathematics (particularly calculus), an arbitrarily small positive quantity is commonly denoted ε; see (ε, δ)-definition of limit.
- In reference to this, the late mathematician Paul Erdős also used the term "epsilons" to refer to children (Hoffman 1998, p. 4).
- ഗണിത ശാസ്ത്രത്തിലെ, Hilbert introduced epsilon terms as an extension to first order logic; see epsilon calculus.
- ഗണിത ശാസ്ത്രത്തിലെ, ലെവി-സിവിറ്റ ചിഹ്നം.
- ഗണിത ശാസ്ത്രത്തിലെ, ഡ്യുവൽ സംഖ്യകളെ സൂചിപ്പിക്കുന്നത് a + bε എന്നാണ്, ഇതിൽ ε2 = 0 വും ε ≠ 0 ആകുന്നു.
- ഗണിത ശാസ്ത്രത്തിലെ, sometimes used to denote the Heaviside step function.[അവലംബം ആവശ്യമാണ്]
- ഗണ സിദ്ധാന്തത്തിൽ, എപ്സിലോൺ സംഖ്യകൾ എന്നാൽ സ്ഥിര ബിന്ദു ε = ωε എന്ന സമവാക്യം പാലിക്കുന്നഓർഡിനൽ സംഖ്യകളുടെ ഗണമാണ്. ആദ്യത്തെ എപ്സിലോൺ സംഖ്യയെ ε0, എന്ന് സൂചിപ്പിക്കുന്നു.
- കമ്പ്യൂട്ടർ സയൻസിലെ, ഒഴിഞ്ഞ സ്റ്റ്രിംഗ്
- ഭൗതികശാസ്ത്രത്തിലെ, മാധ്യമത്തിന്റെ പെർമിറ്റിവിറ്റിയെ സൂചിപ്പിക്കുന്നത് (ϵ0)
- ഭൗതികശാസ്ത്രത്തിലെ, പദാർത്ഥങ്ങൾക്ക് ഉണ്ടാകുന്ന സ്റ്റ്രെയ്ൻ.
- ഓട്ടോമേറ്റ സിദ്ധാന്തത്തിൽ, ഇൻപുട് ചിഹ്നത്തിന്റെ ഷിഫ്റ്റിങ് സംഭവിക്കാത്ത ട്രാൻസിഷൻ.
- ജ്യോതിഃശാസ്ത്രത്തിൽ, ഒരു നക്ഷത്രക്കൂട്ടത്തിലെ ഏറ്റവും പ്രകാശമേറിയ അഞ്ചാമത്തെ ജ്യോതിർഗോളം (ബെയറുടെ നാമകരണ സമ്പ്രദായം പ്രകാരം).
- ജ്യോതിഃശാസ്ത്രത്തിൽ, യുറാനസ്സിന്റെ ഏറ്റവും അകലെയുള്ളതും, ഏറ്റവും കൂടുതൽ ദൃശ്യമായതുമായ വളായത്തിന്റെ പേര് എപ്സിലോൺ എന്നാണ്.
- ഗ്രഹ വിഞ്ജാനത്തിലെ, അക്ഷീയ ചെരിവ്.
- രസതന്ത്രത്തിൽ, ഒരു ക്രോമോഫോറിന്റെ മോളാർ എക്സിങ്ക്ഷൻ ഗുണാങ്കം.
- സാമ്പത്തിക ശാസ്ത്രത്തിലെ, ഇലാസ്തികത.
- സ്റ്റാറ്റിസ്റ്റിക്സിൽ, എറർ ടേർമുകൾ.
- സ്ഥിതിഗണിതത്തിൽ,സ്പെറിസിറ്റിയുടെ ഡിഗ്രീ.
- കൃഷിവിജ്ഞാനത്തിൽ, ഏതെങ്കിലും ഒരു സസ്യത്തിന്റേയോ, വിളയുടേയോ "പ്രകാശസംശ്ലേഷണ കാര്യക്ഷമത".