Jump to content

എം. രംഗറാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. രംഗറാവു
പശ്ചാത്തല വിവരങ്ങൾ
ജനനം(1932-10-15)15 ഒക്ടോബർ 1932
ആന്ധ്രാപ്രദേശ്
ഉത്ഭവംആന്ധ്രാപ്രദേശ്, ഇന്ത്യ
മരണം3 ഓഗസ്റ്റ് 1990(1990-08-03) (പ്രായം 57)
വിഭാഗങ്ങൾFilm score, Theatre
തൊഴിൽ(കൾ)Composer, music director, instrumentalist

പ്രധാനമായും കന്നഡ സിനിമാ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രമുഖ ഇന്ത്യൻ സംഗീതജ്ഞനായിരുന്നു എം. രംഗ റാവു (ജീവിതകാലം: 15 ഒക്ടോബർ 1932 - 1990 ഓഗസ്റ്റ് 3). ക്ലാസിക്കൽ രചനകൾക്കും സംഗീത രംഗത്തും അദ്ദേഹം വളരെ പ്രശസ്തനായിരുന്നു.

ജീവചരിത്രം

[തിരുത്തുക]

1932 ഒക്ടോബർ 15-ന് ആന്ധ്രാപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു രംഗറാവുവിൻറെ ജനനം. വളരെ ചെറുപ്പത്തിൽത്തന്നെ രംഗറാവു വീണ വായിക്കാൻ അഭ്യസിച്ചു. അമ്മ രംഗമ്മയായിരുന്നു അദ്ദേഹത്തിന് ഇക്കാര്യത്തിൽ പ്രചോദനമായത്. ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ശാഖയിൽ ബിരുദം നേടി.

കുടുംബം

[തിരുത്തുക]

രംഗറാവു ശ്യാമള ദേവിയെയാണ് വിവാഹം കഴിച്ചത്. അവർക്ക് 2 ആൺമക്കളും (എം. മഹങ്കലി റാവു, എം രാമകൃഷ്ണ റാവു) 2 പെൺമക്കളുമുണ്ട് (സത്യ വാണി & നാഗ ലക്ഷ്മി). ഭർത്താവ് മരണമടഞ്ഞ് അഞ്ച് മാസത്തിന് ശേഷം 1991-ലെ റിപ്പബ്ലിക് ദിനത്തിൽ ഭാര്യ ശ്യാമളയും അന്തരിച്ചു.

ഔദ്യോഗികജീവിതം

[തിരുത്തുക]

സ്വർഗ്ഗസീമ (1945), യോഗി വേമന (1947) എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെയാണ് റാവു ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1946-ൽ പുറത്തിറങ്ങിയ ത്യാഗയ്യ എന്ന സിനിമയിൽ വീണ വാദകനായി വേഷമിട്ടു. 1967-ൽ നക്കറെ അഡെ സ്വർഗ എന്ന സിനിമയിലൂടെ ഒരു സമ്പൂർണ്ണ സംഗീതസംവിധായകനായി അദ്ദേഹം കന്നഡ ചലച്ചിത്രമേഖലയിൽ പ്രവേശിച്ചു. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ തുടക്കവും ഇദ്ദേഹത്തിലൂടെയായിരുന്നു. മുതിർന്ന ഗായിക പി. സുശീലയ്ക്കൊപ്പം യുഗ്മഗാനം ആലപിച്ചാണ് രംഗറാവു (ബന്ധു) ബാലസുബ്രഹ്മണ്യത്തെ കന്നഡ ചിത്രങ്ങൾക്ക് പരിചയപ്പെടുത്തിയത്.[1]

കന്നഡയിൽ നിരവധി ഗാനങ്ങൾ രചിച്ചതിനൊപ്പം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും അദ്ദേഹം ഏതാനും ഗാനങ്ങൾ രചിച്ചു. അവയിൽ മിക്കതും അദ്ദേഹത്തിന്റെ കന്നഡ ഗാനങ്ങളുടെ മൊഴിമാറ്റമായിരുന്നു. മലയാളത്തിൽ ആറു സിനിമകൾക്കാണ് ആദേഹം സംഗീതം നൽകിയത്.

ഗാനങ്ങൾ

[തിരുത്തുക]
നമ്പർ. പാട്ട് ചിത്രം വർഷം രചന ഗായകൻ
1 ആനന്ദസങ്കീർത്തന സ്വർണ്ണ മെഡൽ 1973 പി. ഭാസ്കരൻ എസ് ജാനകി
2 മന്ദാരവനിയിൽ സ്വർണ്ണ മെഡൽ 1973 സി.എ. വേലപ്പൻ പി സുശീല
3 വൃന്ദാവനത്തിലെ കണ്ണാ ചിതറിയ പൂക്കൾ 1973 ഗാന്ധാരി എസ് ജാനകി
4 വീണേ വീണേ വിലക്കപ്പെട്ട കനി 1974 അഭയദേവ് പി സുശീല
5 കാറ്റേ വാ കടലേ വാ വിലക്കപ്പെട്ട കനി 1974 അഭയദേവ് കെ ജെ യേശുദാസ് ,പി സുശീല
6 സന്യാസി സന്യാസി അർജുന സന്യാസി വിലക്കപ്പെട്ട കനി 1974 അഭയദേവ് പി മാധുരി
7 അരുതേ പതംഗി വിലക്കപ്പെട്ട കനി 1974 അഭയദേവ് പി മാധുരി
8 വിരഹ ജീവിത വിലക്കപ്പെട്ട കനി അഭയദേവ് പി സുശീല
9 ഇവിടെ സ്വർഗ്ഗം കാട് ഞങ്ങളുടെ വീട് 1978 ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്
10 ഹേയ്‌ ബാലു കാട് ഞങ്ങളുടെ വീട് 1978 ശ്രീകുമാരൻ തമ്പി എസ് ജാനകി
11 ഈ നോട്ടത്തിൽ കാട് ഞങ്ങളുടെ വീട് 1978 ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ, എസ് ജാനകി
12 നാഗർ ഹോളിയോ കാട് ഞങ്ങളുടെ വീട് 1978 എസ്‌ പി ബാലസുബ്രഹ്മണ്യം, എസ് ജാനകി ,കോറസ്‌
13 മഹിമകളറിയാൻ ഭക്ത മാർക്കണ്ഡേയൻ 1986 പൂവച്ചൽ ഖാദർ എം.ബാ‍ലമുരളീകൃഷ്ണ
14 ഗംഗാധരനോ ഭക്ത മാർക്കണ്ഡേയൻ 1986 പൂവച്ചൽ ഖാദർ വാണി ജയറാം
15 ശിവനേ കാൺകയോ ഭക്ത മാർക്കണ്ഡേയൻ 1986 പൂവച്ചൽ ഖാദർ അമ്പിളിക്കുട്ടൻ ,ലതിക
16 അമ്മേ കേഴരുതേ ഭക്ത മാർക്കണ്ഡേയൻ 1986 പൂവച്ചൽ ഖാദർ ലതിക
17 ജയ ജയ സർവ്വേശ്വര ഭക്ത മാർക്കണ്ഡേയൻ 1986 പൂവച്ചൽ ഖാദർ അമ്പിളിക്കുട്ടൻ ,ലതിക
18 ഈ മെയ്യും ഈ മനസ്സും ഭക്ത മാർക്കണ്ഡേയൻ 1986 പൂവച്ചൽ ഖാദർ വാണി ജയറാം
19 ജഗമാകെ ശിവമയം ഭക്ത മാർക്കണ്ഡേയൻ 1986 പൂവച്ചൽ ഖാദർ അമ്പിളിക്കുട്ടൻ
20 ആടുകയോ നടരാജൻ ഭക്ത മാർക്കണ്ഡേയൻ 1986 പൂവച്ചൽ ഖാദർ വാണി ജയറാം
21 പ്രേമത്താൽ ധീര പ്രതിജ്ഞ 1988 മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഉണ്ണി മേനോൻ ,കെ എസ് ചിത്ര
22 വിളയാടുന്നു ധീര പ്രതിജ്ഞ 1988 മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഉണ്ണി മേനോൻ
23 പാരിടത്തിൽ ധീര പ്രതിജ്ഞ 1988 മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ എസ് ചിത്ര[2]

1990 ഓഗസ്റ്റ് 2 ന് 58 വയസ്സുള്ള രംഗ റാവു കാൻസർ ബാധിച്ച് മരിച്ചു. ബെംഗളൂരുവിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. അദ്ദേഹത്തിനും ഭാര്യക്കും അവരുടെ നാല് മക്കളും മരുമക്കളും പേരക്കുട്ടികളുമുണ്ട്.

അവാർഡുകൾ

[തിരുത്തുക]
  • 1969 - മികച്ച സംഗീത സംവിധായകനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് - ഹന്നെലെ ചിഗുരിഡാഗ
  • 1982 - മികച്ച സംഗീത സംവിധായകനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് - ഹോസ ബെലാക്കു
  • 1984 - മികച്ച സംഗീത സംവിധായകനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് - ബന്ധന

അവലംബം

[തിരുത്തുക]
  1. http://www.hindilyrix.com/singers/singer-balasubramanyam.html
  2. "എം.രംഗറാവു". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-28.
"https://ml.wikipedia.org/w/index.php?title=എം._രംഗറാവു&oldid=3491058" എന്ന താളിൽനിന്ന് ശേഖരിച്ചത്