Jump to content

ഉലുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉലുവ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
T. foenum-graecum
Binomial name
Trigonella foenum-graecum

ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകുന്നതിനും ആയുർവേദ ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ ഉലുവ അഥവാ വെന്തയം. Fenugreek എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഉലുവ മേഥീ എന്ന് ഹിന്ദിയിലും മേഥികാ, മേഥീ, ഗന്ധഫാല, വല്ലരി, കുഞ്ചിക എന്നീ പേരുകളിൽ സംസ്കൃതത്തിലും അറിയപ്പെടുന്നു. ലോകത്ത് ഏറ്റവുമധികം ഉലുവ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.[1] ഇന്ത്യയിൽ കാശ്മീർ, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉലുവ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത്.

പേരിനു പിന്നിൽ

[തിരുത്തുക]

അറബിയിലെ ഹുൽബഹ് എന്ന പദത്തിൽ നിന്നാണ് ഉലുവ രൂപമെടുത്തത്.[2]

സവിശേഷതകൾ

[തിരുത്തുക]

Fabaceae സസ്യകുടുബത്തിൽ Trigonella foemum-graecum എന്ന ശാസ്ത്രീയനാമത്താൽ അറിയപ്പെടുന്ന ഉലുവ ഒരു വാർഷിക വിളയായിട്ടാണ്‌ കൃഷിചെയ്യുന്നത്. ഏകദേശം 60 സെന്റീ മീറ്റർ വരെ പൊക്കത്തിൽ വളരുന്നു. ഇലകൾ ഒരു പത്രകക്ഷത്തിൽ നിന്നും മൂന്ന് ഇലകളായി കാണുന്നു. പൂക്കൾ ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു. വിത്തുകൾ നീളത്തിലുള്ള‍ കായ് കളിൽ ഉണ്ടാകുന്നു. ഒരു കായിൽ ഏകദേശം 10 മുതൽ 15 വരെ വിത്തുകൾ ഉണ്ടാകുന്നു. പാകമായ വിത്തുകൾക്ക് ബ്രൗൺ നിറമായിരിക്കും.[3]

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :കടു

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :കടു [4]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

വിത്ത്, ഇല [4]


ഔഷധഗുണം

[തിരുത്തുക]

മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതു കൂടാതെ ക്ഷോഭം കുറയ്ക്കുന്നതിനും ഉലുവ സഹായകരമാണ്[5] പ്രമേഹത്തിനുള്ള ഫലപ്രദമായ ഒരു ഔഷധമായി ഉലുവ കണക്കാക്കപ്പെടുന്നു. ഭക്ഷണത്തോടൊപ്പം 25 ഗ്രാം ഉലുവ സേവിക്കുത് പ്രമേഹരോഗത്തെ പൂർണ്ണമായും ഇല്ലായ്മ ചെയ്യുമെന്നാണ് ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ നിഗമനം. രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ളിസറൈഡ് ഇവയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായകരമാണ്. കൂടാതെ രക്താതിസാരം, അഗ്നിമാന്ദ്യം, മഹോദരം, വാതം, കഫദോഷങ്ങൾ, ഛർദ്ദി, കൃമിശല്യം, അർശ്ശസ്, ചുമ, വിളർച്ച തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നായും ഉലുവ ഉപയോഗിക്കുന്നുണ്ട്.[3] പ്രസവശേഷം മുലപ്പാൽ വർദ്ധിക്കുന്നതിന്‌ അരിയോടൊപ്പം ഉലുവയും ചേർത്ത് കഞ്ഞിയുണ്ടാക്കി കുടിച്ചാൽ നല്ലതാണ്‌. ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ധാതുപുഷ്ടിയുണ്ടാകും. ശരീരത്തിനുണ്ടാകുന്ന ദുർഗന്ധം മാറുന്നതിന്‌ ഉലുവ പതിവായി അരച്ച് ദേഹത്ത് പുരട്ടിക്കുളിച്ചാൽ ശമനമുണ്ടാകും. ഉലുവയിലടങ്ങിയ സാപോണിൻസ് എന്ന രാസവസ്തു പുരുഷലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോണിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നുവെന്ന് ഓസ്ട്രേലിയയിലെ സെന്റർ ഫോർ ഇന്റഗ്രേറ്റീവ് ക്ലിനിക്കൽ ആൻഡ് മോളിക്യുലാർ മെഡിസിൻ സംഘടിപ്പിച്ച പഠനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.[1]

ചിത്രശാല

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. 1.0 1.1 മനോരമ ഓൺലൈൻ - ആരോഗ്യം താൾ[പ്രവർത്തിക്കാത്ത കണ്ണി]
  2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. 3.0 3.1 Ayurvedic Medicinal Plants Archived 2008-01-21 at the Wayback Machine. എന്നസൈറ്റിൽ നിന്നും
  4. 4.0 4.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  5. ആരോഗ്യവിജ്ഞാനകോശം. ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധൻ നായർ. ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ,പാലക്കാട്. താൾ 87-88.



"https://ml.wikipedia.org/w/index.php?title=ഉലുവ&oldid=4069751" എന്ന താളിൽനിന്ന് ശേഖരിച്ചത്