ഉഗാണ്ടയിലെ 22 രക്തസാക്ഷികൾ
ഉഗാണ്ടയിലെ 22 രക്തസാക്ഷികൾ | |
---|---|
രക്തസാക്ഷികൾ | |
ജനനം | |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ, ആംഗ്ലിക്കൻ സഭ, ലൂഥറൻ സഭ |
വാഴ്ത്തപ്പെട്ടത് | 6 ജൂൺ 1920 by ബെനഡിക്ട് പതിനഞ്ചാമൻ മാർപ്പാപ്പ |
നാമകരണം | 18 ഒക്ടോബർ 1964, റോം, ഇറ്റലി by പോൾ ആറാമൻ മാർപ്പാപ്പ |
ഓർമ്മത്തിരുന്നാൾ | ജൂൺ 3 |
പ്രതീകം/ചിഹ്നം | രക്തസാക്ഷി |
പത്തൊൻപതാം നൂറ്റാണ്ടിൽ ആഫ്രിക്കയിൽ ഉഗാണ്ടയിലെ വാൻഗ രാജാവ് കൊലപ്പെടുത്തിയ 22 ക്രിസ്തുമതവിശ്വാസികളാണ് ഉഗാണ്ടയിലെ 22 രക്തസാക്ഷികൾ എന്നറിയപ്പെടുന്നത്. ക്രിസ്തുമതപ്രചാരണത്തെ എതിർത്തിരുന്ന രാജാവ് ജനങ്ങളിൽ ഭീതിയുളവാക്കാനാണ് ഇവരെ വിവിധ മാർഗ്ഗങ്ങളിലൂടെ കൊലപ്പെടുത്തിയത്. 1964-ൽ പോൾ ആറാമൻ മാർപ്പാപ്പ ഇവരെ രക്തസാക്ഷി വിശുദ്ധരായി പ്രഖ്യാപിച്ചു[1].
വെറ്റ് ഫാദേഴ്സ് സൊസെറ്റി എന്ന സന്യാസി സമൂഹത്തിൽ നിന്നുള്ള ലൂർദൽ, ലിവിൻഹക് എന്നീ രണ്ടു പുരോഹിതരാണ് ഉഗാണ്ടയിൽ ആദ്യമായി പ്രേഷിത പ്രവർത്തനത്തിനായി എത്തിച്ചേർന്നത്. പട്ടിണിയിൽ മുഴുകി ജീവിച്ചിരുന്ന ജനതയുടെ ഇടയിലേക്കാണ് പുരോഹിതർ പ്രവേശിച്ചത്. മ്യൂടെസ എന്ന രാജാവായിരുന്നു അക്കാലത്ത് രാജ്യം ഭരിച്ചിരുന്നത്. രാജാവ് സന്തോഷപൂർവ്വമാണ് ഇരുവരെയും സ്വീകരിച്ചത്. പുരോഹിതർ പ്രേഷിത ദൗത്യം ആരംഭിക്കുകയും ചുരുങ്ങിയ വേളയിൽ നിരവധി ജനങ്ങളെ ക്രിസ്തു മതവിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ അക്കാലത്ത് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന ചില മതനേതാക്കൾ ഈ നടപടിയെ ഏതിർത്തു. അക്കാരണത്താൽ രാജാവ് പുരോഹിതരെ പുറത്താക്കി. ഏതാനും വർഷങ്ങൾക്കു ശേഷം രാജാവിന്റെ മകൻ വാൻഗ അധികാരമേറ്റെടുത്തു. പുരോഹിതർക്കു രാജ്യത്തു തിരികെയെത്താൻ വാൻഗ അംഗീകാരം നൽകി. വീണ്ടും രാജ്യത്തു ക്രിസ്തുമതം പ്രചരിച്ചു തുടങ്ങി. മന്ത്രിസഭയിലെ പ്രധാനിയായിരുന്ന ജോസഫ് മുഗാസ വലിയൊരു വിഭാഗം ക്രൈതവരുടെ നേതൃസ്ഥാനവും വഹിച്ചിരുന്നു. മുഗാസ, രാജാവിനു പ്രിയനായിരുന്നെങ്കിലും ശത്രുപക്ഷത്തിന്റെ വാക്കു വിശ്വസിച്ച് രാജാവ് മുഗാസയെ ചുട്ടുകൊന്നു. ഇക്കാരണത്താൽ ക്രിസ്തുമത വിശ്വാസികൾ ഭയപ്പെടുമെന്നും വിശ്വാസം ഉപേഷിക്കുമെന്നും രാജാവ് കരുതി. എന്നാൽ, ഈ സംഭവത്തോടെ ജനങ്ങളുടെ വിശ്വാസം വർദ്ധിക്കുകയും നിരവധി ജനങ്ങൾ പുതിയതായി ക്രിസ്തുമതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഈ സംഭവങ്ങളാൽ രാജാവ് തുടർച്ചയായി 22 പേരെ പല മാർഗ്ഗങ്ങളിലൂടെ കൊലപ്പെടുത്തി. തലയറുത്തും, അഗ്നിക്കിരയാക്കിയും ചിലരെ ഒരുമിച്ചും കൊലപ്പെടുത്തി. ഈ സംഭവത്തോടെയാണ് ഉഗാണ്ടയിൽ സഭ ശക്തിയാർജ്ജിച്ചത്. 1920 ജൂൺ 6-ന് ബെനഡിക്ട് പതിനഞ്ചാമൻ മാർപ്പാപ്പ 22 പേരെയും വാഴ്ത്തപ്പെട്ടവരായും 1964 ഒക്ടോബർ 18-ന് പോൾ ആറാമൻ മാർപ്പാപ്പ വിശുദ്ധരായും പ്രഖ്യാപിച്ചു. ജൂൺ മൂന്നിന് റോമൻ കത്തോലിക്കാ സഭ ഇവരുടെ ഓർമ്മയാചരിക്കുന്നു.