Jump to content

ഇസുമി ഷികിബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസുമി ഷികിബു, 1765ലെ കൊമാത്സുകെൻ കുസസോഷിയിൽ ചിത്രീകരിച്ചിരിക്കുന്നു. ഇസുമി ചക്രവർത്തിനി തെയ്ഷിയുടെ സദസ്സിലെ അംഗമായിരുന്നു.

ജപ്പാനിൽ ഹ്യാൻ കാലഘട്ടത്തിന്റെ മദ്ധ്യത്തിൽ ജീവിച്ചിരുന്ന കവയിത്രിയാണ് ഇസുമി ഷികിബു (和泉式部?, ജ: 976?). പ്രണയം മുഖ്യപ്രമേയമായി സ്വീകരിച്ചാണ് അവർ തന്റെ സാഹിത്യ സപര്യ തുടർന്നത്.ഏറ്റവും പുകൾപെറ്റ കവയിത്രിയായി ഹ്യാൻ കാലഘട്ടത്തിൽ അവരെ വാഴ്ത്തിയിരുന്നു.[1] പേരെടുത്ത മറ്റൊരു കവയിത്രിയായ മുരസാക്കി ഷികിബുവിന്റെ സമകാലീനയുമായിരുന്നു അവർ.242 കവിതകളും കാഷു എന്നറിയപ്പെടുന്ന കാവ്യസമാഹരങ്ങളും അവരുടെ സംഭാവനയിൽപ്പെടുന്നു.പ്രണയകവിതകൾക്കു പുറമേ പ്രണയബന്ധങ്ങളും ഇസുമിയെ ശ്രദ്ധേയയാക്കി.ക്യോട്ടോയിലെ അകികോ രാജ്ഞിയുടെ പരിചാരികയായ ഇസുമി ഇക്കാലത്താണ്‌ തന്റെ പ്രസിദ്ധമായ ഇസുമി ഷികിബു നിക്കി എന്ന കാവ്യാത്മകമായ ഡയറി എഴുതുന്നത്. പിന്നീടവർ ഫ്യൂജിവാര നോ യസുമാസ (958-1036)എന്ന സൈന്യാധിപനെ വിവാഹം കഴിച്ച് ടാൻഗോ പ്രവിശ്യയിലേക്കു താമസം മാറ്റി.

പുറംകണ്ണികൾ

[തിരുത്തുക]
Wikisource
Wikisource
Izumi Shikibu രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
  • "Izumi Shikibu Nikki online". University of Virginia Library Japanese Text Initiative. Retrieved 2006-07-07.

ഗ്രന്ഥങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. McMillan, Peter (2008). One Hundred Poets, One Poem Each. Columbia University Press. p. 142. ISBN 9780231143998.
"https://ml.wikipedia.org/w/index.php?title=ഇസുമി_ഷികിബു&oldid=3779675" എന്ന താളിൽനിന്ന് ശേഖരിച്ചത്