ഇക്കോലൊക്കേഷൻ
ദൃശ്യരൂപം
ഉയർന്ന ആവൃത്തിയിൽ ശബ്ദം പുറപ്പെടുവിച്ച് അതിന്റെ പ്രതിധ്വനി സ്വീകരിച്ച് ഏതിൽ തട്ടിയാണ് ശബ്ദം വരുന്നതെന്നും അതിലേയ്ക്കുള്ള ദൂരവും മറ്റും മനസ്സിലാക്കി പ്രതികരിക്കലാണ് ഇക്കോലൊക്കേഷൻ. കപ്പൽ യാത്രയിലും മറ്റും ഉപയോഗിക്കുന്ന സോണാർ എന്ന സാങ്കേതിക വിദ്യയുടെ ജൈവപതിപ്പാണിത്. അൾട്രാസൗണ്ട് സ്കാനിംഗിന്റെയും തത്ത്വം ഇതുതന്നെയാണ്.
ഇക്കോലൊക്കേഷൻ എന്ന പദം കൊണ്ട് വിവക്ഷിക്കാവുന്ന ആശയങ്ങൾ[1] ഇവയാണ്.
- * ശബ്ദാധിഷ്ഠിതസ്ഥാനനിർണ്ണയം
- * ജന്തുക്കളിലെ പ്രതിധ്വനിയധിഷ്ഠിത സ്ഥാനനിർണ്ണയം
- * മനുഷ്യനിലെ പ്രതിധ്വനിയധിഷ്ഠിത സ്ഥാനനിർണ്ണയം
- * സോണാർ പ്രവർത്തനതത്വം
- * ഇക്കോസൗണ്ടിംഗ്
- * അൾട്രാസൗണ്ട് സോണോഗ്രാഫി