അന്റോണിനസ് പയസ്
ദൃശ്യരൂപം
അന്റോണിനസ് പയസ് Antoninus Pius | |
---|---|
റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തി | |
ഭരണകാലം | 11 ജൂലൈ 138 – 7 മാർച്ച് 161 |
പൂർണ്ണനാമം | ടൈറ്റസ് ഔറേലിയസ് ഫുൾവിസ് ബൊയ്ഓണിയസ് അരിയസ് അന്റോണിനസ് (ജനനം മുതൽ ഹാഡ്രിയൻ ദത്തെടുത്തത് വരെ); ടൈറ്റസ് യൂലിയസ് സീസർ അന്റോണിനസ് (ദത്തെടുക്കൽ മുതൽ കിരീടധാരണം വരെ); സീസർ ടൈറ്റസ് യൂലിയസ് ഹാഡ്രിയാനസ് അന്റോണിനസ് അഗസ്റ്റസ് പയസ് (ചക്രവർത്തിയായി) |
അടക്കം ചെയ്തത് | ഹാഡ്രിയന്റെ ശവകുടീരം |
മുൻഗാമി | ഹാഡ്രിയൻ |
പിൻഗാമി | മാർക്കസ് ഒറേലിയസ്, ലൂഷ്യസ് വെറസ് |
ഭാര്യമാർ |
|
അനന്തരവകാശികൾ | ഫൗസ്റ്റിന ദ യങർ, മറ്റൊരു പുത്രിയും രൺറ്റ് പുത്രന്മാരും, എല്ലാവരും 138-ന് മുമ്പേ മരിച്ചു (സ്വാഭാവികം); മാർകസ് ഔറേലിയസ് , ലൂഷ്യസ് വെറസ്(ദത്ത്) |
രാജവംശം | അന്റോണൈൻ |
പിതാവ് | ടൈറ്റസ് ഔറേലിയസ് ഫുൾവിയസ് (സ്വാഭാവികം); ഹാഡ്രിയൻ (ദത്ത്, 25 ഫെബ്രുവരി 138 മുതൽ) |
മാതാവ് | അറിയ ഫാഡില |
അന്റോണിനസ് പയസ് (Antoninus Pius) എന്ന പേരിലറിയപ്പെടുന്ന ടൈറ്റസ് ഔറേലിയസ് ഫുൾവിയസ് ബൊയ്ഓണിയസ് അരിയസ് അന്റോണിനസ് ഒരു റോമൻ ചക്രവർത്തിയായിരുന്നു. റോമൻ കോൺസലായിരുന്ന ഒറേലിയസ് ഫുൾവിയന്റെ മകനായി എ.ഡി. 86-ൽ ജനിച്ചു. ഭരണകാര്യങ്ങളിൽ വളരെ പ്രഗല്ഭനായിരുന്ന അന്റോണിനസിനെ റോമൻ ചക്രവർത്തിയായിരുന്ന ഹാഡ്രിയൻ (76-138) തന്റെ പിൻഗാമിയായി തെരഞ്ഞെടുത്തു. എ.ഡി. 138-ൽ റോമൻ ചക്രവർത്തിയായി. 23 വർഷം ഇദ്ദേഹം രാജ്യം ഭരിച്ചു. റോമിലെ സെനറ്റുമായി രഞ്ജിപ്പോടുകൂടിയാണ് ഇദ്ദേഹം ഭരണം നടത്തിയത്. റോമിന്റെ അതിർത്തിയുടെ നില ഭദ്രമാക്കിയത് ഇദ്ദേഹത്തിന്റെ വമ്പിച്ച നേട്ടമാണ്. ഇംഗ്ളണ്ടിലെ അന്റോണൈൻകോട്ട പണികഴിപ്പിച്ചത് ഇദ്ദേഹമായിരുന്നു. എ.ഡി. 161-ൽ അന്റോണിനസ് അന്തരിച്ചു. തുടർന്ന് ദത്തുപുത്രൻമാരായ മാർക്കസ് ഒറേലിയസും ലൂഷ്യസ് ഒറേലിയസ് വെറസും ചക്രവർത്തിമാരായി.