അംബോസെലി ദേശീയോദ്യാനം
Amboseli National Parks | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | കജിയാഡോ കൗണ്ടി, Kenya |
Nearest city | നയ്റോബി |
Coordinates | 02°38′29″S 37°14′53″E / 2.64139°S 37.24806°E |
Area | 392 കി.m2 (151 ച മൈ) |
Established | 1974 -ദേശീയോദ്യാനം (1906-ൽ സംരക്ഷിത വനമേഖല)) |
Visitors | 120,000 (estimated) (in 2006) |
Governing body | Kenya Wildlife Service, Olkejuado County Council and the മസായ് ഗോത്രം) |
അംബോസെലി ദേശീയോദ്യാനം (മുൻപ് മസായ് അംബൊസെലി ഗെയിം റിസർവ്), കെനിയയിലെ കജിയാഡോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. കെനിയ-ടാൻസാനിയ അതിർത്തിയിലുടനീളം പരന്നു കിടക്കുന്ന ആവാസവ്യവസ്ഥയുടെ കാമ്പായ 8,000 ചതുരശ്ര കിലോമീറ്റർ (3,100 ചതുരശ്ര മൈൽ) ഉൾപ്പെടെ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി, 39,206 ഹെക്ടർ (392 കിമീ2) അഥവാ 151 ചതുരശ്ര മൈലാണ്.[1]
ഇവിടുത്തെ പ്രാദേശിക ജനങ്ങൾ പ്രധാനമായും മസായ് വർഗ്ഗക്കാരാണ്. എന്നാൽ രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഈ പ്രദേശത്തെ വിജയകരമായ ടൂറിസവും ചതുപ്പുനിലങ്ങളുടെ സാമീപ്യത്താലുള്ള സമ്പന്നമായ കൃഷിയും ആകർഷിക്കുകയും ഈ മേഖലയിലേയ്ക്കു കുടിയേറുകയും ചെയ്തു. ഈ തുച്ഛമായ മഴയുള്ള പ്രദേശം (ശരാശരി 350 mm (14 in)) പക്ഷിനിരീക്ഷകരുടെ പറുദീസയാണ്. ജല പക്ഷികൾ, പെലിക്കൺ, കിംഗ്ഫിഷർ, ക്രേക്സ്, ഹാംമെർകോപ്പുകൾ തുടങ്ങി 400 ഇനം പക്ഷികളെ ഇവിടെ കാണുവാൻ സാധിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "World Database on Protected Areas: Amboseli Nationalpark". sea.unep-wcmc.org. Retrieved 28 ജൂലൈ 2008.[പ്രവർത്തിക്കാത്ത കണ്ണി]