Jump to content

വിക്റ്റോറിയ ആമസോണിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
03:41, 5 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Malikaveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിക്റ്റോറിയ റീജിയ
Illustration by Walter Fitch
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
V. amazonica
Binomial name
Victoria amazonica

ആമസോൺ പ്രദേശത്ത് കാണുന്ന വലിയ ഒരിനം ആമ്പലാണ്‌ വിക്റ്റോറിയ റീജിയ അഥവാ വിക്റ്റോറിയ ആമസോണിക്ക. ആമ്പലുകളുടെ കുടുംബമായ Nymphaeaceae കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയതാണ്‌ ഇത്. ഗയാനയിലെ ദേശീയ പുഷ്പമാണിത്.

ഇതിന്റെ ഇലകൾക്ക് 2 മീറ്ററോളം വ്യാസമുണ്ടാകും. 50 കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷിയും ഇലകൾക്കുണ്ട്. ആമസോൺ മേഖലയിലെ തദ്ദേശീയർ ഇതിനെ ജലത്തളിക (water platter) എന്നാണ്‌ വിളിക്കുന്നത്[1].

ലണ്ടനിലെ ക്രിസ്റ്റൽ കൊട്ടാരത്തിന്റെ സ്ഫടികമേൽക്കൂരയുടെ രൂപകല്പ്പനക്ക് ശില്പിയായ ജോസഫ് പാക്റ്റണ്‌ പ്രചോദനമായത് ഈ ആമ്പലിന്റെ ഇലയുടെ ബലിഷ്ഠമായ ഘടനയാണ്‌[1].

വിക്റ്റോറിയ ആമസോണിക്കയുടെ ഇലകൾ

പേരിനു പിന്നിൽ

[തിരുത്തുക]

1837-ൽ വിക്റ്റോറിയ രാജ്ഞിയോടുള്ള ആദരസൂചകമായാണ്‌ ഈ ആമ്പലിന്‌ വിക്റ്റോറിയ റീജിയ എന്നു പേരിട്ടത്[1].

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - IMPERIAL WATER PLATTER, Page no. 23
"https://ml.wikipedia.org/w/index.php?title=വിക്റ്റോറിയ_ആമസോണിക്ക&oldid=3619940" എന്ന താളിൽനിന്ന് ശേഖരിച്ചത്