Jump to content

ലിയു സിയാബോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
06:29, 10 ഒക്ടോബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Luckas-bot (സംവാദം | സംഭാവനകൾ) (യന്ത്രം ചേർക്കുന്നു: oc:Liu Xiaobo)
This is a Chinese name; the family name is Liu (劉/刘).
Liu Xiaobo
പ്രമാണം:Liu Xiaobo-300.jpg
ജനനം (1955-12-28) 28 ഡിസംബർ 1955  (68 വയസ്സ്)
ദേശീയതChinese
കലാലയംJilin University
Beijing Normal University
തൊഴിൽWriter, political commentator, human rights activist
ജീവിതപങ്കാളി(കൾ)Liu Xia
പുരസ്കാരങ്ങൾ2010 Nobel Peace Prize

ലിയു സിയാബോ (ലഘൂകരിച്ച ചൈനീസ്: ; പരമ്പരാഗത ചൈനീസ്: ; പിൻയിൻ: Liú Xiǎobō; ജനനം ഡിസംബർ 28 1955) ഒരു ചൈനീസ് മനുഷ്യാവകാശപ്രവർത്തകനും, എഴുത്തുകാരനും, രാഷ്ട്രീയ തടവുകാരനുമാണ്.

സ്വതന്ത്ര ചൈനീസ് പെൻ സെന്ററിന്റെ പ്രസിഡണ്ടായി 2003 മുതൽ ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു. പുതിയ ഭരണഘടനയ്ക്കും സ്വതന്ത്ര നീതിന്യായസംവിധാനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ആഹ്വാനംചെയ്തുകൊണ്ട് രണ്ടുവർഷംമുമ്പ് തയ്യാറാക്കിയ ചാർട്ടർ 08 എന്ന മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പേരിലാണ് ഭരണകൂടം ഒടുവിൽ അദ്ദേഹത്തെ ജയിലിലടച്ചത്. 2009 ഡിസംബറിൽ നടന്ന വിചാരണയിൽ കോടതി 11 വർഷത്തെ തടവുശിക്ഷയാണ് ലിയുവിനു വിധിച്ചത്. ബെയ്ജിങ്ങിലെ നോർമൽ സർവകലാശാലയിലെ സാഹിത്യ അദ്ധ്യാപകനായിരുന്ന ഇതിന്റെ പേരിൽ ലിയുവിന് നേരത്തെതന്നെ ജോലി നഷ്ടമായിരുന്നു.

ചൈനീസ് സർക്കാറിന്റെ ജനാധിപത്യധ്വംസനങ്ങൾക്കെതിരെ 1989-ൽ നടന്ന ടിയാനെൻമൻ സ്‌ക്വയർ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളായിരുന്നു ലിയു സിയാബോ. ഇതേത്തുടർന്ന് രണ്ടുവർഷത്തോളം ജയിലിലായിരുന്നു. രാജ്യത്തെ ഏകകക്ഷി ഭരണത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ 1996-ൽ ലേബർ ക്യാമ്പിലടയ്ക്കപ്പെട്ടു.

2010-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലിയു സിയാബോവിനു് നൽകാൻ നോബൽ സമ്മാന സമിതി തീരുമാനിച്ചു. ചൈനയിൽ മനുഷ്യാവകാശസംരക്ഷണത്തിനായി നടക്കുന്ന വളരെ നീണ്ടു നിൽക്കുന്ന പോരാട്ടത്തിന്റെ പ്രതീകമെന്നാണ് ലിയുവിനെ പുരസ്‌കാരസമിതി വിശേഷിപ്പിച്ചത്[1][2][3].

അവലംബം

  1. "The Nobel Peace Prize 2010 - Prize Announcement", nobelprize.org, 8 October 2010
  2. "Liu Xiaobo won the Nobel Peace Prize (劉曉波獲諾貝爾和平獎)", RTHK, 8 October 2010
  3. McKinnon, Mark. "Liu Xiaobo could win the Nobel Peace Prize, and he’d be the last to know". The Globe and Mail. 7 October 2010. 'Ms. Liu said her husband had been told by his lawyer during a recent visit that he had been nominated for the Nobel Peace Prize, but he would be shocked if he won, she said. “I think he would definitely find it hard to believe. He never thought of being nominated, he never mentioned any awards. For so many years, he has been calling for people to back the Tiananmen Mothers (a support group formed by parents of students killed in the 1989 demonstrations)..”'
"https://ml.wikipedia.org/w/index.php?title=ലിയു_സിയാബോ&oldid=813979" എന്ന താളിൽനിന്ന് ശേഖരിച്ചത്