Jump to content

വിജയനഗര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജയനഗര
ഹേമകുട മലയിൽ നിന്നും ഉള്ള ക്ഷേത്ര സമുച്ചയത്തിന്റെ ദൃശ്യം
സ്ഥാനംഹംപി, ബെല്ലാരി, കർണാടക, ഇന്ത്യ
തരംവനവാസപ്രദേശം
വിസ്തീർണ്ണം650 കി.m2 (7.0×109 sq ft)
Official nameസ്മാരകങ്ങൾ
Typeസംസ്കാരികപരമായ
Criteriai, iii, iv
Designated1986 (10th session)
Reference no.241
RegionAsia and Oceania

ഉത്തര കർണാടകയിലെ ബെല്ലാരി ജില്ലയിലെ ഒരു പൈതൃക കേന്ദ്രം ആണ് വിജയ നഗര. ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചു കിടന്നിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു ഇവിടം. ഹംപി എന്ന പേരിലാണ് ഇപ്പോൾ ഈ സ്ഥലം അറിയപ്പെടുന്നത്.

1500കളിൽ വിജയ നഗരയിൽ ഏതാണ്ട് 500,000 പേർ താമസക്കാരായി ഉണ്ടായിരുന്നു.അതായത് ജനസംഖ്യയിൽ പരിസിനെക്കാൾ മൂന്നിരട്ടി വലുതും ബെയ്ജിങ്ങിന്റെ തൊട്ടു താഴെ സ്ഥിതി ചെയ്തിരുന്നതുമായ ഒരു പ്രദേശം ആയിരുന്നു ഇവിടം. [1][2][3] വിജയനഗരത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോൾ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഇന്ത്യയിലെ അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണ്.

സ്ഥാനം

[തിരുത്തുക]

നഗരത്തിന്റെ സിംഹഭാഗവും സ്ഥിതി ചെയ്യുന്നത് തുംഗഭദ്ര നദിയുടെ തെക്കുഭാഗത്താണ്. വിരുപാക്ഷ ക്ഷേത്ര സമുച്ചയത്തിനോട്‌ ചുറ്റിപറ്റി ആണ് ഹംപിയിലെ ഈ നഗരത്തിന്റെ കിടപ്പ്. രാമായണത്തിൽ പ്രതിപാദിക്കുന്ന വാനരാജ്യമായ കിഷ്കിന്ധ അടക്കം പരിസര പ്രദേശങ്ങളിൽ ഒരുപാട് തീർഥാടനകേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ചരിത്ര പ്രധാനമായ ഹനുമാൻ ക്ഷേത്രം (ഹനുമാന്റെ മാതാവായ അഞ്ജന, അഞ്ജനയുടെ ഭർത്താവ് കേസരി, ശബരി എന്നിവരുടെ ഗുഹാ വീട്), പമ്പസരോവർ എന്നറിയപ്പെടുന്ന വിശുദ്ധ കുളം എന്നിവ ഈ വാനരാജ്യത്താണ് സ്ഥിതിചെയ്യുന്നത്. രാമായണ പുരാണത്തിലെ വാനര (കുരങ്ങ്) രാജാവായിരുന്ന സുഗ്രീവന്റെ ഗുഹാ വീടായാണ് ഇത് അറിയപ്പെടുന്നത്. ബാലിയുടെ അനുജനായ സുഗ്രീവനാണ് ബാലിക്കു ശേഷം വാനര രാജ്യമായ കിഷ്‌കിന്ധ ഭരിച്ചത്. സൂര്യഭഗവാന്റെ പുത്രനായിരുന്ന ഹനുമാനാണ് സീതയെ വീണ്ടെടുക്കുന്നതിന് രാവണനെതിരെ യുദ്ധം ചെയ്യാൻ രാമനെ സഹായിച്ചത്.

പേരിനു പിന്നിൽ

[തിരുത്തുക]

വിജയ (വിജയം), നഗര (നഗരം) - വിജയ നഗരം (The City of Victory) എന്ന വാക്കിൽ നിന്നാണ് വിജയ നഗര എന്നു പേരു വന്നത്. തെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശത്ത് 14,15,16 നൂറ്റാണ്ടുകളിലായി നിലനിന്നിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്നു വിജയ നഗര. അന്നത്തെ ചരിത്ര നഗരത്തിന്റെ ശേഷിപ്പുകൾ പരന്നുകിടക്കുന്ന ഹംപി ഇന്ന് യുണെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഹംപിയിലെ ചരിത്രാവശിഷ്ടങ്ങൾ 1868-ൽ

വിജയനഗരത്തെപ്പറ്റി 1336-ൽ എഴുതപ്പെട്ട ശിലാലിഖിതങ്ങളിൽ പരാമർശമുണ്ട്[4]കർണാടകയിലെ ഹംപിയിലും പരിസര പ്രദേശങ്ങളിലുമായാണ് നഗരിയുടെ ചരിത്രാവശിഷ്ടങ്ങൾ നിലനിൽക്കുന്നത്. 1378-ൽ നഗരി ഏറെ അഭിവൃദ്ധിയുള്ളതായിരുന്നുവെന്ന്‌ ഫെരിഷ്ത പറയുന്നു[4]. തുംഗഭദ്രാതീരത്ത് ഹേമകുണ്ഡ മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നഗരിയുടെ ചുറ്റളവ് അറുപതു മൈലാണെന്ന് 1420-21-ൽ വിജയനഗരം സന്ദർശിച്ച കോണ്ടിയും [4] ഇരുപത്തിനാലു മൈലാണെന്ന് ഫ്രഡറിക്കും[4] രേഖപ്പെടുത്തുന്നു.

ഹംപിയിലെ ശിലാരഥം

.

1440-കളിലെത്തിയ അബ്ദുർ റസാഖ് സമർഖണ്ഡി യാണ് നഗരത്തെ കുറിച്ച് വളരെ അധികം വിശദാംശങ്ങൾ നൽകുന്നത്. നഗരത്തിനു ചുറ്റും ഏഴു കൽ മതിലുകൾ ഉണ്ട്. ഏഴാം കോട്ടക്കകത്താണ് രാജകൊട്ടാര സമുച്ചയം. ഒന്നാം കോട്ടയുടെ തെക്കും വടക്കുളള വാതിലുകൾ തമ്മിലുളള ദൂരം രണ്ടു പർസാങ് (ഏട്ടുമൈൽ[4]) ആണ്.ഒന്നും രണ്ടും മൂന്നും കോട്ടമതിലുകൾക്കിടയിലുളള സ്ഥലങ്ങളിൽ കൃഷിയും വീടും തോട്ടങ്ങളുമുണ്ട്. മൂന്നുമുതൽ ഏഴുവരേയുളള കോട്ടമതിലുകൾക്കിടയിൽ കടകളും ബാസാറുകളു വസതികളുമുണ്ട്. ഏഴാം മതിലിനകത്ത് രാജകൊട്ടാരത്തിനു ചുറ്റുമായി സ്വർണവും രത്നങ്ങളും വിൽക്കുന്ന നാലു വലിയ മാർക്കറ്റുകളുണ്ട്. റോസാപ്പൂക്കൾ സുലഭമായിരുന്നു.[4]

ദിവ്യ കേന്ദ്രങ്ങൾ

[തിരുത്തുക]
വിരുപക്ഷ ക്ഷേത്രം
  • വിരുപാക്ഷ ക്ഷേത്രം
  • ഹേമകൂട മല
  • മാതംഗ മല
  • ഋഷ്യമൂക മല
കൃഷ്ണ ക്ഷേത്രം
  • കൃഷ്ണ ക്ഷേത്രം
  • ലക്ഷ്മി നരസിംഹ ശില
  • ബദവലിംഗം
  • സുഗ്രീവ ഗുഹ
  • കോദണ്ഡരാമ ക്ഷേത്രം
  • വിട്ടാല ക്ഷേത്രം
  • ഹസാര രാമചന്ദ്ര ക്ഷേത്രം
  • ഭൂഗർഭ ശിവക്ഷേത്രം(പ്രസന്ന വിരൂപാക്ഷ ക്ഷേത്രം)
  • വരാഹ ക്ഷേത്രം
  • കോടിലിംഗം
  • വീരഭദ്ര ക്ഷേത്രം
  • ഒറ്റക്കൽ നന്ദി ശിൽപം
  • മൂലവിരൂപാക്ഷ ക്ഷേത്രം
  • തിരുവെങ്കലനാഥ ക്ഷേത്രം(അച്യുതരായ ക്ഷേത്രം)
  • ദുർഗാ ക്ഷേത്രം
  • ചന്ദ്രശേഖര ക്ഷേത്രം
  • ചിന്താമണി ക്ഷേത്രം
  • പട്ടാഭിരാമ ക്ഷേത്രം
  • ലോട്ടസ് മഹൽ
  • രാജ്ഞിയുടെ കൊട്ടാരത്തിന്റെ അടിത്തറ
  • ജലമഹൽ
  • പുഷ്‌കരണി (കുളം)
  • രാജകീയ ആനപ്പന്തി
  • രാജകീയ തുലാഭാരസ്തംഭം
  • രംഗനാഥ ക്ഷേത്രം
  • സരസ്വതി ക്ഷേത്രം
  • യത്രോദാരക ക്ഷേത്രം
  • ഹനുമാൻ ജന്മഭൂമി ക്ഷേത്രം
  • ഗഗനമഹൽ
  • കടലേകലു ഗണപതി ശിൽപം
  • ശശിവേകലു ഗണപതി ശിൽപം
  • മഹാനവമി മണ്ഡപം
  • കൃഷ്ണദേവരായരുടെ കൊട്ടാരത്തിന്റെ ശേഷിപ്പുകൾ
  • വീരഹരിഹരൻറെ കൊട്ടാരശേഷിപ്പുകൾ
  • രാജസഭയുടെ ശേഷിപ്പുകൾ
  • ഭൂഗർഭ രഹസ്യ നിലവറ
  • ശിലാജലവാഹിനികൾ
  • രാജമന്ദിര അവശിഷ്ടങ്ങൾ
  • പാൻസുപാരി ബസാർ
  • രാജ്ഞിയുടെ സ്നാനഗൃഹം
  • മൊഹമ്മദൻ മസ്ജിദ്
  • തെനാലിരാമ മണ്ഡപം
  • പുരന്തരദാസ മണ്ഡപം
  • പഴയ പാലത്തിന്റെ ശേഷിപ്പുകൾ
  • ആനയ്ഗുന്തിയിലെ കൊട്ടാരശേഷിപ്പുകൾ

ചിത്രശാല

[തിരുത്തുക]
ഹംപിയിലെ കാഴ്ച, മാതംഗ കുന്നിന്റെ മുകളിൽനിന്നുള്ള 360° പനോരമ


അവലംബങ്ങൾ

[തിരുത്തുക]
  1. Urban World History: An Economic and Geographical Perspective. PUQ. 2009. p. 213. ISBN 978-2-7605-1588-8. {{cite book}}: |first= missing |last= (help); Missing pipe in: |first= (help)
  2. "History of Vijayanagara". http://hampi.in/history-of-vijayanagara. {{cite web}}: External link in |website= (help); Missing or empty |url= (help)
  3. "Hampi". http://www.shunya.net/Pictures/South%20India/South2003/Hampi/Hampi.htm. {{cite web}}: External link in |website= (help); Missing or empty |url= (help)
  4. 4.0 4.1 4.2 4.3 4.4 4.5 https://archive.org/stream/aforgottenempir00paesgoog#page/n276/mode/1up.
"https://ml.wikipedia.org/w/index.php?title=വിജയനഗര&oldid=4023280" എന്ന താളിൽനിന്ന് ശേഖരിച്ചത്