Jump to content

രാമച്ചം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാമച്ചം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. zizanioides
Binomial name
Chrysopogon zizanioides
Synonyms[1]
List
    • Agrostis verticillata Lam. nom. illeg.
    • Anatherum muricatum (Retz.) P.Beauv.
    • Anatherum zizanioides (L.) Hitchc. & Chase
    • Andropogon aromaticus Roxb. ex Schult. nom. inval.
    • Andropogon muricatum Retz. [Spelling variant]
    • Andropogon muricatus Retz.
    • Andropogon nardus Blanco nom. illeg.
    • Andropogon odoratus Steud. nom. inval.
    • Andropogon zizanioides (L.) Urb.
    • Chamaeraphis muricata (Retz.) Merr.
    • Holcus zizanioides (L.) Stuck.
    • Oplismenus abortivus Roem. & Schult. nom. inval.
    • Phalaris zizanioides L.
    • Rhaphis muricata (Retz.) Steud. nom. inval.
    • Rhaphis zizanioides (L.) Roberty
    • Sorghum zizanioides (L.) Kuntze
    • Vetiveria arundinacea Griseb.
    • Vetiveria muricata (Retz.) Griseb.
    • Vetiveria odorata Virey
    • Vetiveria odoratissima Lem.-Lis.
    • Vetiveria zizanioides (L.) Nash

ഒരു പുൽ വർഗ്ഗത്തിൽ പെട്ട ഔഷധസസ്യമാണ് രാമച്ചം. പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്നു. ഇന്ത്യ, ഇന്തോനേഷ്യ, ഹെയ്തി എന്നീ രാജ്യങ്ങളാണ് ഉൽ‌പാദനത്തിൽ മുൻ‌നിരയിലുള്ളത് എങ്കിലും, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങൾ, പസഫിക് സമുദ്ര ദ്വീപുകൾ, വെസ്റ്റ് ഇൻ‌ഡ്യൻ ദ്വീപുകൾ എന്നിവിടങ്ങളിലും വൻ‌തോതിൽ കൃഷിചെയ്യപ്പെടുന്നുണ്ട്.

പ്രത്യേകതകൾ

[തിരുത്തുക]

കൂട്ടായി വളരുന്ന ഈ പുൽച്ചെടികൾക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തിൽ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുർദൈർഘ്യം മികച്ചതാണ്. ചിലപ്പോൾ ദശകങ്ങളോളം നീളുകയും ചെയ്യും.

ഉപയോഗങ്ങൾ

[തിരുത്തുക]

രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം. അത് ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ കിടക്കകൾ, വിരികൾ തുടങ്ങിയവയുടേ നിർമ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നു.

മണ്ണൊലിപ്പു നിയന്ത്രണം

[തിരുത്തുക]

രാമച്ചം മണ്ണൊലിപ്പ് ഫലപ്രദമായി തടയുന്ന പുൽ‌വർഗ്ഗമാണ്. അധികം ആഴത്തിലിറങ്ങാതെ മണ്ണിന്റെ മുകൾപ്പരപ്പിലൂടെയാണ് മിക്ക പുൽച്ചെടികളുടെയും വേരോട്ടം. എന്നാൽ രാമച്ചത്തിന്റെ വേരുകൾ കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട്. ഇടതൂർന്നു വളരുന്നതിനാൽ ഉപരിതല ജലത്തെയും തടഞ്ഞു നിർത്തും. ഇക്കാരണങ്ങളാലാണ് രാമച്ചത്തെ മണ്ണൊലിപ്പ് തടയാനുള്ള ഫലപ്രദമായ മാർഗ്ഗമായി കർഷകർ കണക്കാ‍ക്കുന്നത്.

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :തിക്തം, മധുരം

ഗുണം :ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു

ഔഷധയോഗ്യഭാഗം

[തിരുത്തുക]

വേര്

ഔഷധ ഉപയോഗങ്ങൾ

[തിരുത്തുക]

രാമച്ചത്തിന്റെ വേരിൽ നിന്നുമുണ്ടാക്കുന്ന എണ്ണ ഏറെ ഔഷധ ഗുണമുള്ളതാണ്. ശരീരത്തിനു മൊത്തത്തിൽ കുളിർമയും ഉന്മേഷവും പകരാൻ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്. വേരുണക്കി വേവിച്ചാണ് എണ്ണ ഉണ്ടാക്കുന്നത്. സ്വാഭാവിക സുഗന്ധവും ഈ എണ്ണയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ ആയുർ‌വേദ ചികിത്സകർ രാമച്ചം കടുത്തവയറുവേദന, ഛർദി, സന്ധിവാതം എന്നിവയ്ക്ക് പ്രതിവിധിയായി നൽകാറുണ്ട്. വേരിൽ മൂന്നര ശതമാനം എണ്ണ അട്ങ്ങിയിട്ടുണ്ട്. എണ്ണ എടുത്ത ശേഷമുള്ള വേരുപയോഗിച്ചു് വിശറി, കിടക്ക, തട്ടിക (കർട്ടൻ) എന്നിവ ഊണ്ടാക്കുന്നു. [2]

മറ്റുപയോഗങ്ങൾ

[തിരുത്തുക]
രാമച്ചത്തിന്റെ ഉണക്കിയ വേരുകൾ വിൽ‌പനയ്ക്കു തയ്യാറാക്കി വച്ചിരിക്കുന്നു.

രാമച്ചത്തിന്റെ നീണ്ട പുല്ലുകൾ കുട്ട, വട്ടി എന്നിവ നെയ്യാൻ ഉപയോഗിക്കുന്നുണ്ട്. രാമച്ചം കൊണ്ടു നിർമ്മിച്ച വിശറി ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചെറുവീടുകളുടെ മേൽക്കൂര മേയാനും രാമച്ചം ഉപയോഗപ്പെടുത്തുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂടു സമയങ്ങളിൽ രാമച്ചനിർമിതമായ തട്ടികളിൽ ജലം ഒഴുക്കി അതിലൂടെ മുറിക്കുള്ളിലേയ്ക്ക്‌ കടത്തിവിടുന്ന വായു മുറിക്കുള്ളിൽ സുഖകരമായ കാലാവസ്ഥ പ്രധാനം ചെയ്യുന്നു. ഉണങ്ങിയ രാമച്ചം വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ തണുത്തശേഷം കുടിവെള്ളമായും ഉപയോഗിക്കുന്നു.

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "The Plant List: A Working List of All Plant Species". Archived from the original on 2015-09-11. Retrieved May 8, 2014.
  2. എസ്. പി. ന ൻപൂതിരി, ഔഷധം മാസിക ആഗസ്റ്റ് 2010 ലക്കം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാമച്ചം&oldid=3987551" എന്ന താളിൽനിന്ന് ശേഖരിച്ചത്