വിറ്റോറിയോ ഡി സിക്ക
ലോകസിനിമാ ചരിത്രത്തിൽ നിയോറിയലിസത്തിന്റെ മുൻ നിരയിൽ വരുന്ന വ്യക്തിയാണ് വിക്ടോറിയ ഡിസീക്ക. 1929 ൽ നിർമിച്ച റോസ് സ്കാർലെറ്റ് എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ രംഗപ്രവേശം. ഇറ്റലിയിൽ ജനിച്ച ഡിസീക്ക നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. ഷൂ ഷൈൻ(1946), ബൈസൈക്കിൾ തീവ്സ് (1948) എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തിൽ സ്ഥാനം നേടി. യെസ്റ്റെർഡെ ടുഡെ ടുമാറോ, ടു വുമൻ, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങൾ ഡിസീക്കയുടെതായുണ്ട്.
വിക്ടോറിയ ഡിസീക്ക Vittorio De Sica | |
---|---|
ജനനം | 7 July 1901/1902 |
മരണം | 13 November 1974 (aged 73) |
സജീവ കാലം | 1917 - 1974 |
ജീവിതപങ്കാളി(കൾ) | Giuditta Risson (1933-1968) María Mercader (1968-1974) |
പ്രചോദനം
തിരുത്തുകരണ്ടു ലോകമഹായുദ്ധങ്ങൾ ലോകത്തിനു സമ്മാനിച്ച ദുരിതങ്ങളിലേക്കാണ് ഡിസീക്കയുടെ മനസ്സ് ചലിച്ചത്. യുദ്ധങ്ങൾക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈൻ(1946), ബൈസൈക്കിൾ തീവ്സ് (1948) തുടങ്ങിയ ചിത്രങ്ങൾ ഒരുക്കാൻ അദ്ദേഹത്തിന് പ്രേരണയായത്. ഈ ചിത്രങ്ങളുടെ വരവോടെ നിയൊ റിയലിസയത്തിനു തുടക്കമാകുകയായിരുന്നു. പല ചലച്ചിത്രകാരന്മാരെയും ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പഥേർ പാഞ്ചാലി എടുക്കുവാൻ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനിൽ വെച്ച് ബൈ സൈക്കിൾ തീവ്സ് കാണാനിടയായതാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ആൽബെർട്ടോ മൊറോവിയുടെ റ്റു വുമൻ എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരിൽ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്.
1973 ൽ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടിൽ അപമാനിതനായ അദ്ദേഹം പിന്നീട് ഫ്രാൻസിലെത്തി അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വിറ്റോറിയോ ഡി സിക്ക
- Vittorio De Sica director bio for The Garden of the Finzi-Continis Sony Pictures Entertainment website, retrieved 8 April 2006
- Vittorio De Sica Review Wall Street Journal article, retrieved 9 March 2013