മുട്ട

ഒരു ഭ്രൂണം വികസിക്കുന്ന ജൈവ പാത്രം

പെൺ ജീവികൾ ഉത്‌പാദിപ്പിക്കുന്ന അണ്ഡമാണ് (ovum) മുട്ടയായി മാറുന്നത്. ശരീരത്തിനുള്ളിൽ വെച്ച് അണ്ഡ-ബീജ സം‌യോജനം നടന്ന സിക്താണ്ഡം കൂടിയാണ് മുട്ട (egg). ഇണചേരാത്ത സാഹചര്യങ്ങളിലും മുട്ടയുണ്ടാകാറുണ്ട്. ഇവയിൽ സിക്താണ്ഡമില്ല, അതിനാൽ വിരിയാറുമില്ല. സാധാരണ ഷഡ്പദങ്ങളും, ഉരഗങ്ങളും, ഉഭയജീവികളും, പക്ഷികളും ഇണചേർന്ന് മുട്ടയിട്ട് അവ വിരിയിച്ചാണ്‌ പ്രത്യുത്പാദനം സാധ്യമാക്കുന്നത്. അനുയോജ്യമായ ഭൗതിക വ്യവസ്ഥയിൽ മുട്ടയിലെ സിക്താണ്ഡം ഭ്രൂണമാവുകയും വളർന്ന് ഭൂമിയിൽ ജീവിക്കാൻ ആവശ്യമായ കഴിവുകൾ നേടുകയും ചെയ്യുന്നു.

9-ാം ദിവസത്തിൽ കോഴിമുട്ടയുടെ രേഖാചിത്രം. മെംബ്രണുകൾ: അലന്റോയിസ്, കോറിയോൺ, അമ്നിയോൺ, വിറ്റെല്ലസ് / മഞ്ഞക്കരു.

പക്ഷികളുടേയും ഉരഗങ്ങളുടേയും മുട്ടകൾക്ക് സാധാരണയായി അമിനോയിറ്റുകളുടെ സം‌രക്ഷണ കവചം ഉണ്ടാകാറുണ്ട്. അതിനുള്ളിലായി ഒരു നേർത്ത സ്തരവും മുട്ടക്കുള്ളിലെ ഭ്രൂണത്തെ സം‌രക്ഷിക്കുന്നു. ചില സസ്തനികളും മുട്ടയിട്ടാണ്‌ പ്രത്യുത്പാദനം നടത്തുന്നത്. അവയെ മോണോട്രീം എന്നു വിളിക്കുന്നു. പല ജീവികളുടേയും മുട്ട മനുഷ്യൻ ആഹാരമായി ഉപയോഗിക്കുന്നു. മുട്ടയെ ജീവന്റെ ഒരു സമ്പൂർണ്ണപായ്ക്കറ്റ് എന്നു വിളിക്കാം. പൊടിപോലുമില്ലാത്ത ഒരു ഭ്രൂണത്തേയും അതിനു പൂർണ്ണവളർച്ചയിലേക്കെത്താനാവശ്യമായ മുഴുവൻ പോഷകങ്ങളേയും ഭദ്രമായി ഇണക്കിയൊതുക്കിയ ഒന്നാണ് മുട്ട. പൊതുവേ ഫാമുകളിൽ ഇണചേരാതെ വളരുന്ന മുട്ടക്കോഴികളുടെ മുട്ടയിൽ സിക്താണ്ഡമോ ഭ്രൂണമൊ ഇല്ല. അതിനാൽ ഇവ വിരിയിക്കാനാവില്ല. മുട്ടകൾ പല വലിപ്പത്തിലും നിറത്തിലും കാണാറുണ്ട്. കോഴി, താറാവ്, കാട തുടങ്ങിയവയുടെ മുട്ട മനുഷ്യർ കാലങ്ങളായി ഭക്ഷണത്തിനായി ഉപയോഗിച്ച് വരുന്നു.മുടി കൊഴിച്ചിലും വളരാനും സഹായിക്കുന്നു.

മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ

തിരുത്തുക

അമേരിക്കൻ ഹാർട്ട്‌ ആസോസിയേഷന്റെ അഭിപ്രായത്തിൽ ഏത് പ്രായക്കാർക്കും ദിവസേന കഴിക്കാവുന്ന ഒരു പോഷകാഹാരമാണ് മുട്ട. ഇവ പൊരിക്കുന്നതിനേക്കാൾ പുഴുങ്ങി ഉപയോഗിക്കുന്നതാണ് ഗുണകരം. മുട്ടയുടെ നിത്യേനയുള്ള ഉപയോഗം പൊണ്ണത്തടിക്കും രോഗങ്ങൾക്കും കാരണമാകാറില്ല. മുട്ടവെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിൽ 70 ശതമാനം ഒവാൽബുമിൻ എന്ന പ്രത്യേകയിനമാണ്. വേഗം ദഹിക്കുന്നതും ഗുണമേന്മയുള്ളതുമായ പ്രോട്ടീനാണ് മുട്ടവെള്ളയിലുള്ളത്. അതുകൊണ്ട് ബോഡി ബിൽഡിങ്ങ് പോലുള്ള കായികയിനങ്ങളിലേർപ്പെടുന്നവരും അത്ലറ്റുകളും ശാരീരികമായി അധ്വാനിക്കുന്നവരും മുട്ട, പ്രത്യേകിച്ച് വെള്ള ധാരാളമായി കഴിക്കാറുണ്ട്.

മഞ്ഞക്കരു വെള്ളയെ അപേക്ഷിച്ച് വളരെയധികം പോഷണമൂല്യം കൂടുതലുള്ളതാണ്. ജലാംശം വളരെക്കുറവും ആരോഗ്യകരവുമായ നല്ല കൊളസ്ട്രോൾ (HDL) കൂടുതലുമാണ് മഞ്ഞയിൽ. ഇതിൽ ചീത്ത കൊളസ്‌ട്രോൾ (LDL) തീരെയില്ല. അതിനാൽ ആരോഗ്യത്തിനെ ബാധിക്കാറില്ല. ഫോസ്ഫറസും ഇരുമ്പും വിറ്റാമിനുകളും ധാരാളമുണ്ട് മുട്ടമഞ്ഞയിൽ. വെള്ളയിലുള്ളതിന്റെ നാലു മടങ്ങോളം ലവണങ്ങൾ മഞ്ഞയിലുണ്ട്.
കുട്ടികൾക്കും, കൗമാരക്കാർക്കും, ഗർഭിണികൾക്കും, ആർത്തവക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും നൽകാവുന്ന അമൂല്യമായ ഒരു പോഷകാഹാരമാണ് മുട്ട.

കോശസംയോജനത്തിനു വേണ്ട അമിനോ ആസിഡുകളെല്ലാം ശരീരകോശങ്ങളുടെ അതേ അനുപാതത്തിൽ മുട്ടയിലുണ്ട്. അതായത് നാര് തീരെയില്ലാത്തതും പ്രോട്ടീൻ, വിറ്റാമിൻസ്, മിനറൽസ് എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതുമാണ് മുട്ട. വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി5, ബി 12, ബി2, ബി6, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ തുടങ്ങിയ വിറ്റാമിനുകളും ഫോസ്‌ഫെറസ്, സെലിനിയം, കാൽസ്യം, സിങ്ക്, കൊളിൻ, ഇരുമ്പ് തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുട്ടയെ ഏതാണ്ട് പൂർണ്ണരൂപത്തിൽ തന്നെ പ്രയോജനപ്പെടുത്തുവാൻ ശരീരത്തിനു കഴിവുണ്ട്. താറാവ് മുട്ടയിൽ കോഴി മുട്ടയെക്കാൾ അല്പം കൂടി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് താറാവ് മുട്ട വിറ്റാമിൻ ബി 12 എന്ന ജീവകത്താൽ സമ്പുഷ്ടമാണ്. ആരോഗ്യകരമായ ജീവിതത്തിന് അനുയോജ്യമായ സമീകൃതാഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ് മുട്ട. പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രഭാത ഭക്ഷണത്തിൽ നിത്യേന ഉൾപ്പെടുത്താറുള്ള ഒരു ഭക്ഷണമാണ് മുട്ട.[1]

മുട്ടയെപ്പറ്റി കൂടുതൽ

തിരുത്തുക
  • മുട്ടയുടെ പ്രത്യേകത അത് ഏക കോശം ആണെന്നുള്ളതാണ്‌.
  • 400 വർഷം മുൻപ് ആനപക്ഷി മഡഗാസ്കറിൽ ഇട്ട മുട്ടയാണ് ലോകത്തിലെ ഏറ്റവും വലിയ മുട്ട.
  • ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളിൽ വച്ച് ഏറ്റവും വലിയ മുട്ട തിമിംഗില സ്രാവിന്റേതാണ്.
  • ഒട്ടകപക്ഷിയുടെ 1.5 കി.ഗ്രാം ഭാരം വരുന്ന മുട്ടയാണ്‌ ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പക്ഷികളിൽ വച്ച് ഏറ്റവും വലിയ മുട്ട.
  • ഏറ്റവും വലിയ മുട്ടയിടുന്ന രണ്ടാമത്തെ പക്ഷി കാസവരിയാണ്. 'എമുവിന്റെ മുട്ടയ്ക്കും ഏകദേശം ഇതേ വലിപ്പമാണ്.
  • ഔഓളജി (Oology) എന്നാണ്‌ മുട്ടയെപ്പറ്റിയുള്ള പഠനം അറിയപ്പെടുന്നത്.
  • ഏറ്റവും വലിയ കോശമായി അറിയപ്പെടുന്നത് ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്‌.
  • എം‌പറർ പെൻ‌ഗ്ഗ്വിൻ ആണ്‌ വർഷത്തിൽ ഒരു മുട്ട മാത്രമിടുന്ന പക്ഷി
  • ഏറ്റവും ചെറിയമുട്ട ഹമ്മിംഗ് പക്ഷിയുടേതാണ്‌.
  • പ്ലാറ്റിപ്പസ് ആണ്‌ മുട്ടയിടുന്ന സസ്തനി.
  • മുട്ടയുടെ തോട് നിർമ്മിച്ചിരിക്കുന്നത് കാൽസ്യം കാർബണേറ്റ് എന്ന വസ്തുകൊണ്ടാണ്‌.

രജതവിപ്ലവം

തിരുത്തുക

മുട്ടയുല്പാദനം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയിൽ നടപ്പാക്കിയ പദ്ധതിയാണ്‌ രജതവിപ്ലവം.

നല്ലതോ ചീത്തയോ?

തിരുത്തുക

നല്ല മുട്ട വെള്ളത്തിലിട്ടാൽ താണുപോവും. പഴക്കം കൂടുന്നതനുസരിച്ച് മുട്ട വെള്ളത്തിന്റെ മുകളിലേക്ക് കുറേശ്ശേ പൊന്തിപൊന്തി നിൽക്കും. ചീമുട്ട വെള്ളത്തിൽ പൊങ്ങിക്കിടക്കും. മുട്ട നല്ലതോ ചീത്തയോ എന്ന് കണ്ടേത്താനുള്ള എളുപ്പവഴിയാണിത്.[1]

പലതരത്തിലുള്ള പക്ഷിമുട്ടകൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 മാതൃഭൂമി ആരോഗ്യമാസിക. മാതൃഭൂമി. 2012. {{cite book}}: Unknown parameter |Reg.No= ignored (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=മുട്ട&oldid=4086387" എന്ന താളിൽനിന്ന് ശേഖരിച്ചത്