മുകുന്ദപുരം താലൂക്ക്

കേരളത്തിലെ താലൂക്ക്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഏഴു താലൂക്കുകളിൽ ഒന്നാണ് മുകുന്ദപുരം താലൂക്ക്. ഇരിഞ്ഞാലക്കുട ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, കുന്നംകുളം, തൃശ്ശൂർ, ചാലക്കുടി എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. മുകുന്ദപുരം താലൂക്കിൽ 13 ഗ്രാമ പഞ്ചായത്തുകളാണുള്ളത്.

പഴയ കൊച്ചി രാജ്യത്തോളം പഴക്കമുള്ള ഒരു ഭൂവിഭാഗമാണ് മുകുന്ദപുരം താലൂക്ക്. കൊച്ചി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങൾ പലതും ഈ താലൂക്കിലായിരുന്നു. 2013 മാർച്ച് വരെ സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായിരുന്നു മുകുന്ദപുരം താലൂക്ക്. 26 ഗ്രാമപഞ്ചായത്തുകളും രണ്ട് നഗരസഭകളും ഈ താലൂക്കിലുണ്ടായിരുന്നു. താലൂക്കിന്റെ ഒരറ്റത്തുനിന്നും മറ്റേയറ്റം വരെ 115കിലോമീറ്റർ വരെ സഞ്ചരിയ്ക്കേണ്ടതുണ്ടായിരുന്നു. ഇത് പലർക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കി. തുടർന്ന് 2013 മാർച്ചിൽ മുകുന്ദപുരം താലൂക്ക് വിഭജിച്ച് ചാലക്കുടി താലൂക്ക് രൂപവത്കരിച്ചു. അതോടെ താലൂക്കിന്റെ പകുതിയിലധികം ഭാഗവും നഷ്ടമായി.

Map
മുകുന്ദപുരം താലൂക്ക്

താലൂക്കിലെ ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക
  1. പുത്തൻചിറ ഗ്രാമപഞ്ചായത്ത്
  2. നെന്മേനിക്കര ഗ്രാമപഞ്ചായത്ത്
  3. തൃക്കൂർ ഗ്രാമപഞ്ചായത്ത്
  4. പുതുക്കാട് ഗ്രാമപഞ്ചായത്ത്
  5. അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്
  6. പറപ്പൂക്കര ഗ്രാമപഞ്ചായത്ത്
  7. മുരിയാട് ഗ്രാമപഞ്ചായത്ത്
  8. പൂമംഗലം ഗ്രാമപഞ്ചായത്ത്
  9. പടിയൂർ ഗ്രാമപഞ്ചായത്ത്
  10. വേളൂക്കര ഗ്രാമപഞ്ചായത്ത്
  11. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
  12. കാറളം ഗ്രാമപഞ്ചായത്ത്
  13. കാട്ടൂർ ഗ്രാമപഞ്ചായത്ത്

ചരിത്രം

തിരുത്തുക

അതിർത്തികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുകുന്ദപുരം_താലൂക്ക്&oldid=3959602" എന്ന താളിൽനിന്ന് ശേഖരിച്ചത്