Wy/ml/ചിതറാൾ

< Wy | ml
Wy > ml > ചിതറാൾ

തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയിൽ മാർത്താണ്ഡത്തിനടുത്താണ് ചിതറാൾ. തിരുച്ചരണാത്തുപള്ളി എന്നാണ് ഈ പ്രദേശത്തിന്റെ ചരിത്രനാമം. ഒമ്പതാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ജൈന ക്ഷേത്രമാണിവിടുത്തെ പ്രധാന ആകർഷണം. അക്കാലത്തെ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ജൈന ക്ഷേത്രം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം. പാറയിൽക്കൊത്തിയ ധ്യാന നിരതനായ തീർഥങ്കരന്റെ വിവിധ രൂപങ്ങളും സന്യാസി - സന്യാസിനീ ശിൽപ്പങ്ങളും ക്ഷേത്രത്തിലുണ്ട്. ഗുഹാ ശിൽപ്പങ്ങളിലെ ധർമ്മ ദേവതയുടെ ശില്പം പ്രസിദ്ധമാണ്. മഹാദേവവർമ്മൻ ഒന്നാമന്റെ (610-640) കാലത്താണ് ഇവിടെ ജൈന മതം പ്രബലമായിരുന്നത്.

ചിതറാൾ ജൈനക്ഷേത്രം
ചിതറാൾ ജൈനക്ഷേത്രം മറ്റൊരു കാഴ്ച
ചിതറാൾ ക്ഷേത്രത്തിലെ കൊത്തു പണികൾ
കൊത്തുപണികൾ
ഭാഗമായത്: Wy/ml/തമിൾനാട്